SportsTRENDING

കുവൈത്തിന് മൂന്നു ഗോള്‍ തോല്‍വി; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി ഇന്ത്യ

ദോഹ: ലോകകപ്പ് 2026 യോഗ്യത മത്സരത്തില്‍ ഖത്തറിനോട് മൂന്നു ഗോളിന് പരാജയപ്പെട്ട് കുവൈത്ത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഖത്തറിന്റെ മൂന്ന് ഗോളുകളും.

അക്രം അഫീസിന്റെ ഇരട്ട ഗോളുകളും ഹുസാം അല്‍ റാവിയുടെ ഒരു ഗോളുമാണ് കുവൈത്തിന്റെ പ്രതീക്ഷകളെ തകർത്തത്.

Signature-ad

തോല്‍വിയോടെ ഇന്ത്യയും, അഫ്ഗാനിസ്താനും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ കുവൈത്ത് മൂന്നാം സ്ഥാനത്തായി.ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ചൊവ്വാഴ്ച രണ്ടാം പാദമത്സരത്തില്‍ കുവൈത്തും ഖത്തറും കുവൈത്തില്‍ ഏറ്റുമുട്ടും.

നേരത്തെ കുവൈത്തിനെ ഇന്ത്യയും തോൽപ്പിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഫ്ഗാനുമായി സമനിലയിൽ പിരിയേണ്ടി വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

Back to top button
error: