Month: September 2025

  • Breaking News

    ട്രംപിന്റെ അധിക്ഷേപങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ പവലിന്റെ പ്രഖ്യാപനം; അടിസ്ഥാന പലിശനിരക്ക് കുറച്ചു

    ന്യൂയോര്‍ക്ക്: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഇനി രണ്ട് തവണ പലിശ കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയിലാണ്. ഈ വര്‍ഷത്തെ ആദ്യ ഇളവാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങള്‍ എന്നിവ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ഡിസംബര്‍ മുതല്‍ ഫെഡ് റിസര്‍വ് നിരരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്. ഇതിനെ ചൊല്ലി ട്രംപ് ജെറോം പവലിനെ അധിക്ഷേപിക്കുകയും സമ്മര്‍ദ്ദപ്പെടുത്തുകയും ചെയ്തിരുന്നു. പലിശനിരക്ക് വെട്ടിക്കുറച്ചത് തൊഴില്‍ മേഖലയിലെ കടുത്ത പ്രതിസന്ധി ഉള്‍പ്പെടെ നിലവില്‍ അമേരിക്ക സമ്പദ്വ്യവസ്ഥ നേരിടുന്ന ആഘാതം പരിഹരിക്കാനുള്ള താല്‍ക്കാലിക നടപടി മാത്രമാണെന്ന് ജെറോം പവല്‍…

    Read More »
  • Breaking News

    ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; എട്ടു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍, അഭിനന്ദന പ്രവാഹം

    കണ്ണൂര്‍: പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. റോഡ് സൈഡില്‍ വാഹനം നിര്‍ത്തി പച്ചക്കറി വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പരസ്പരം സംസാരിച്ച് നില്‍ക്കുകയായിരുന്നു യുവാക്കള്‍. ഇതേസമയം റോഡിന്റെ മറുവശത്ത് സൈക്കിളുമായി നില്‍ക്കുന്ന പെണ്‍കുട്ടി ചൂയിംഗ് വായില്‍ ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അല്‍പനേരത്തിനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയ പെണ്‍കുട്ടി യുവാക്കളുടെ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാള്‍ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. ‘കണ്ണൂര്‍ പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കള്‍. നന്ദി’- മന്ത്രി കുറിച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തൊണ്ടയില്‍ ചൂയിംഗ് കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാന്‍ പെണ്‍കുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിദ്ധ്യം വിടാതെ വിഷയം കൈകാര്യം ചെയ്ത യുവാക്കളെയും ഒരേപോലെ…

    Read More »
  • Breaking News

    ബാറില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ഓടക്കുഴല്‍: ചിത്രം പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരേ കേസ്

    കണ്ണൂര്‍: ‘കണ്ണന് ബോധംതെളിയുമ്പോള്‍ ബാറില്‍ മറന്നുപോയ ഓടക്കുഴല്‍ എടുക്കാന്‍ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെ ബാറില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ഓടക്കുഴല്‍വെച്ച് ഫോട്ടോ എടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരേ മുഴക്കുന്ന് പോലീസ് കേസെടുത്തു. മുഴക്കുന്ന് വട്ടപ്പൊയിലിലെ ശരത്ത് വട്ടപ്പൊയിലിനെതിരെയാണ് കേസ്. ശ്രീകൃഷ്ണജയന്തി ദിവസമായ ഞായറാഴ്ചയാണ് സംഭവം. കാക്കയങ്ങാട് ടൗണിന് സമീപത്തെ ബാറില്‍ മദ്യക്കുപ്പികള്‍ നിരത്തിയ ഷെല്‍ഫിന് മുന്നിലെ മേശപ്പുറത്ത് ഓടക്കുഴല്‍ വെച്ചാണ് ശരത് ഫോട്ടോ എടുത്തത്. പിന്നീട് അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഓടക്കുഴലുമായാണ് ശരത്ത് ബാറിനുള്ളില്‍ വന്നതെന്ന് സിസി ക്യാമറ പരിശോധനയില്‍ വ്യക്തമായി. ഇതിനെതിരേ പാലപ്പുഴ സ്വദേശി ടി. അനില്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും കലാപവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രതി ഒളിവിലാണ്.

    Read More »
  • Breaking News

    അയ്യനേ നീ തന്നെ ശരണം!!! വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍; ദര്‍ശനം പുലര്‍ച്ചെ

    പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിലെത്തിയത്. രാത്രി 10 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തി. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍ വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയത്. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

    Read More »
  • NEWS

    അഷ്‌റഫ്‌ പോരൂരിന്‌ സ്വീകരണം നൽകി ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി

    ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പോരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റും, ഒ ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ( ജിദ്ദ ) മുൻ ജന:സെക്രട്ടറിയുമായ ശ്രീ: അഷ്‌റഫ്‌ പോരൂരിന്‌ ജിദ്ദയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തകർ സ്വീകരണം നൽകി. ഷറഫിയയിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. ഒമ്പത്‌ വർഷം മുമ്പ്‌ പ്രവാസം അവസാനിപ്പിച്ച്‌ സ്വദേശത്ത്‌ എത്തിയ ഉടൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരവും ഒപ്പം ഒ.ഐ.സി.സിക്കുമുള്ള അംഗീകാരവും കൂടിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി ജിദ്ദ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ പറഞ്ഞു. സെക്രട്ടറി യു.എം ഹുസ്സൈൻ മലപ്പുറം അഷ്റഫ് പോരൂരിനെ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രതിനിധികളായ ടി കെ സുനീർ ബാബു, സതീഷ്‌ ബാബു മേൽമുറി എന്നിവർ ചേർന്ന് നൽകി. പുതിയ നേതൃത്വത്തിന് കീഴിൽ സംസ്ഥാനത്തെ…

    Read More »
  • Breaking News

    ‘ഒരു മണിക്കൂര്‍ മുമ്പേ ട്രംപ് എല്ലാം അറിഞ്ഞു’; ദോഹ ആക്രമണത്തില്‍ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ ഉന്നതര്‍; യുഎസിന്റെ ഒളിച്ചുകളി പുറത്ത്; നെതന്യാഹു സംസാരിച്ചത് രാവിലെ 7.45ന്‌

    ടെല്‍അവീവ്: യുഎസിന്‍റെ ഉറ്റ ചങ്ങാതിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് താന്‍ അറിയാന്‍ വൈകിയെന്ന ട്രംപിന്‍റെ വാദം തള്ളി ഇസ്രയേലിലെ ഉന്നതര്‍. ദോഹയിലെ ഹമാസ് കേന്ദ്രം ആക്രമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും രാവിലെ 7.45 ഓടെയാണ് ഇത് സംഭവിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ ബറാക് റാവിഡ് പറയുന്നു.   ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും  ആക്സിയോസിലെ റിപ്പോര്‍ട്ടില്‍ റാവിഡ് വിശദീകരിക്കുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ആക്രമിക്കാന്‍ പോകുന്നുവെന്നായിരുന്നു ആ സംഭാഷണത്തിന്‍റെ ഉള്ളടക്കമെന്നും തന്നോട് സംസാരിച്ചവരില്‍ മൂന്ന് പേര്‍ രാവിലെ എട്ടുമണിയോടെയാണ് ട്രംപിന് ഫോണ്‍ സന്ദേശമെത്തിയതെന്ന് പറഞ്ഞപ്പോള്‍ അതല്ല, 7.45 ആണ് കൃത്യമായ സമയമെന്ന് ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നും റാവിഡ് കൂട്ടിച്ചേര്‍ക്കുന്നു.   അതേസമയം, ആക്രമണം നെതന്യാഹുവിന്‍റെ മാത്രം തീരുമാനമായിരുന്നുവെന്നും താന്‍ ഒന്നുമറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം. ഇസ്രയേല്‍ വിമാനങ്ങള്‍ പറന്നു തുടങ്ങിയതിന് ശേഷം മാത്രമാണ് യുഎസ് സൈന്യം വിവരമറിഞ്ഞതും…

    Read More »
  • Breaking News

    സ്വത്ത് വീതം വയ്ക്കുന്നതിനു തടസം: ആറുവയസുകാരിയെ മൂന്നാംനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്ന് രണ്ടാനമ്മ; സിസിടിവിയില്‍ കുടുങ്ങി

    ബംഗളുരു: സ്വത്ത് വീതം വെയ്ക്കുന്നതു തടയാനായി രണ്ടാനമ്മ ആറുവയസുകാരിയെ മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു കൊന്നു. കര്‍ണാടക ബീദറിലാണു മനസാക്ഷിയെ നടുക്കുന്ന ക്രൂരത. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ക്രൂരത സിസിടിവി ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പരിശോധിച്ചതോടെയാണു പുറത്തറിഞ്ഞത്. ബീദര്‍ ഗാന്ധി ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദര്‍ശ് കോളനിയില്‍ ഓഗസ്റ്റ് 27നാണു സംഭവം. മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരുക്കേറ്റ നിലയില്‍ സാന്‍വിയെന്ന ആറുവയസുകാരിയെ കണ്ടെത്തുകയായിരുന്നു. കുട്ടി ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയും ചെയ്തു. അപകട മരണമെന്നായിരുന്നു സാന്‍വിയുടെ രണ്ടാനമ്മ രാധ മൊഴി പൊലീസിന് മൊഴി നല്‍കിയിരുന്നത്. അയല്‍വാസികള്‍  ‌സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണു ക്രൂരത പുറത്തായത്. സാന്‍വിയും രണ്ടാനമ്മയും ടെറസില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും. തൊട്ടുപിറകെ രണ്ടാനമ്മ വീട്ടിലേക്ക്് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ്  ചോദ്യം ചെയ്യലില്‍ രാധ കുറ്റം സമ്മതിച്ചു. കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതു ഒഴിവാക്കാനാണു തള്ളിയെട്ടതെന്നാണു മൊഴി. സാന്‍വിയുടെ അമ്മ മരിച്ചതിനുശേഷം അച്ഛന്‍ സിദ്ധന്ത്…

    Read More »
  • Breaking News

    ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യം ഇല്ലായിരുന്നു ; കോടതിയുടെ താല്‍പ്പര്യപ്രകാരം ചെയ്തതാണ് ; സംഭവത്തില്‍ വേദനയും ദുഖവും ഇപ്പോഴുമുണ്ടെന്ന് എകെ ആന്റണി

    തിരുവനന്തപുരം: യുഡിഎഫ് കാലത്ത് ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് ആദ്യം താല്‍പ്പര്യം ഇല്ലായിരുന്നെന്നും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അങ്ങിനെ ചെയ്യേണ്ടി വന്നതെന്നും മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. തനിക്ക് അക്കാര്യത്തില്‍ ഇപ്പോഴും ദുഖവും വേദനയുമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തില്‍ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ആന്റണി എത്തിയത്. ശിവഗിരിയിലെയും മുത്തങ്ങയിലെയും സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു. മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മാറാട് കലാപത്തിലെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദരപൂര്‍വമായ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. 1995ല്‍ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാല്‍ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട്…

    Read More »
  • Breaking News

    നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് ; ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്‍പ്പന നടത്തിയും പ്രതിഷേധം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഛണ്ഡീഗഡില്‍ യൂത്ത് കോണ്‍ഗ്രസ് തൊഴിലില്ലായ്മ ദിനം ആചരിച്ചു. ഛണ്ഡീഗഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ലബാന നയിച്ച പ്രകടനത്തില്‍ ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്‍പ്പന നടത്തിയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഡല്‍ഹിയിലും ഛണ്ഡീഗഡിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചായയും സമൂസയും ഉണ്ടാക്കിയായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം. ‘ഇന്ത്യയ്ക്ക് വേണ്ടത് വോട്ട് മോഷണമല്ല, മറിച്ച് തൊഴിലവസരങ്ങളാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ തൊഴിലില്ലായ്മയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വോട്ട് മോഷണമാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്, ‘നൗക്രി ചോര്‍ ഗഡ്ഡി ഛോഡ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. അതേസമയം, 75-ാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ്…

    Read More »
  • Breaking News

    ആന്‍ഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി ; പാകിസ്താന്റെ ഏഷ്യാകപ്പ് ബോയ്‌ക്കോട്ട് നീക്കം പാളി ; നാണംകെട്ട് ടീം കളിക്കാനിറങ്ങേണ്ടി വന്നു, കളി വൈകിയത് ഒരു മണിക്കൂറോളം

    ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാന്‍ ഐസിസി വിസമ്മതിച്ചതിനെ ത്തുടര്‍ന്ന് ഏഷ്യാക്കപ്പ് ബഹിഷ്‌ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും അവസാനം പിന്മാറി നാണംകെട്ട് കളത്തിലിറങ്ങി പാകിസ്താന്‍. ഇന്ത്യാ പാക് മത്സരത്തിലെ തര്‍ക്കത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനുള്ള ഭീഷണി പാകിസ്താന്‍ ഉപേക്ഷിച്ച് ടീം കളത്തിലെത്തി മത്സരിക്കാന്‍ നിര്‍ബ്ബന്ധിതരായി. യുഎഇക്കെതിരെയുള്ള ഈ മത്സരം പാകിസ്താന് ഏറെ നിര്‍ണ്ണായകവുമാണ്. പൈക്രോഫ്റ്റ് കളി നിയന്ത്രിക്കുന്നതിനാല്‍ ടീം ഹോട്ടലില്‍ നിന്ന് പുറപ്പെടാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. ഇതോടെ മത്സരം നിശ്ചിത സമയമായ രാത്രി 8 മണിക്ക് പകരം രാത്രി 9 മണിയിലേക്ക് മാറ്റി. കളി തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ടീം സ്റ്റേഡിയത്തില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ പ്രതിഷേധസൂചകമായി പാകിസ്താന്‍ ടീം അങ്ങനെ ചെയ്തില്ല. പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരുമെന്ന തീരുമാനം, ഐസിസി സിഇഒ സഞ്‌ജോഗ് ഗുപ്ത ഒരു കോണ്‍ഫറന്‍സ് കോളിലൂടെ പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയുമായ മോഹ്‌സിന്‍ നഖ്വിയെ അറിയിക്കുകയായിരുന്നു. സിംബാബ്വെക്കാരനായ പൈക്രോഫ്റ്റ് എല്ലാ…

    Read More »
Back to top button
error: