കോട്ടയം: അമ്മയോടു പിണങ്ങി വീടു വിട്ടു പോയ 11 കാരിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചു പൊലീസുകാര്‍. അതിരമ്പുഴയിലാണ് സംഭവം. അമ്മയോടു പിണങ്ങി അച്ഛന്‍ ജോലി ചെയ്യുന്ന അങ്കമാലിക്ക് പോകാനായാണ് കുട്ടി വീടു വിട്ടത്.
പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാനായി ഇവരുടെ വീട്ടില്‍ മുന്‍പ് പൊലീസ് എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ അതിലൊരു പൊലീസുകാരന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വച്ചിരുന്നു. ഇതാണ് നിര്‍ണായക ഘട്ടത്തില്‍ കുട്ടിയെ കണ്ടെത്താന്‍ തുണച്ചത്. കുട്ടിയെ കാണാതായതോടെ ഈ നമ്പരിലേക്ക് അമ്മ വിളിക്കുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ വി.വി ബാലഗോപാല്‍, അജിത്ത് എം.വിജയന്‍ എന്നീ പൊലീസുകാരാണ് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയത്. ബാല?ഗോപാലിന്റെ നമ്പറിലേക്കാണ് അമ്മ വിളിച്ചത്.
ഫോണ്‍ വിളി വരുമ്പോള്‍ പേരൂര്‍ ഭാഗത്ത് വാറണ്ട് പ്രതികള്‍ക്കായി പൊലീസുകാര്‍ അന്വേഷണം നടത്തുകയായിരുന്നു. ബാലഗോപാലും അജിത്തും അതിരമ്പുഴ ഭാഗത്തേക്ക് അന്വേഷണത്തിനായി വരും വഴി കുരിശുപള്ളി കവലയിലാണ് കുഞ്ഞിനെ കണ്ടത്. ഒരു മിനിറ്റ് താമസിച്ചിരുന്നെങ്കില്‍ കുട്ടി റോഡ് മുറിച്ചു കടന്ന് ഏതെങ്കിലും ബസില്‍ കയറി പോകുമായിരുന്നുവെന്നു പൊലീസുകാര്‍ പറയുന്നു.
കുട്ടിയെ കണ്ടതും ഇരുവരും ഓടിയെത്തി കുഞ്ഞിനെ ചേര്‍ത്തുപിടിക്കുകയായിരുന്നു. കുട്ടിയെ തിരയാന്‍ അഭ്യര്‍ഥിച്ചു സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കുട്ടികളെ തട്ടിയെടുക്കുന്ന സംഘം ഏറ്റുമാനൂര്‍ ഭാഗത്തു കറങ്ങുന്നതായുള്ള പ്രചാരണം ആശങ്കയ്ക്ക് ഇടയാക്കി. അതിനിടെയാണ് പൊലീസുകാര്‍ കുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.