തൃശൂരില്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിച്ചവര്‍ക്ക് വാര്യരുടെ മോഹം ഇടിത്തീയാകുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്ദീപ് വാര്യര്‍ റെഡി; തൃശൂര്‍ കിട്ടിയാല്‍ നല്ലതെന്ന് മനസിലൊരു മോഹം; തൃശൂരിലെ കോണ്‍ഗ്രസുകാര്‍ സമ്മതിക്കുമോ

പാലക്കാട്: തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാനുള്ള മോഹവുമായി സന്ദീപ് വാര്യര്‍ കളത്തിലിറങ്ങുമ്പോള്‍ തൃശൂരില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയ തൃശൂരിലെ കോണ്‍ഗ്രസുകാര്‍ ഞെട്ടുകയാണ്.
പാലക്കാട് നിന്ന് വാര്യരെ തൃശൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നാല്‍ തൃശൂരിലെ കോണ്‍ഗ്രസിനകത്ത് അടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അല്ലെങ്കില്‍ തന്നെ തൃശൂര്‍ കോണ്‍ഗ്രസിനുള്ളില്‍ അടിപിടിയും ചേരിപ്പോരും രൂക്ഷമാണ്. ഇതിനിടയില്‍ പുറത്തുനിന്ന് സ്ഥാനാര്‍ത്ഥി കൂടിയെത്തിയാല്‍ എന്താകും അവസ്ഥയെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിന് അപ്രതീക്ഷിതമല്ല. വാര്യര്‍ ബിജെപി വിട്ടുവന്നതിന്റെ ഉപകാരസ്മരണയായി കോണ്‍ഗ്രസ് എവിടെയെങ്കിലും സീറ്റുകൊടുക്കുമെന്നും ഉറപ്പാണ്. എവിടേക്കായിരിക്കും സന്ദീപ് വരിക എന്നതായിരുന്നു ഏവരും കാത്തിരുന്നിരുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തൃശൂര്‍ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ഇതാണ് സന്ദീപിന്റെ താത്പര്യം തൃശൂരാണെന്ന് സൂചന നല്‍കിയത്. ബിജെപിയിലായിരിക്കെ തൃശൂരില്‍ സന്ദീപ് വാര്യര്‍ മുന്‍പ് താമസിച്ചിട്ടുണ്ട്. ഒരുപാട് ബന്ധങ്ങളും സന്ദീപിന് തൃശൂരിലുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുക തൃശൂരായിരിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരും പറയുന്നത്.
പാലക്കാട് കെ.സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രന്‍ കാണിക്കട്ടെ. സുരേന്ദ്രന്‍ മത്സരിച്ചാല്‍ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.






