Month: September 2025

  • Breaking News

    100 കിലോവാട്ട് അയണ്‍ ബീം ലേസര്‍ ; റോക്കറ്റുകളും വിമാനങ്ങളും ഡ്രോണുകളും തകര്‍ക്കാന്‍ ഇസ്രായേലിന്റെ പുതിയ ബുദ്ധി ; ആഗോളമായി ഒറ്റപ്പെടലില്‍ പുതിയ ആയുധം വികസിപ്പിക്കുന്നു

    ജറുസലേം: വിലകൂടിയ യുദ്ധോപകരണങ്ങള്‍ക്ക് പകരമായി ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഡയറക്റ്റ്-എനര്‍ജി ആയുധങ്ങള്‍ പിന്തുടരുന്നുണ്ട്, പക്ഷേ സാങ്കേതികവിദ്യ അളക്കാന്‍ പ്രയാസമായതിനാല്‍ വേണ്ടത്ര വിജയം നേടിയിട്ടില്ലെന്ന് മാത്രം. എന്നാല്‍ ആഗോളമായി ഒറ്റപ്പെടലിന്റെ ഫലമായി ഇസ്രായേല്‍ സുരക്ഷാ സ്വാതന്ത്ര്യം മുന്‍നിര്‍ത്തി റോക്കറ്റുകളും വിമാനങ്ങളും ഡ്രോണുകളും തകര്‍ക്കാന്‍ കഴിയുന്ന ലേസര്‍ ബീം വികസിപ്പിച്ചെടുത്തായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തിന്റെ ബഹുതല വ്യോമ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുന്ന ഒരു ശക്തമായ ലേസര്‍ ആയുധത്തിന്റെ വികസനം പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 100 കിലോവാട്ട് അയണ്‍ ബീം ലേസര്‍, തെക്കന്‍ ഇസ്രായേലില്‍ നടത്തിയ പരീക്ഷണ പരമ്പരയില്‍ ഡ്രോണുകള്‍, റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍ എന്നിവ വിജയകരമായി തടഞ്ഞുവെന്ന് മന്ത്രാലയ പ്രസ്താവനയില്‍ പറഞ്ഞു. റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും എല്‍ബിറ്റ് സിസ്റ്റംസും ചേര്‍ന്നാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. വരും മാസങ്ങളില്‍ ഇത് അയണ്‍ ഡോം മിസൈല്‍ പ്രതിരോധ കവചത്തില്‍ സംയോജിപ്പിക്കും. സാങ്കേതിക പരിമിതികളുള്ളതും മേഘാവൃതമായ കാലാവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍…

    Read More »
  • Breaking News

    ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസം ; ഒന്നു പ്രസവിച്ചവള്‍ എന്ന് ലിവിംഗ് പങ്കാളിയുടെ നിരന്തര പരിഹാസം ; ആദ്യബന്ധത്തിലെ കുട്ടിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

    അജ്മീര്‍: ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം താമസിക്കുന്ന യുവതി പങ്കാളി ഒന്നു പ്രസവിച്ചവള്‍ എന്ന നിരന്തരമായി പരിഹസിച്ചതിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരിയെ തടാകത്തിലെറിഞ്ഞു കൊലപ്പെടുത്തി. അജ്മീറില്‍ നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയും 28 കാരിയുമായ അഞ്ജലിയാണ് അറസ്റ്റിലായത്. ആദ്യഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ഇവര്‍ കാമുകനൊപ്പം ലിവിംഗ് ടുഗദറിലാണ്. മകളെ താരാട്ടുപാട്ട് പാടി ഉറക്കിയ ശേഷം പിന്നീട് ഒരു തടാകത്തിനരികില്‍ നടക്കാന്‍ കൊണ്ടുപോകുകയും ചെയ്തതിന് ശേഷമാണ് മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞത്. അതിന് ശേഷം കുട്ടിയെ കാണാതായതായി അഭിനയിക്കുകയും വിഷമം നടിക്കുകയും ചെയ്തു. ചൊവ്വാഴ്ച, രാത്രി വൈകിയുള്ള പട്രോളിംഗിനിടെ, ഹെഡ് കോണ്‍സ്റ്റബിള്‍ ഗോവിന്ദ് ശര്‍മ്മയാണ് സംഭവം കണ്ടെത്തിയത്. വൈശാലി നഗറില്‍ നിന്ന് അജ്മീറിലെ ബജ്രംഗ് ഗഢിലേക്കുള്ള റോഡിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീയെയും ഒരു പുരുഷനെയും കണ്ടുമുട്ടി. അന്വേഷിച്ചപ്പോള്‍, അഞ്ജലി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ, താന്‍ മകളുമായി രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതാണെന്നും വഴിയില്‍ വെച്ച് കുട്ടിയെ കാണാതായെന്നും പറഞ്ഞു. രാത്രി മുഴുവന്‍…

    Read More »
  • Breaking News

    ഉമ്മന്‍ചാണ്ടിക്കെതിരെ രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായതാണ് ; വിധി വരട്ടെയെന്ന് പോലും പറയാന്‍ രാഹുലിന്റെ പേരില്‍ ഒരു പരാതി പോലുമില്ലെന്ന് രമേഷ് പിഷാരടി

    കൊച്ചി: ആരോപണങ്ങള്‍ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കിനിര്‍ത്തേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും രാഹുല്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്നും നടന്‍ രമേഷ് പിഷാരടി. വിധി വരട്ടെയെന്ന് പോലും പറയാന്‍ രാഹുലിന്റെ പേരില്‍ ഒരു പരാതി പോലുമില്ലെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തിലായിരുന്നു പ്രതികരണം. ഉമ്മന്‍ചാണ്ടിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണെന്നും രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങളും ഉണ്ടായെന്നും നടന്‍ രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ സുഹൃത്ത് എന്ന നിലയില്‍ ഷാഫിക്കെതിരെയുള്ള വിമര്‍ശനത്തെയും വേറിട്ടു കാണേണ്ട കാര്യമില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ താന്‍ രാഹുലിനെ ഫോണില്‍ വിളിച്ചിരുന്നതായും പറഞ്ഞു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് നടിയും അവതാരകയുമായ യുവതി രംഗത്ത് വന്നതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിലായത്. വിവാദത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത്കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു. അതേസമയം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് എടുത്ത നിലപാട്. ഇടതുപക്ഷത്തും അനേകം എംഎല്‍എ മാര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നിരുന്നെങ്കിലും അവര്‍ രാജിവെച്ചിരുന്നില്ലെന്ന്…

    Read More »
  • Breaking News

    ചെറുവത്തൂര്‍ പ്രകൃതിവിരുദ്ധപീഡനം: 16 കാരന്‍ ഇരയായ കേസില്‍ ലക്ഷങ്ങളുടെ ഇടപാട്; കുരുക്കിയത് ഡേറ്റിങ് ഡേറ്റിങ് ആപ് വഴി, ലോഡ്ജുകാര്‍ക്കും പങ്ക്

    കാസര്‍കോട്: സ്വവര്‍ഗരതിക്കാര്‍ക്കുള്ള ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട് പതിനാറുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടു നടന്നതായി വിവരം. ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടിലും ലോഡ്ജ് നടത്തിപ്പുകാര്‍ക്കും പങ്കുണ്ടെന്നാണു സൂചന. അതേസമയം, പീഡനം നടന്ന സ്ഥലങ്ങളില്‍ ചന്തേര പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജില്‍ പരിശോധന നടത്തി. കാസര്‍കോടിനു പുറമെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലും കേസുണ്ട്. അവിടെയും തെളിവെടുപ്പിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. 16 കാരനായ വിദ്യാര്‍ഥി പീഡനത്തിന് ഇരയായ കേസില്‍ 12 പേരാണ് ഇതുവരെ പിടിയിലായത്. ഇത്തരം ഡേറ്റിങ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ പൂര്‍ണമായ വ്യക്തിവിവരം രേഖകള്‍ സഹിതം നല്‍കണമെന്നില്ല. അതുകൊണ്ടുതന്നെ, പ്രായപൂര്‍ത്തിയായെന്നു കാട്ടി ആപ്പില്‍ അംഗമാകാം. കുറ്റകൃത്യത്തിന്റെ പേരില്‍ ആപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ വ്യക്തിവിവരങ്ങളും തിരിച്ചറിയല്‍ രേഖകളും നിര്‍ബന്ധമാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

    Read More »
  • Breaking News

    മോതിരം വാങ്ങാനെത്തി, ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മാല കവര്‍ന്നു, യുവതി സിസിടിവിയില്‍ കുടുങ്ങി

    മാഹി: സ്വര്‍ണ മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ കയറിയ യുവതി, മാല മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ മനാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍. ആയിഷയെ (41) മാഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍നിന്നു കഴിഞ്ഞ 12നാണ് സ്വര്‍ണം മോഷ്ടിച്ചത്. 3 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ വീട്ടില്‍നിന്നും യുവതിയെ പിടികൂടിയത്. എന്നാല്‍, മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയില്‍ വിറ്റുവെന്നാണ് ആയിഷ മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി മാല പൊലീസ് കണ്ടെടുത്തു. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    Read More »
  • Breaking News

    പ്രവര്‍ത്തകരെ നിയന്ത്രിക്കണം, പൊതുമുതല്‍ നശിപ്പിച്ചതില്‍ ഇടപെടും; വിജയ്ക്കെതിരെ കോടതി

    ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിനു (ടിവികെ) മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ്. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ ഇടപെടും. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും കോടതി ചോദിച്ചു. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമര്‍ശനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചു. സമ്മേളനങ്ങള്‍ക്ക് അനുമതി തേടിയുള്ള അപേക്ഷകളില്‍ വൈകാതെ തീരുമാനമെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനങ്ങള്‍.  

    Read More »
  • Breaking News

    ആറ് മക്കളുടെ പിതാവിനെ പ്രണയിച്ച്, വിവാഹം ചെയ്യാതെ രണ്ടു മക്കളുടെ അമ്മയായ നടി; മകള്‍ അറിയപ്പെടുന്ന നായിക

    പ്രശസ്തിയുടെ ഇടയിലും വ്യക്തിജീവിതം കൊണ്ട് വിവാദം സൃഷ്ടിച്ച നടിമാര്‍ പലരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ താരം കണ്ടല വെങ്കട പുഷ്പവല്ലി എന്ന നടി പുഷ്പവല്ലി. ആന്ധ്ര പ്രദേശിലെ ഒരു ഗ്രാമത്തില്‍ പിറന്ന വ്യക്തിയാണവര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ വന്ന പുഷ്പവല്ലി അവരുടെ പന്ത്രണ്ടാം വയസില്‍ സമ്പൂര്‍ണ രാമായണം എന്ന സിനിമയില്‍ സീതയുടെ വേഷം അവതരിപ്പിച്ചു. അന്ന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. അന്നാളുകളിലെ ഏറ്റവും വലിയ പ്രതിഫല തുകയായിരുന്നു ഇത്. ഈ ചിത്രം 1936ല്‍ റിലീസ് ചെയ്തു. ‘ബാല നാഗമ്മ’ എന്ന ചിത്രത്തിലും, മിസ് മാലിനിയിലും അവര്‍ വേഷമിട്ടു. വിമര്‍ശകരുടെ അഭിപ്രായം നേടിയെങ്കിലും, ഈ ചിത്രം ബോക്‌സ് ഓഫീസ് വിജയം കൈവരിച്ചില്ല. ജെമിനി സ്റ്റുഡിയോസിന് വേണ്ടി സ്ഥിരം അഭിനേത്രിയായി പുഷ്പവല്ലി 18 വര്‍ഷക്കാലം അഭിനയിച്ചു. ഈ കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ പുഷ്പവല്ലി ഭാഗമായി. സിനിമകളേക്കാള്‍ ശ്രദ്ധനേടിയ വ്യക്തി ജീവിതമാണ് ഇവരുടേത്. 1940ല്‍ വിവാഹം ചെയ്ത…

    Read More »
  • Breaking News

    ഒടുവില്‍ അതും! പാകിസ്ഥാന്‍ ‘വ്യാജ ഫുട്‌ബോള്‍ ടീം’ പിടിയില്‍; അറസ്റ്റിലായത് ഇമിഗ്രേഷന്‍ പരിശോധനക്കിടെ

    ടോകിയോ: അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്ഥാനില്‍ നിന്നുള്ള വ്യാജ ഫുട്‌ബോള്‍ ടീമിനെ ജാപ്പനീസ് അധികൃതര്‍ അറസ്റ്റു ചെയ്തു. ഫുട്‌ബോള്‍ കിറ്റുകള്‍ ഉള്‍പ്പെടെ വ്യാജ രേഖകള്‍ കൈവശം വച്ചിരുന്ന 22പേരെയാണ് ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കിടെ അറസ്റ്റു ചെയ്തത്. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (PFF) പ്രതിനിധീകരിക്കുന്നതായി കാണിച്ചാണ് സംഘം വിമാനത്താവളത്തിലെത്തിയത്. ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കിടെ രാജ്യത്തേക്ക് കടക്കാനുള്ള സംഘത്തിന്റെ നീക്കം പൊളിയുകയായിരുന്നു. ജാപ്പനീസ് അധികൃതര്‍ ഉടന്‍ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നാടു കടത്തി. ഇവര്‍ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ജഴ്‌സി ധരിച്ചാണ് യാത്ര ചെയ്തത്. യാത്രയ്ക്കുള്ള ഔദ്യോഗിക അനുമതിക്കായി വിദേശകാര്യ മന്ത്രാലയം നല്‍കിയതെന്ന് അവകാശപ്പെട്ട വ്യാജ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍ഒസി) സംഘം കൈവശം വച്ചിരുന്നു. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി (പിഎഫ്എഫ്) ബന്ധമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് രേഖകള്‍ ഹാജരാക്കിയതെന്ന് പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറിയിച്ചു. പതിവ് ചോദ്യം ചെയ്യലിനിടെ സംഘത്തിലുണ്ടായിരുന്നവരില്‍ ചിലരുടെ സംഭാഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെതോടെയാണ് ജാപ്പനീസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തട്ടിപ്പ് തുറന്നുകാട്ടിയതോടെ…

    Read More »
  • Breaking News

    എന്നുമുതലാണ് കരിക്കും പെപ്പർ സ്പ്രേയും പോലീസിന്റെ ആയുധമായി അംഗീകരിച്ചത്? ഒരു ചെറുപ്പക്കാരനെ പോലീസ് ഇഞ്ച ചതയ്ക്കുംപോലെ ചതച്ചു, മുഖ്യമന്ത്രിയു‌ടെ മറുപടി രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയെന്ന്!! ക്രൂരമായി ദ്രോഹിക്കാനുള്ള സൈലെൻസാണോ മുഖ്യമന്ത്രി ആ മറുപടി?

    ‌കസ്റ്റഡി മർദ്ദനത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കേരള നിയമസഭ പ്രക്ഷുബ്ധമായി.അടിയന്തര പ്രമേയം അവതരിപ്പിച്ച അങ്കമാലി എംഎൽഎ റോജി എം ജോൺ പിണറായി വിജയൻ താൻ നേരിട്ട കസ്റ്റഡി മർദനത്തെ പറ്റി കേരള നിയമസഭയിൽ നടത്തിയ പഴയ പ്രസംഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. അന്ന് വൈകാരികമായി സംസാരിച്ച പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ അദ്ദേഹത്തിന് കീഴിലുള്ള പോലീസ് സുജിത്ത് എന്ന 29 കാരനെ അതിക്രൂരമായി മർദ്ദിച്ചു എന്നത് വിശ്വസിക്കാൻ കഴിയുമോ എന്ന് റോജി എം ജോൺ ചോദിച്ചു. പ്രതിപക്ഷത്തു നിന്ന് സംസാരിച്ച ഓരോ അംഗവും കേരള പോലീസിന്റെ അക്രമങ്ങളെ അക്കമിട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ചു. പിണറായി വിജയന്റെ കീഴിൽ കേരള പോലീസ് അഴിഞ്ഞാടുമ്പോൾ പൊതുജനം ഭയത്തിലാണ് എന്ന് പറയുന്നതായിരുന്നു ഓരോ പ്രതിപക്ഷ അംഗത്തിന്റെയും പ്രസംഗം. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോടും ചോദ്യങ്ങളോടുമുള്ള കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്നു നോക്കാം. കുന്നംകുളത്ത് പോലീസിൻ്റെ കസ്‌റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ്…

    Read More »
  • Breaking News

    71 കാരി നാട്ടിലെത്തിയത് 75 കാരനെ വിവാഹം കഴിക്കാന്‍; ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ സഹോദരിക്ക് സംശയം; എംബസിയെ വിവരം അറിയിച്ചതോടെ പുറത്ത് വന്നത് യുഎസ് പൗരയുടെ കൊലപാതകം; ഇന്ത്യന്‍ വംശജയെ കൊന്ന് കത്തിച്ച സംഭവത്തില്‍ യുകെ പ്രവാസി ഒളിവില്‍

    ചണ്ഡീഗഡ്: യുകെയില്‍ നിന്നുള്ള 75 കാരനെ വിവാഹം കഴിക്കാനായി യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 71 കാരിയായ ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ജൂലൈയിലായിരുന്നു കൊലപാതകം. ബുധനാഴ്ചയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പോലീസ് പങ്കുവെച്ചത്. സിയാറ്റിലില്‍ നിന്നെത്തിയ യുഎസ് പൗരയായ രൂപീന്ദര്‍ കൗര്‍ പാണ്ഡെറെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ലുധിയാന പോലീസ് പ്രതികളുടെ പേര് ചേര്‍ത്തതോടെ സംഭവം പുറത്തെത്തുകയായിരുന്നു. ലുധിയാന സ്വദേശിയും ഇംഗ്ലണ്ട് ആസ്ഥാനമായുള്ള പ്രവാസിയുമായ ചരണ്‍ജിത് സിംഗ് ഗ്രെവാളിന്റെ ക്ഷണപ്രകാരമാണ് രൂപീന്ദര്‍ കൗര്‍ പാണ്ഡെര്‍ ഇന്ത്യയിലെത്തിയത്. കൊലപാതകത്തിന് ഗ്രെവാള്‍ മറ്റൊരാളെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മല്‍ഹ പട്ടി സ്വദേശി സുഖ്ജീത് സിങ് സോനുവിനെ പോലീസ് പിടികൂടി. പാണ്ഡെറെ തന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്റ്റോര്‍ റൂമിലിട്ട് കത്തിക്കുകയും ചെയ്തതായി സോനു സമ്മതിച്ചതായി പോലീസ് പറഞ്ഞു. പാണ്ഡെറെ കൊലപ്പെടുത്തുന്നതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഗ്രെവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സോനു ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു.…

    Read More »
Back to top button
error: