LIFELife Style

പല്ലിയും പാറ്റയും ഇൗച്ചയും പറപറക്കും; ഇതാ ‘വിക്‌സ്’ കൊണ്ടൊരു പൊടിക്കൈ! അഞ്ചു മിനിറ്റില്‍ തയ്യാറാക്കാം

വീട്ടിനുള്ളിലെ ഉറുമ്പ്, പല്ലി, പാറ്റ, ഈച്ച എന്നിവയെ തുരത്തുക എളുപ്പമല്ല. അവ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. നാം കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലും മറ്റും ഇവ വന്നിരിക്കുകയും രോഗങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു.

പാറ്റയും പല്ലിയും അടുക്കളകളിലും തുറന്ന ഭക്ഷണസാധനങ്ങളിലും, വാതിലുകളിലും, ജനലുകളിലും സ്ഥിരം സാന്നിധ്യമാണ്. ഇവയെ നീക്കം ചെയ്യാന്‍ വിപണിയില്‍ ധാരാളം മരുന്നുകള്‍ ഉണ്ടെങ്കിലും ഇവ പലപ്പോഴും കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹാനികരമാണ്. ഒരു വീട്ടമ്മ തുറന്നു വച്ചിരിക്കുന്ന ഗ്യാസിന്റെ അരികില്‍ നിന്ന് പാറ്റയെ ഓടിക്കാന്‍ സ്‌പ്രേ അടിച്ചതും തീ പടര്‍ന്നതും അതിനെ തുടര്‍ന്ന് വലിയ അപകടം ഉണ്ടായതും അടുത്തകാലത്താണ്്.

Signature-ad

അതിനാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍ തന്നെ ഇത്തരം ക്ഷുദ്ര ജീവികളെ അകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില കൈപ്പൊടികള്‍ അറിഞ്ഞിരിക്കാം. ജലദോഷത്തിനും പനിക്കും വിക്സ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ഒരു വീട്ടില്‍ എന്തായാലും വിക്‌സ് ഉണ്ടാകുകയും ചെയ്യും.

പല്ലികളെയും പാറ്റകളെയും തുരത്താന്‍ വിക്സ് ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് അറിയാം. അതിനായി ഒരു ചെറിയ പ്ലേറ്റില്‍ കുറച്ച് വിക്‌സ് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. അതിനു ശേഷം കുറച്ച് നാരങ്ങാനീര് ചേര്‍ത്ത് നന്നായി ഇളക്കുക. ഇവയെല്ലാം നന്നായി ചേരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ഇങ്ങനെ തയ്യാറാകുന്ന പേസ്റ്റ് ഉണ്ടാക്കി മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റുക.

ഇതിലേക്ക് അര ലിറ്റര്‍ ചെറുതായി ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി ഒരു സ്‌പ്രേ ബോട്ടിലില്‍ സൂക്ഷിക്കുക. പാറ്റകളും പല്ലികളും അധികമായി വരുന്ന സ്ഥലത്ത് സ്‌പ്രേ ചെയ്യുക.

 

 

 

Back to top button
error: