ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ നിയന്ത്രണം ഇന്ത്യയൂടെ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമോ? ; എച്ച് 1ബി വിസയ്ക്ക് നിരക്ക് 100,000 ഡോളറാക്കി കൂട്ടി ; 10 ലക്ഷം ഡോളറിന് ‘ഗോള്‍ഡ് കാര്‍ഡ്’ വിസയും

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് തീരുവ 50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ അടക്കം അനേകം വിദേശികളെ ബാധിക്കുന്ന അടുത്ത തീരുമാനത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു.വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന എച്ച് -1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളര്‍ ആക്കിയാണ് ഉയര്‍ത്തിയത്.
കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമുള്ള എച്ച്1ബി വിസകള്‍, ടെക് കമ്പനികള്‍ക്ക് നികത്താന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ളതാണ്. എച്ച1 ബി വിസ പലപ്പോഴും പ്രതിവര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ വിലയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള ഒരു പൈപ്പ്‌ലൈന്‍ ആണെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് സാധാരണയായി യുഎസ് ടെക്നോളജി തൊഴിലാളികള്‍ക്ക് നല്‍കുന്ന 100,000 ഡോളറിലധികം ശമ്പളത്തേക്കാള്‍ വളരെ കുറവാണ്.
എച്ച്-1ബി സ്‌പോട്ടുകള്‍ പലപ്പോഴും എന്‍ട്രി ലെവല്‍ ജോലികളിലേക്കാണ് പോകുന്നത്. പല യുഎസ് കമ്പനികളും ഇന്ത്യയിലെ വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും യുഎസിലെ ഐബിഎം, കോഗ്നിസന്റ് തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, പ്രോഗ്രാമിംഗ്, മറ്റ് അടിസ്ഥാന ജോലികള്‍ എന്നിവയില്‍ കരാര്‍ നല്‍കുന്നുണ്ട്. ഈ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ വിദേശ തൊഴിലാളികളെ, പലപ്പോഴും ഇന്ത്യയില്‍ നിന്ന് നിയമിക്കുകയും, പണം ലാഭിക്കാന്‍ നോക്കുന്ന യുഎസ് തൊഴിലുടമകള്‍ക്ക് അവരെ കരാര്‍ നല്‍കുകയും ചെയ്യുന്നു.
സമ്പന്നരായ വ്യക്തികള്‍ക്ക് യുഎസ് പൗരത്വത്തിന് 10 ലക്ഷം ഡോളറിന് ‘ഗോള്‍ഡ് കാര്‍ഡ്’ വിസയും അവതരിപ്പിച്ചു. വെരിഫിക്കേഷന് ശേഷം ‘ഗോള്‍ഡ് കാര്‍ഡ്’ വിസ വില്‍ക്കാന്‍ തുടങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചു. കമ്പനികള്‍ക്ക്, ഒരു ജീവനക്കാരനെ സ്പോണ്‍സര്‍ ചെയ്യാന്‍ 20 ലക്ഷം ഡോളര്‍ ചിലവാകും. ‘പ്ലാറ്റിനം കാര്‍ഡ്’ 50 ലക്ഷം ഡോളര്‍ ഫീസിനു ലഭ്യമാകും.
1996 ഒക്ടോബറില്‍ മുന്‍ മെലാനിയ ക്നാസ് എന്ന പ്രഥമ വനിത മെലാനിയ ട്രംപ് പോലും ജോലി ചെയ്യാന്‍ എച്ച്-1ബി വര്‍ക്ക് വിസ ലഭിച്ചയാളാണ്. അവര്‍ സ്ലോവേനിയയില്‍ ജനിച്ച അവര്‍ മോഡലായി ജോലി ചെയ്യാന്‍ അമേരിക്കയില്‍ എത്തിയയാളാണ്.






