Month: September 2025

  • Breaking News

    മരണാനന്തര ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍ വെച്ചു; ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഓഫീസിലെത്തിയശേഷം ജീവനൊടുക്കല്‍; സിപിഎം ഗൂഢാലോചനയും പോലീസ് ഭീഷണിയും ആവര്‍ത്തിച്ച് ബിജെപി

    തിരുവനന്തപുരം: വളരെ ജനകീയനായ നേതാവായിരുന്നു ഇന്നലെ ആത്മഹത്യ തിരുമല കൗണ്‍സിലറായിരുന്ന അനില്‍കുമാര്‍. ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആള്‍. ആരെല്ലാമോ ചേര്‍ന്ന് തന്നെ ചതിച്ചു എന്ന് സൂചിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ്. ‘ഞാന്‍ എല്ലാവരെയും സഹായിച്ചു, പ്രതിസന്ധിവന്നപ്പോള്‍ ഒറ്റപ്പെട്ടു’ എന്നായിരുന്നു അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്. താന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പണത്തിനായി ആരും കഷ്ടപ്പെടരുത് എന്ന് കുരുതി മരണാനന്തരച്ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍ വെച്ചിരുന്നു. ഈ പണം മരണാനന്തരച്ചടങ്ങിനുള്ളതാണെന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. അവസാനമായി എഴുതിയ കുറിപ്പില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും പറയുന്നുണ്ട്. ‘വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറ്ുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകര്‍ക്കു കൊടുക്കണം. ഇതിന്റെപേരില്‍ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. ഞാനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ല’- അനില്‍ എഴുതി. പണം ആവശ്യപ്പെട്ട് എത്തിയ നിക്ഷേപകര്‍ക്കു പണം പിരിച്ച് തിരികെനല്‍കാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അനില്‍ ശ്രമിക്കുന്നുണ്ടായിരുന്നെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു. വായ്പയെടുത്തവര്‍ കൃത്യമായി തിരിച്ചടയ്ക്കാത്തതാണ്…

    Read More »
  • Breaking News

    സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ്: വ്യക്തികള്‍ കയ്യേറിയത് സെന്റിന് 35 ലക്ഷം രൂപ വിലയുള്ള 12 കോടിയുടെ സ്ഥലം, തിരിച്ചുപിടിച്ചു

    കൊച്ചി: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറി കൈവശം വച്ചിരുന്ന 12 കോടി രൂപ മൂല്യമുള്ള പുറമ്പോക്ക് സ്ഥലം റവന്യു ഉദ്യോഗസ്ഥര്‍ തിരികെ പിടിച്ചു. ടിവി സെന്ററിനു സമീപം 30-35 ലക്ഷം രൂപ സെന്റിന് വിലയുള്ള 35 സെന്റ് സ്ഥലമാണ് കണയന്നൂര്‍ തഹസില്‍ദാര്‍ ഡി.വിനോദിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ഇവിടെ നിലമൊരുക്കല്‍ നടത്തിയിരുന്ന മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറി. സ്ഥലത്തു നിന്നു മരങ്ങള്‍ മുറിച്ചു കടത്തിയതായും കണ്ടെത്തി. സ്ഥലത്തിന്റെ ഒരു ഭാഗം നേരത്തേ സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനി സര്‍ക്കാരില്‍ പണമടച്ചു വാങ്ങിയിരുന്നു. ശേഷിക്കുന്ന സ്ഥലമാണ് ഏതാനും പേര്‍ വേലികെട്ടി കൈവശപ്പെടുത്തിയിരുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു സ്ഥലം നിരപ്പാക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സിപിഐ തൃക്കാക്കര ലോക്കല്‍ സെക്രട്ടറി പ്രമേഷ് വി.ബാബു റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തതും സ്ഥലം അളന്നു തിട്ടപ്പെടുത്തിയതും. ഡപ്യൂട്ടി തഹസില്‍ദാര്‍ ബിനോ തോമസ്, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍…

    Read More »
  • Breaking News

    ഒഴിഞ്ഞകസേരകള്‍ എ.ഐകൊണ്ട് ഉണ്ടാക്കാമല്ലോ? അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; ‘ആളില്ലാ’ വാദങ്ങള്‍ തള്ളി ഗോവിന്ദന്‍

    തിരുവനന്തപുരം: അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നാലായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞ കസേരയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘വേണമെങ്കില്‍ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടേ’ എന്നായിരുന്നു ഗോവിന്ദന്റെ മറുചോദ്യം. എല്ലാ സെഷനിലും ആള്‍ വേണമെന്നാണോ കരുതുന്നത്? സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണ്. നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ‘അയ്യപ്പസംഗമത്തില്‍ 4,600 ആളുകള്‍ ഉണ്ടായിരുന്നു. അത്ര പോരേ? 3000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. മാധ്യമങ്ങളുടേത് കള്ളപ്രചാരണമാണ്. കളവു പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണം. ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് 3000 ആളുകളെ പങ്കെടുപ്പിക്കാനാണ്. 4600 ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. അത് വലിയ കുറവാണെങ്കില്‍ ആ കുറവ് സംഭവിച്ചിട്ടുണ്ട്. ശുദ്ധ അസംബന്ധം പറയുന്നതിന്, കളവ് പ്രചരിപ്പിക്കുന്നതിന് എന്തെങ്കിലും നാണവും മാനവും വേണ്ടേ?. വേണമെങ്കില്‍ ഒഴിഞ്ഞ കസേരകള്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ. നിങ്ങള്‍ക്ക് എഐ ഉപയോഗിക്കാം. നിങ്ങള്‍ എല്ലാം ഉണ്ടാക്കും, ഗോവിന്ദന്‍ പറഞ്ഞു.…

    Read More »
  • Breaking News

    എകെജി സെന്ററിന് വീണ്ടും നിയമക്കുരുക്ക്; സിപിഐഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി

    തിരുവനന്തപുരം: അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. പഴയ എകെജി സെന്ററിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയതും നിയമക്കുരുക്ക് നേരിടുന്നത്. എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ച കേസില്‍ സുപ്രീം കോടതി സിപിഐഎമ്മിനോട് വിശദീകരണം തേടി. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറ്റൊരു സാമ്പത്തിക ഇടപാട് കേസില്‍ കോടതി ലേലം ചെയ്ത് വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഐഎം പിന്നീട് വാങ്ങിയത്. ഇതിലെ 16 സെന്റ് ഭൂമി ഇപ്പോള്‍ വീണ്ടും തര്‍ക്ക വിഷയമായി മാറിയിരിക്കുകയാണ്. 1999ല്‍ നടന്ന ലേലം അസാധുവാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ ഇന്ദുവിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി പാര്‍ട്ടിയോട് വിശദീകരണം തേടിയത്. ഭൂമി തങ്ങളുടേതാണ് എന്ന വാദമാണ് ഇന്ദു കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. കീഴ്ക്കോടതിയും സുപ്രീം കോടതിയും ഇന്ദുവിന്റെ ഹര്‍ജി തള്ളിയതോടെയാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് നടക്കുന്നുണ്ടെന്നും സുപ്രീം കോടതിയില്‍ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചില്ലെന്നും പാര്‍ട്ടി സെക്രട്ടറി…

    Read More »
  • Breaking News

    ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാട്ടാനയുടെ ചവിട്ടേറ്റു; തിരുവനന്തപുരത്ത് യുവാവിന്റെ വാരിയെല്ലിന് പരിക്ക്

    തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം നടന്നത്. രാവിലെ 6.45 ഓടേയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴാണ് ജിതേന്ദ്രന്‍ ആ വഴി വന്നത്. കാട്ടാന ജിതേന്ദ്രന് നേരെ തിരിയുകയായിരുന്നു. കാട്ടാന സ്‌കൂട്ടര്‍ ചവിട്ടിമറിച്ചിട്ടു. കാട്ടാന ആക്രമണത്തില്‍ ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോടുള്ള ആശുപത്രിയിലാണ് എത്തിച്ചത്. ഓക്സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജിതേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതേന്ദ്രന്‍ കൊല്ലത്ത് ആണ് ജോലി ചെയ്യുന്നത്. വീട്ടില്‍ വന്ന് തിരികെ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജിതേന്ദ്രന്‍ അപകടനില തരണം ചെയ്തയായി മെഡിക്കല്‍ കോളജ് ആശുപത്രി അറിയിച്ചു വല്ലപ്പോഴും കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. എന്നാല്‍ ആദ്യമായാണ് പ്രദേശത്ത് ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാന ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.  

    Read More »
  • Breaking News

    തിളച്ച എണ്ണയില്‍ കൈമുക്കി പാതിവ്രത്യം തെളിയിക്കല്‍; ഭര്‍തൃകുടുംബത്തിന്റെ ക്രൂരതയില്‍ യുവതിക്ക് ഗുരുതര പരിക്ക്

    അഹമ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി പരീഷണം നടത്തി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ ആണ് 30 വയസുകാരിക്കാണ് ഭര്‍തൃവീട്ടിലെ ക്രൂരതയില്‍ ഗുരുതരമായി പരിക്കേറ്റത്. ഭര്‍ത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തിളച്ച എണ്ണ പാത്രത്തില്‍ കൈകള്‍ മുക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സെപ്റ്റംബര്‍ 16നായിരുന്നു സംഭവം. പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരി ജമുന താക്കൂര്‍, ജമുനയുടെ ഭര്‍ത്താവ് മനുഭായ് താക്കൂര്‍, മറ്റ് രണ്ട് പേര്‍ എന്നിവരാണ് യുവതിയോട് ക്രൂരത കാട്ടിയത്. ഇവര്‍ നാലുപേര്‍ ചേര്‍ന്ന് യുവതിയുടെ കൈ എണ്ണയില്‍ മുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് യുവതി എണ്ണയില്‍ കൈ തൊടുന്നതും പൊള്ളലേറ്റ് അതിവേഗം കൈവലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ യുവതി പതിവ്രതയല്ലെന്ന ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ സംശയമാണ് പ്രാകൃത നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. പതിവ്രതയാണെങ്കില്‍ പൊള്ളലേല്‍ക്കില്ലെന്ന് യുവതിയെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതര്‍ പറയുന്നു.  

    Read More »
  • Breaking News

    പെണ്‍കുട്ടിക്ക് നേരെ പിതാവിന്റെ സുഹൃത്തിന്റെ ലൈംഗികാതിക്രമം, കണ്ടുനിന്ന നാട്ടുകാര്‍ കൈകാര്യം ചെയ്തു

    കൊച്ചി: പറവൂരില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. സുഹൃത്തിന്റെ മകളോട് പറവൂരിലെ ഹോട്ടലില്‍ വെച്ചായിരുന്നു അഖില്‍ എന്നയാള്‍ ലൈംഗികാതിക്രമം കാട്ടിയത്. പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അഖിലിനെതിരേ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പറവൂരിലെ ഒരു ഹോട്ടലില്‍ പെണ്‍കുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാനെത്തിയത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത് പ്രതിയായ അഖില്‍ സുഹൃത്തിന്റെ മകളോട് അതിക്രമം കാണിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടതോടെ നാട്ടുകാരടക്കം ഇടപെടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി അഖില്‍ വളരെ മോശമായി പെണ്‍കുട്ടിയോട് പെരുമാറിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെണ്‍കുട്ടിയും പരാതി പറഞ്ഞതോടെ നാട്ടുകാര്‍ അഖിലിനെ കൈയേറ്റം ചെയ്തതിന് ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. പറവൂര്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Breaking News

    ‘എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോള്‍ ഒറ്റപ്പെട്ടു, വേട്ടയാടരുത്’: വേദനയായി ബിജെപി കൗണ്‍സിലറുടെ ആത്മഹത്യക്കുറിപ്പ്

    തിരുവനന്തപുരം: ‘ ഒറ്റപ്പെട്ടുപോയി, വേട്ടയാടരുത്’ഓഫിസില്‍ തൂങ്ങിമരിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനിലിന്റെ (കെ.അനില്‍കുമാര്‍-58 ) ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. ആത്മഹത്യക്കുറിപ്പില്‍ ആരുടെയും പേരു പറയുന്നില്ല. കുടുംബത്തെ വേട്ടയാടരുതെന്നും അനിലിന്റെ കുറിപ്പിലുണ്ട്. ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജങ്ഷനിലുള്ള വാര്‍ഡ് കമ്മിറ്റി ഓഫിസില്‍ അനില്‍ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം പുറത്തറിഞ്ഞത്. വലിയശാലയില്‍ അനില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഫാം ടൂര്‍ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സഹകരണ സംഘം തകര്‍ച്ചയിലേക്ക് നീങ്ങിയതെന്നാണ് സൂചന. പത്ത് വര്‍ഷം മുന്‍പാണ് വലിയശാലയില്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനില്‍ ചിലരുടെ നിക്ഷേപം തിരികെ നല്‍കിയതായും സൂചനയുണ്ട്. ഓഫീസില്‍നിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്. ‘സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും. അത് പിരിച്ചു…

    Read More »
  • Breaking News

    ഗാസ തച്ചുതകര്‍ത്ത് ഇസ്രയേല്‍ സൈന്യം; കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക; 30 അറ്റാക്കിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ആയിരക്കണക്കിനു കവചിത വാഹനങ്ങളും കൈമാറും; ബന്ദികളെ വച്ചു വിലപേശി ഹമാസ്

    ന്യൂയോര്‍ക്ക്: ഗാസ പിടിച്ചെടുക്കാനുള്ള കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ 6.4 ബില്യണ്‍ ഡോളറിന്റെ ആയുധം ഇസ്രയേലിനു വില്‍ക്കാനുള്ള നീക്കം ആരംഭിച്ച് അമേരിക്ക. പാര്‍ലമെന്റിന്റെ അനുമതി തേടാനുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം ആരംഭിച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനുള്ള ഹെലിക്കോപ്റ്ററുകള്‍, ആയുധങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ ജനറല്‍ അസംബ്ലിക്കുവേണ്ടി ലോകമെമ്പാടുമുള്ള നേതാക്കള്‍ യുഎസില്‍ എത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ആയുധ വില്‍പനയ്ക്കുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനു തൊട്ടടുത്ത ആഴ്ചയിലാണു യുഎന്‍ സുരക്ഷാ കൗണ്‍സിലും ഹൈ-ലെവല്‍ മീറ്റിംഗ് നടത്തിയത്. പാക്കേജ് അനുസരിച്ച് 3.8 ബില്യണ്‍ ഡോളറിന്റെ മുപ്പത് എഎച്ച്-64 അപ്പാച്ചെ അറ്റാക്കിംഗ് ഹെലിക്കോപ്റ്ററുകള്‍, 1.9 ബില്യണ്‍ ഡോളറിന്റെ 3250 സായുധ വാഹനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. കവചിത പേഴ്സണല്‍ കാരിയറുകള്‍ക്കും വൈദ്യുതി വിതരണത്തിനുമുള്ള 750 മില്യണ്‍ ഡോളറിന്റെ സപ്പോര്‍ട്ട് പാര്‍ട്സുകളും വില്‍പ്പനയിലുണ്ട്. ഒമാനില്‍ നടന്ന ആക്രമണത്തെ അപലപിച്ചെങ്കിലും ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനുള്ള പിന്തുണ തെല്ലും കുറച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ദശലക്ഷക്കണക്കിനു കോടിയുടെ പുതിയ ആയുധക്കച്ചവടം. ഇന്നലെമാത്രം…

    Read More »
  • Breaking News

    ‘ആര്‍എസ്എസ് ബന്ധം വെള്ളാപ്പള്ളിയെ ഹീനമായ തലത്തില്‍ എത്തിച്ചു’; പരസ്പരം പുകഴ്ത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വീണ്ടും വൈറലായത് പത്തു വര്‍ഷം മുമ്പത്തെ ഫേസ്ബുക്ക് കുറിപ്പ്‌

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്പരം പുകഴ്ത്തി രംഗത്തെത്തിയതിന് പിന്നാലെ, പിണറായിയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇപ്പോഴിതാ വെള്ളാപ്പള്ളിക്കെതിരെ 2015 ഒക്ടോബല്‍ അഞ്ചിന് പിണറായി വിജയന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് കമന്‍റുകളിലൂടെ കുത്തിപ്പൊക്കിയത്. ആർ എസ് എസിന്റെ  നാവുകടമെടുത്ത്  വെള്ളാപ്പള്ളി നടേശൻ സഖാവ് വി എസ്  അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ വെള്ളാപ്പള്ളിയെ എത്രമാത്രം ഹീനമായ തലത്തിൽ  എത്തിക്കുന്നു എന്നാണ്  മുതിർന്ന  നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ  കാണാനാകുന്നത്.  ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർ എസ് എസ് രാഷ്ട്രീയം. അത്  തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വർഗീയതയുടെ വഴിയിലേക്ക് നയിക്കാൻ…

    Read More »
Back to top button
error: