Breaking NewsIndiaKeralapolitics

സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും ; പി സന്തോഷ് കുമാറിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടും

ന്യൂഡല്‍ഹി: സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും. പി സന്തോഷ് കുമാറിനെ ഉള്‍പ്പെടുത്തിയേക്കും. സിപിഐ 25 ാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ ചണ്ഡീഗഡില്‍ തുടങ്ങാനിരിക്കെ കേരളഘടകം മുന്‍തൂക്കം നല്‍കുന്നത്് പി സന്തോഷ് കുമാറിനെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നാണ് വിലയിരുത്തല്‍.

ഇത് രണ്ടാം തവണയാണ് പ്രകാശ്ബാബുവിനെ തഴയുന്നത്. കാനം രാജേന്ദ്രന്‍ മരിച്ച ഒഴിവിലും പ്രകാശ് ബാബുവിനെ പരിഗണിച്ചിരുന്നില്ല. പ്രകാശ് ബാബുവിനെ വെട്ടി ആനി രാജയയെയാണ് കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്.

Signature-ad

സന്തോഷിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തല്‍. 75 വയസ്സെന്ന പ്രായപരിധി കര്‍ശനമാക്കിയാല്‍ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം ഏതാനും നേതാക്കള്‍ ഒഴിവാകും. അമര്‍ജിത് കൗറിന്റെ പേര് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

പഞ്ചാബിലെ മൊഹാലി ജില്ലയിലെ ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോര്‍ഡ് പ്രദേശത്ത് പ്രകടനം നടക്കും. സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐഎം, സിപിഐഎംഎല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ ഇടതുപക്ഷ നേതാക്കള്‍ പങ്കെടുക്കും.

Back to top button
error: