CrimeNEWS

ലൈംഗിക ബന്ധത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മുന്‍പങ്കാളി ബലാത്സംഗം ചെയ്‌തെന്ന് യുവതി

ഗുരുഗ്രാം: മുന്‍പ് പങ്കാളിയായിരുന്ന വ്യക്തി പലതവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഡല്‍ഹിയില്‍ നിന്നുള്ള ഇരുപത്താറുകാരി രംഗത്ത്. തന്റെ അനുമതി കൂടാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുകയും, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു. തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശപ്പെടുത്തിയ പങ്കാളി, അത് തിരികെ നല്‍കുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വഴക്കിട്ടതിനെ തുടര്‍ന്ന് തന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കാളിയായിരുന്ന യുവാവ് മാതാപിതാക്കള്‍ക്ക് അയച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിനു മുന്നിലെത്തിയത്. 2022 മേയില്‍ പരിചയപ്പെട്ട അമൂല്‍ ഠാക്കൂര്‍ എന്ന യുവാവുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു താനെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പിന്നീട് ഇയാളുമായി പിരിഞ്ഞ യുവതി, വീട്ടിലേക്കു മടങ്ങി. ഇതിനെ തുടര്‍ന്നായിരുന്നു ഭീഷണി.

Signature-ad

”എന്നെ വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിനിടെ അയാള്‍ സ്വകാര്യ ചിത്രങ്ങളും വിഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. പിന്നീട് ഞാന്‍ വീട്ടിലേക്കു മടങ്ങിയപ്പോള്‍, തിരികെ വരാന്‍ ആവശ്യപ്പെട്ട് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഈ ആവശ്യം ഞാന്‍ നിരസിച്ചപ്പോള്‍ എന്റെ സ്വകാര്യ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തു. അതുവച്ച് അവരെയും ഭീഷണിപ്പെടുത്തി. എന്നെ കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ട്’ യുവതിയുടെ പരാതിയില്‍ പറയുന്നു.

Back to top button
error: