Month: September 2025
-
Breaking News
ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമെതിരായ ആക്രമണം; സൗദി-പാക് പ്രതിരോധ കരാര്‍, ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി/റിയാദ്: സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഒപ്പുവെച്ച പ്രതിരോധ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചുവരികയാണെന്ന് ഇന്ത്യ. കരാറിനെ കുറിച്ച് നേരത്തെ തന്നെ ഇന്ത്യയ്ക്ക് ധാരണയുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ആഗോള-ദേശീയ സുരക്ഷ ഉറപ്പാക്കാനും കരാര്‍ സമഗ്രമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ബുധനാഴ്ചയാണ് സൗദിയും പാകിസ്താനും തമ്മില്‍ നിര്‍ണായകമായ പ്രതിരോധകരാറില്‍ ഒപ്പുവെച്ചത്. റിയാദില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൗദി രാജാവ് സല്‍മാനും കരാറില്‍ ഒപ്പുവെച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് പാക് പ്രധാനമന്ത്രി ഇന്നലെ റിയാദ് സന്ദര്‍ശിച്ചത്. റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ വെച്ച് സൗദി കിരീടാവകാശി ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഏകദേശം എട്ട് പതിറ്റാണ്ടായി നീണ്ടുനില്‍ക്കുന്ന ചരിത്രപരമായ പങ്കാളിത്തത്തില്‍ ഊന്നിയാണ് പ്രതിരോധ കരാര്‍ നടപ്പിലാക്കുന്നത് എന്നാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായതായെന്ന് പ്രസ്താവനയില്‍ പറഞ്ഞു.…
Read More » -
Breaking News
താരിഫ് യുദ്ധവും ചീറ്റിയതോടെ ലോകരാജ്യങ്ങളെ മെരുക്കാന്‍ ‘മയക്കുമരുന്ന്’ അധിക്ഷേപം; ഇന്ത്യയും ചൈനയും പാക്കിസ്ഥാനുമുള്‍പ്പെടെ 23 രാജ്യങ്ങളുടെ പട്ടികയുമായി ട്രംപ്; സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കെന്നും ആരോപണം
വാഷിംഗ്ടണ്‍: താരിഫ് യുദ്ധം വേണ്ടത്ര ഫലം കാണാതെ വന്നതോടെ അനധികൃത ലഹരിമരുന്ന് ഉത്പാദനവും കടത്തും നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ചൈനയെയും ഉള്‍പ്പെടുത്തി അമേരിക്കയുടെ പുതിയ നീക്കം. മയക്കുമരുന്ന് ഉത്പാദന രാജ്യങ്ങളെന്നാണ് ഇന്ത്യയും ചൈനയും പാകിസ്ഥാനും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ക്കെതിരായ ട്രംപിന്റെ പുതിയ ആക്ഷേപം. തിങ്കളാഴ്ച യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച ‘പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷനില്‍’ ആണ് പ്രധാന മയക്കുമരുന്ന് കടത്ത് അല്ലെങ്കില്‍ പ്രധാന നിയമവിരുദ്ധ മയക്കുമരുന്ന് ഉല്‍പ്പാദനം നടത്തുന്നവരായി ട്രംപ് വിവിധ രാജ്യങ്ങളെ മുദ്രകുത്തുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മയക്കുമരുന്നുകളുടെയും അനുബന്ധ രാസവസ്തുക്കളുടെയും ഉല്‍പാദനവും കടത്തും അമേരിക്കയുടെയും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. താരിഫ് തര്‍ക്കങ്ങള്‍ പരിഹാരമാകാതെ തുടരുന്നതിനിടെയാണ് ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ വീണ്ടും അധിക്ഷേപവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പെറു, മെക്സിക്കോ, ബഹാമാസ്, ബെലീസ്, ബൊളീവിയ, മ്യാന്‍മര്‍, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്,…
Read More » -
Breaking News
മുത്തങ്ങയില്‍ മാപ്പില്ല, നേരിട്ടത് കൊടിയ മര്‍ദനം; ആന്റണിയുടെ കുമ്പസാരത്തിന് മറുപടിയുമായി ജാനു
കല്‍പ്പറ്റ: മുത്തങ്ങയിലെ പൊലീസ് മര്‍ദനത്തില്‍ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു. നേരിട്ടത് കൊടിയ മര്‍ദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അര്‍ഹതയില്ലെന്നും ജാനു സ്വകാര്യ ചാനലിനോട് പറഞ്ഞു. മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ‘കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരപീഡനത്തിന് വിധേയരായി. ആ വേദന അങ്ങനെതന്നെ നിലനില്‍ക്കും. വൈകിയവേളയിലാണെങ്കിലും നടപടി തെറ്റായിപ്പോയി എന്നുപറഞ്ഞതില്‍ സന്തോഷമുണ്ട്. അവിടെ സമരംചെയ്ത എല്ലാവര്‍ക്കും ഭൂമിയാണ് നല്‍കേണ്ടത്. മാപ്പ് പറയുന്നതിനേക്കാള്‍ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയില്‍ 283 പേര്‍ക്ക് ഭൂമിനല്‍കാന്‍ തീരുമാനം ആയെങ്കിലും ഒരു പ്ലോട്ടുപോലും ഇതുവരെ കണ്ടെത്തി നല്‍കിയിട്ടില്ല’-ജാനു പറഞ്ഞു. മുത്തങ്ങയില്‍ വെടിവയ്പ്പ് ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും ജാനു പറഞ്ഞു. ‘വെടിവയ്പ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. വെടിവയ്പ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അറസ്റ്റ് വരിക്കാന്‍ എല്ലാവരും തയ്യാറായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വെടിവയ്പ്പിലേക്ക് സര്‍ക്കാര്‍ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്ക് എതിരായിരുന്നു. സമരം…
Read More » -
Breaking News
‘അങ്ങേരുടെ സ്വഭാവം ആയിരിക്കും, നല്ലൊരു വാക്ക് പറയാമായിരുന്നു, അതില്‍ വിഷമമുണ്ട്’; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു. ‘അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്’ – ആനന്ദവല്ലി പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു. ഇതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. നമ്മള്‍ ഒരു കാര്യം ഒരാളോട് ചോദിച്ചാല്‍, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല.…
Read More » -
Breaking News
ട്വിസ്റ്റുകള്‍ അവസാനിക്കാതെ ധര്‍മ്മസ്ഥല; തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു, ഇന്നും പരിശോധന നടത്തും
മംഗളൂരു: ധര്‍മ്മസ്ഥലയിലെ ബങ്കലെഗുഡെ വനമേഖലയില്‍ ഇന്നും കൂടുതല്‍ തെരച്ചില്‍ നടത്താന്‍ നീക്കം. കഴിഞ്ഞ ദിവസം വനമേഖലയിലെ വിവിധയിടങ്ങളില്‍ നിന്ന് അഞ്ച് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കണ്ടെടുത്ത അസ്ഥികഷ്ണങ്ങള്‍ മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു. ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയ്യുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. ധര്‍മ്മസ്ഥലയില്‍ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകള്‍ നിര്‍ത്തി വച്ചതായിരുന്നു. ഇതിനുപിന്നാലെ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ചിന്നയ്യ വനമേഖലയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് കണ്ടെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് കര്‍ണാടക ഹൈക്കോടതി ഇടപെട്ട് വനമേഖലയില്‍ വീണ്ടും പരിശോധനയ്ക്ക് ഉത്തരവിട്ടത്. 15 ഏക്കറുളള വനമേഖലയിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്. അസ്ഥി കഷ്ണങ്ങളെ കൂടാതെ ഇവിടെ നിന്ന് സാരി, മരക്കൊമ്പില്‍ കെട്ടിയിട്ട നിലയിലുളള കയര്‍, ഒരു സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം.…
Read More » -
Breaking News
കര്‍ണാടകയില്‍ വെട്ടിനിരത്തിയെങ്കില്‍ മഹാരാഷ്ട്രയില്‍ കൂട്ടിച്ചേര്‍ത്തു; വോട്ടുകൊള്ളയ്ക്ക് സഹായി തിരഞ്ഞെടുപ്പ് കമ്മിഷന്‍! ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ വീണ്ടും
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്യുന്നതെന്നു രാഹുല്‍ വിമര്‍ശിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണങ്ങള്‍. വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നു രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്ന 6018 വോട്ടര്‍മാരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുല്‍ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു. വോട്ടുകൊള്ളയില്‍ അന്വേഷണത്തിനായി മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കര്‍ണാടക സിഐഡി നിരവധി തവണ കത്ത് നല്‍കി. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരം നല്‍കിയില്ല. കര്‍ണാടകയിലെ വിവരം ഒരാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ സിഐഡിക്ക് നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6850 വ്യാജ വോട്ടുകളാണ് ചേര്‍ത്തത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഒഴിവാക്കലാണ് നടന്നതെങ്കില്‍ മഹാരാഷ്ട്രയിലെ രജൂരയില്‍ കൂട്ടിച്ചേര്‍ക്കലാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടവരുടെ വിവരമുള്ളത്. വ്യാജ…
Read More » -
Breaking News
മണ്ണാര്‍ക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് കസ്റ്റഡിയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ യുവതി മരിച്ചനിലയില്‍. കോട്ടയം സ്വദേശിയായ 24കാരി അഞ്ജുമോളാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അത്തരത്തില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും കല്ലുവെട്ടു കുഴിയില്‍ വീണ് അഞ്ജുവിന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്.
Read More » -
Breaking News
പാലിയേക്കര ടോള്‍ പിരിവ്: തിങ്കളാഴ്ചയോടെ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി; ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നെന്ന് ദേശീയപാതാ അതോറിട്ടി
എറണാകുളം: പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് എൻഎച്ച്എഐ കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റി. ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.
Read More » -
Breaking News
വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി; മാങ്കൂട്ടത്തില്‍ വിവാദത്തിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ‘മെട്രോ വാര്‍ത്ത’; വിവാദ നായകന്‍ എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എ?
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദം ഇനിയും അടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഊരും പേരുമില്ലാതെ തുടങ്ങിയ പ്രചരണങ്ങളാണ് പിന്നീട് വലിയ വിവാദമായി വളര്‍ന്നത്. നടി പേരു പറയാതെ ആളെ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദം ആളിക്കത്തുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാഹുലിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ ഇന്ന് പുറത്തിറങ്ങിയ ‘മെട്രോ വാര്‍ത്ത’ ദിനപത്രത്തില്‍ മറ്റൊരു വിവാദ വാര്‍ത്ത കൂടി പുറത്തുവന്നു. ‘സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി’ എന്ന തലക്കെട്ടിലാണ് ‘മെട്രോ വാര്‍ത്ത’ ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പുതിയ വിവാദം. ഇന്നിറങ്ങിയ പത്രത്തിന്റെ എറണാകുളം എഡിഷനില്‍ 11ാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സിപിഎം എംഎല്‍എയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. മെട്രോ വാര്‍ത്ത നല്‍കിയ വാര്‍ത്ത ഇങ്ങനെ: ”യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായാ ലൈംഗിക ആരോപണം നിലനില്‍ക്കേ സമാനമായ…
Read More » -
Breaking News
നയം വ്യക്തം!! കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസിലാവാത്തവർക്കും മനസിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര – മനുസ്മൃതി സ്വപ്നങ്ങൾ തുടരാം- ബിജെപിയുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടി ദീപിക
കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിയുടെ യഥാർത്ഥ മുഖം മനസിലാക്കിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ദീപിക പത്രത്തിന്റെ ആദ്യ പേജും എഡിറ്റോറിയലും. കേരളത്തിൽ ക്രൈസ്തവ സ്നേഹം വിളമ്പുകയും കേരളത്തിന് പുറത്ത് ക്രൈസ്തവരെ വേട്ടയാടുകയും ചെയ്യുന്ന സംഘപരിവാറിനെ പൂർണ്ണമായും ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ ഫ്രണ്ട് പേജിൽ പ്രധാനമായും നാലു വാർത്തകളാണുള്ളത്. ആ നാലു വാർത്തകളും ക്രൈസ്തവർക്കെതിരെയുള്ള ആർഎസ്എസിന്റെ ആക്രമണങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വാർത്ത നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കു നേരേ വീണ്ടും അക്രമം ഉണ്ടായി എന്ന വാർത്തയാണ്. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർത്ഥനയോഗം നടക്കവേ അവിടേക്ക് ഒരു സംഘം ബജരംഗദൾ പ്രവർത്തകർ എത്തി, മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിച്ചു എന്നും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്നും പരാതിപ്പെട്ടതായി ദീപിക റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ പള്ളിമേടകൾ കയറിയിറങ്ങുന്ന ബിജെപിയുടെ യഥാർത്ഥ മുഖത്തെ തുറന്നുകാട്ടുന്നതാണ് ഈ വാർത്ത. ഈ വാർത്തയ്ക്ക് തൊട്ടു താഴെയായി ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം…
Read More »