Breaking NewsCrimeLead NewsNEWS

മണ്ണാര്‍ക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയില്‍ യുവതി മരിച്ചനിലയില്‍. കോട്ടയം സ്വദേശിയായ 24കാരി അഞ്ജുമോളാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അത്തരത്തില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും കല്ലുവെട്ടു കുഴിയില്‍ വീണ് അഞ്ജുവിന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്.

Signature-ad

വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്.

 

Back to top button
error: