Month: September 2025

  • Breaking News

    മോഹന്‍ലാലിന് അഭിനന്ദനങ്ങളുമായി മലയാളത്തില്‍ നരേന്ദ്ര മോദി; ‘മോഹന്‍ലാല്‍ ജി പ്രതിഭയുടെ പ്രതീകം; വരും തലമുറകള്‍ക്ക് പ്രചോദനം’

    ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹൻലിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച പോസ്റ്റ് മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ‘മോഹൻലാൽ ജി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. മോഹന്‍ലാലിന്‍റെ അഭിനയ വൈഭവം യഥാർത്ഥ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെയെന്നും അദ്ദേഹം കുറിച്ചു. ഒരുമിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്റ്…  ‘ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.  ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ.’   ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട…

    Read More »
  • Breaking News

    ‘എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ’: ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡിനു പിന്നാലെ ആദ്യ പ്രതികരണവുമായി മോഹന്‍ലാല്‍; ‘ഉള്‍പ്പുളകത്തോടെ ഏറ്റുവാങ്ങുന്നു; അവാര്‍ഡ് ദാനച്ചടങ്ങില്‍ എന്തുവന്നാലും പങ്കെടുക്കും’

    ചെന്നെ: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. ഈ നേട്ടം സാധ്യമാക്കിത്തന്ന എല്ലാവര്‍ക്കും നന്ദിയെന്നും അത്യപൂര്‍വമായ കാര്യം, വലിയ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിലെ വലിയ ബഹുമതി. ഉള്‍പുളകത്തോടെ ഏറ്റുവാങ്ങുന്നു. ഒരുപാടുപേര്‍ക്കുള്ള പ്രചോദനമാണ്. ഈ സന്തോഷം എല്ലാവര്‍ക്കുമായും പങ്കുവയ്ക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്‌കാരം വൈകിയോ എന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മലയാളത്തിന്റെ പ്രിയ താരത്തിന്റെ മറുപടി. ചെന്നൈയില്‍ ഷൂട്ടിങിനിടയില്‍ നിന്നാണ് മോഹന്‍ലാല്‍ സംസാരിച്ചത്. കിട്ടാവുന്ന വലിയൊരു അംഗീകാരമാണ് ഫാല്‍ക്കെ പുരസ്‌കാരമെന്നും തിരഞ്ഞെടുത്ത ജൂറിക്കും സര്‍ക്കാറിനും നന്ദിയെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ നേട്ടത്തില്‍ തന്റെ കൂടെ സഞ്ചരിച്ചിരുന്ന, ഇപ്പോള്‍ സഞ്ചരിക്കുന്ന, ഇനി സഞ്ചരിക്കാന്‍ പോകുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിനും സിനിമാ കുടുംബത്തിലുള്ള ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി പറയുകയായിരുന്നു. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും ഈ ഒഴുക്കിനോടൊപ്പം…

    Read More »
  • Breaking News

    പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാര്‍ വിപുലപ്പെടുമോ? മറ്റ് അറബ് രാജ്യങ്ങളും പങ്കാളികളായേക്കുമെന്ന് പാകിസ്താന്‍ ; നീക്കത്തില്‍ കരുതലോടെ ഇന്ത്യ

    ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നുവരാന്‍ ഇടയുള്ള പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറില്‍ മറ്റ് അറബ് രാജ്യങ്ങളും പങ്കാളികളായേക്കുമെന്ന് പാകിസ്താന്‍. ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെ ങ്കിലും ഇക്കാര്യം തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. കൂടുതല്‍ അറബ് രാജ്യങ്ങള്‍ക്ക് പ്രതിരോധ ഭാഗത്തിന്റെ ഭാഗമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞു: ‘ഇതിന് എനിക്ക് പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ല. പക്ഷേ വാതിലുകള്‍ അടച്ചിട്ടില്ലെന്ന് ഞാന്‍ തീര്‍ച്ചയായും പറയും.’നാറ്റോ പോലുള്ള ഒരു ക്രമീകരണത്തിനായി’ താന്‍ ആഹ്വാനം ചെയ്തുവെന്ന് ആസിഫ് പറഞ്ഞു. മറ്റ് ഏതെങ്കിലും രാജ്യത്തിന്റെ പ്രവേശനം ഒഴിവാക്കുന്നതോ പാകിസ്ഥാന് മറ്റാരുമായും സമാനമായ ഒരു കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്നോ കരാറില്‍ ഒരു വ്യവസ്ഥയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെക്കാലമായി സൗദി സേനയെ പരിശീലിപ്പിക്കുന്നതില്‍ പാകിസ്ഥാന്‍ പങ്കാളിയായിരുന്നുവെന്നും സമീപകാല സംഭവവികാസം അതിന്റെയെല്ലാം ഔപചാരികമായ ‘വിപുലീകരണം’ മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച പാകിസ്ഥാനും സൗദി അറേബ്യയും ഒരു…

    Read More »
  • Breaking News

    ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ നിയന്ത്രണം ഇന്ത്യയൂടെ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമോ? ; എച്ച് 1ബി വിസയ്ക്ക് നിരക്ക് 100,000 ഡോളറാക്കി കൂട്ടി ; 10 ലക്ഷം ഡോളറിന് ‘ഗോള്‍ഡ് കാര്‍ഡ്’ വിസയും

    വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് തീരുവ 50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ അടക്കം അനേകം വിദേശികളെ ബാധിക്കുന്ന അടുത്ത തീരുമാനത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു.വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന എച്ച് -1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളര്‍ ആക്കിയാണ് ഉയര്‍ത്തിയത്. കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമുള്ള എച്ച്1ബി വിസകള്‍, ടെക് കമ്പനികള്‍ക്ക് നികത്താന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ളതാണ്. എച്ച1 ബി വിസ പലപ്പോഴും പ്രതിവര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ വിലയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള ഒരു പൈപ്പ്‌ലൈന്‍ ആണെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് സാധാരണയായി യുഎസ് ടെക്നോളജി തൊഴിലാളികള്‍ക്ക് നല്‍കുന്ന 100,000 ഡോളറിലധികം ശമ്പളത്തേക്കാള്‍ വളരെ കുറവാണ്. എച്ച്-1ബി സ്‌പോട്ടുകള്‍ പലപ്പോഴും എന്‍ട്രി ലെവല്‍ ജോലികളിലേക്കാണ് പോകുന്നത്. പല യുഎസ് കമ്പനികളും ഇന്ത്യയിലെ വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും യുഎസിലെ ഐബിഎം, കോഗ്നിസന്റ് തുടങ്ങിയ കണ്‍സള്‍ട്ടിംഗ്…

    Read More »
  • Breaking News

    ബിജെപി കൗണ്‍സിലര്‍ വന്നു കണ്ടിരുന്നു ; ആശ്വസിപ്പിച്ചാണ് വിട്ടതെന്ന് രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ് ; കന്യാസ്ത്രീകളെ രക്ഷിക്കാന്‍ നടക്കുമ്പോള്‍ പ്രവര്‍ത്തകരെ നോക്കാന്‍ സമയമെവിടെയെന്ന് വിമര്‍ശനം

    തിരുവനന്തപുരം: ഇന്ന് രാവിലെ തിരുമലയിലെ ഓഫീസില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്നെ നേരില്‍ കണ്ട് സംസാരിച്ചെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേസ്ബുക്കില പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ കാണാന്‍ വന്നതെന്നും പാര്‍ട്ടി സഹായിക്കാമെന്നും ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നതായി മറുപടി നല്‍കുകയും ചെയ്തതായി പോസ്റ്റില്‍ പറയുന്നു. ഇന്ന് രാവിലെയാണ് അനിലിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതെന്ന് കരുതരുന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. അനില്‍ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയില്‍ 7 കോടിയിലധികം രൂപ വായ്പ നല്‍കി. വായ്പ കൊടുത്തവര്‍ പലരും പണം തിരികെ നല്‍കിയില്ല. സാമ്പത്തിക പ്രശ്‌നത്തില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തമ്പാനൂര്‍ പൊലീസ്…

    Read More »
  • Breaking News

    സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും ; പി സന്തോഷ് കുമാറിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടും

    ന്യൂഡല്‍ഹി: സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും. പി സന്തോഷ് കുമാറിനെ ഉള്‍പ്പെടുത്തിയേക്കും. സിപിഐ 25 ാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ ചണ്ഡീഗഡില്‍ തുടങ്ങാനിരിക്കെ കേരളഘടകം മുന്‍തൂക്കം നല്‍കുന്നത്് പി സന്തോഷ് കുമാറിനെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നാണ് വിലയിരുത്തല്‍. ഇത് രണ്ടാം തവണയാണ് പ്രകാശ്ബാബുവിനെ തഴയുന്നത്. കാനം രാജേന്ദ്രന്‍ മരിച്ച ഒഴിവിലും പ്രകാശ് ബാബുവിനെ പരിഗണിച്ചിരുന്നില്ല. പ്രകാശ് ബാബുവിനെ വെട്ടി ആനി രാജയയെയാണ് കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. സന്തോഷിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തല്‍. 75 വയസ്സെന്ന പ്രായപരിധി കര്‍ശനമാക്കിയാല്‍ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം ഏതാനും നേതാക്കള്‍ ഒഴിവാകും. അമര്‍ജിത് കൗറിന്റെ പേര് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോര്‍ഡ് പ്രദേശത്ത് പ്രകടനം നടക്കും. സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐഎം, സിപിഐഎംഎല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ…

    Read More »
  • Breaking News

    മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 17 വര്‍ഷം കഠിന തടവ് ; 1,75,000 രൂപ പിഴയും ശിക്ഷയും വിധിച്ചിട്ടുണ്ട് ; ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം

    കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ്. കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് ശിക്ഷ ലഭിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് പ്രതിയെ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വന്നത്. പോക്‌സോനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് തടവ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പനുസരിച്ച് അര ലക്ഷം രൂപ വീതം പിഴയും രണ്ട് വര്‍ഷം കഠിനതടവുമാണ് വിധിച്ചത്. കുണ്ടറ പൊലീസ് ഇന്‍സ്പെക്ടര്‍ സിജിന്‍ മാത്യുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ സരിത ഹാജരായി.

    Read More »
  • Breaking News

    ഒറ്റപ്പൈസ പോലും ഞാന്‍ എടുത്തില്ല, ഇപ്പോള്‍ എല്ലാ കുറ്റവും എന്റെമേല്‍; ബിജെപി നേതാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ബിജെപി നേതാക്കളോടു പറഞ്ഞിരുന്നെന്ന് പോലീസ്

    തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിനെ സ്വന്തം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് അനില്‍ ഓഫീസിലെത്തിയത്. തിരുമല ജംഗ്ഷനിലുള്ള കോര്‍പ്പറേഷന്റെ ഷോപ്പിങ് കോംപ്ലക്‌സിനുള്ളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാര്‍ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ജീവനൊടുക്കാന്‍ ശ്രമിക്കുമെന്ന് മുന്‍പും പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും അനില്‍ പറഞ്ഞിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫാം ടൂര്‍ എന്ന കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വര്‍ഷത്തിലേറെയായി ഇതിന്റെ പ്രസിഡന്റ് സ്ഥാനത്താണ്…

    Read More »
  • Breaking News

    ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്‌കറെ താവളം തച്ചുതകര്‍ത്തു; പാകിസ്താന്റെ വാദം തള്ളി ലഷ്‌കറെ കമാന്‍ഡറുടെ വീഡിയോ പുറത്ത്; പോരാളികള്‍ക്ക് ജന്‍മം കൊടുത്ത സ്ഥലം; പഴയതിനെക്കാള്‍ വലിയ മര്‍ക്കസ് തയിബ പണിയുമെന്നും പ്രഖ്യാപനം

    ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറില്‍ സാരമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന പാക് വാദം തള്ളി ലഷ്‌കര്‍ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍. ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഖ്വാസിമിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞ് കല്‍ക്കൂമ്പാരമായി കിടക്കുന്ന കെട്ടിടത്തിന് മുകളില്‍ ക്വാസിം നില്‍ക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്. പഞ്ചാബ് പ്രവിശ്യയിലെ മര്‍കസ് തയിബ ഭീകരത്താവളം തകര്‍ത്തുവെന്ന ഇന്ത്യയുടെ വാദം ശരി വയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. ‘മര്‍കസ് തയിബയ്ക്ക് മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്നും ആക്രമണത്തില്‍ ഇത് തകര്‍ന്നു പോയി, പക്ഷേ ഇത് വീണ്ടും പണിയുമെന്നും പഴയതിനെക്കാള്‍ വലുതാക്കുമെന്നും വൈറല്‍ ക്ലിപ്പില്‍ ഖ്വാസിം പറയുന്നു. ഭീകരന്‍മാരുടെ പരിശീലന കേന്ദ്രമായിരുന്നു ഇതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനെയും ഖ്വാസിം ശരിവയ്ക്കുന്നുണ്ട്. ‘മുജാഹിദ്ദീനുകളും, തലാബകളുമായി നിരവധി പോരാളികള്‍ക്ക് ജന്‍മം കൊടുത്ത കേന്ദ്രമാണിതെന്നും പൂര്‍വാധികം കരുത്തോടെ തിരിച്ചുവരു’ മെന്നും ഖ്വാസിം വിഡിയോയില്‍ വ്യക്തമാക്കുന്നു. മുജാഹിദ്ദീനിലെ വന്‍ പോരാളികള്‍ പരിശീലനം നേടിയതും വിജയം വരിച്ചതും ഇവിടെ നിന്നാണെന്നും ഖ്വാസിം വിശദീകരിക്കുന്നു. ദൗറ ഇ സഫ പരിപാടിയില്‍ പങ്കുചേരാന്‍ യുവാക്കള്‍ തയാറാകണമെന്നും…

    Read More »
  • Breaking News

    സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഹൃദയപൂര്‍വം ഒടിടിയിലേക്ക്; സെപ്റ്റംബര്‍ 26മുതല്‍ സ്ട്രീമിംഗ്; ധ്യാന്‍ മുതല്‍ അനുപമവരെ ഇപ്പോള്‍ കാണാം ഈ ചിത്രങ്ങള്‍

    കൊച്ചി: സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച, ഓണം ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘ഹൃദയപൂര്‍വം’ ഒടിടിയിലേക്ക്. ഓഗസ്റ്റ് 28ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോ സിനിമ സെപ്റ്റംബര്‍ 26 ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടി സ്ട്രീമിങ് പ്രഖ്യാപനം സത്യന്‍ അന്തിക്കാടിന്റെ പതിവുചിത്രങ്ങള്‍ പോലെ കുടുംബപ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമാണ് ‘ഹൃദയപൂര്‍വം’. സിദ്ദിഖ്, ജനാര്‍ദ്ദനന്‍, സംഗീത് പ്രതാപ്, സംഗീത മാധവന്‍ നായര്‍, മാളവിക മോഹനന്‍, ബാബുരാജ്, സബിത ആനന്ദ്, ലാലു അലക്സ്, നിഷാന്‍, സൗമ്യ ഭാഗ്യന്‍ പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ കഥ അഖില്‍ സത്യനാണ്. അനൂപ് സത്യനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. നിര്‍മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍. നാല് സിനിമകളാണ് ഈയാഴ്ച സ്ട്രീം ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഐഡി, അനുപമ പരമേശ്വരന്‍…

    Read More »
Back to top button
error: