LIFELife Style

‘എ’ പടങ്ങള്‍ കാണാറില്ല, അഭിനയിച്ച സിനിമകളില്‍ ആകെ കണ്ടത് കിന്നാരതുമ്പികള്‍ മാത്രം: ഷക്കീല

രുകാലത്ത് തെന്നിന്ത്യന്‍ ബി ഗ്രേഡ് സിനിമകളുടെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. അക്കാലത്തു സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലും ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ വരെ ഷക്കീല ചിത്രങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടിട്ടുണ്ട്. ബി ഗ്രേഡ് സിനിമകളില്‍ നിന്ന് ഇടവേള എടുത്ത് ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം ഇപ്പോള്‍. ടെലിവിഷന്‍ ഷോകളിലും മറ്റും താരം എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ അഭിനയിച്ച സിനിമകള്‍ അധികം ഒന്നും കണ്ടിട്ടില്ലെന്ന് പറയുകയാണ് ഷക്കീല. അഭിനയിച്ചതില്‍ കിന്നാര തുമ്പി മാത്രമാണ് കണ്ടിട്ടുള്ളതെന്നും അതും ഒരുതവണ മാത്രമാണെന്നും ഷക്കീല പറയുന്നു. എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നുണ്ടെന്നും നടി പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.

Signature-ad

താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധിക ആണെന്നും ഛോട്ടാ മുംബൈയില്‍ അഭിനയിച്ചത് ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നു എന്നും ഷക്കീല പറയുന്നു. തന്നെ ലാലേട്ടന്‍ ഷൂട്ട് കഴിഞ്ഞ് കാറില്‍ കൊണ്ടാക്കിയെന്നും ഷക്കീല പറയുന്നു. ഞാന്‍ അഭിനയിച്ച സിനിമകളില്‍ കിന്നാര തുമ്പി മാത്രമാണ് കണ്ടത്. അതിന്റെ സംഗീതം കേട്ട് തന്നെ ഞാന്‍ ടെന്‍ഷന്‍ ആയിപ്പോയി. എനിക്ക് എ ഫിലിമുകള്‍ ഒന്നും ഇഷ്ടമല്ല. അതുകൊണ്ട് ചെയ്ത കഥാപാത്രങ്ങളോട് ഒന്നും ഇഷ്ടം തോന്നിയിട്ടില്ല.എന്നാണ് ഷക്കീല പറയുന്നത്.

എന്നോട് പറയുന്ന കഥയാവില്ല എടുക്കുന്നത്. അതുകൊണ്ട് കഥ കേള്‍ക്കാനുള്ള സമയം ഞാന്‍ കളയാറില്ല എന്നും ഷകീല പറഞ്ഞു. ഒരു നല്ല സീന്‍, ഒരു മാര്‍ക്കറ്റ് സീന്‍, ഒരു ഹസ്ബന്‍സ് സീന്‍ ഇതിത്രയും കഴിയുമ്പോള്‍ ഒരു ദിവസത്തെ ഷൂട്ട് കഴിയും. പൈസ വാങ്ങും പോകും. ഇതില്‍ നല്ലത് എന്ന് ഏത് സീന്‍ ഞാന്‍ പറയും എന്നും ഷക്കീല പറഞ്ഞു.

എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നുണ്ട് എന്നും ഷക്കീല വ്യക്തമാക്കി. ഞാന്‍ സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷെ എന്റെ ഫേസിന് അത് പറ്റുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു. നന്നായിട്ട് കരയുന്ന സാധാരണ കഥാപാത്രങ്ങള്‍ ചെയ്യണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്.ഇനി ചെയ്യും. നല്ല കുറേ കഥാപാത്രങ്ങള്‍ എന്റെ മനസില്‍ ഉണ്ട് എന്നും ഷക്കീല കൂട്ടിചേര്‍ത്തു.

Back to top button
error: