Month: September 2025
-
Breaking News
പോളച്ചനാകാന്‍ ജോജു ജോര്‍ജ്; വരവിന്റെ ചിത്രീകരണത്തിന് മറയൂരില്‍ തുടക്കം; ഷാജി കൈലാസിന്റെ ആക്ഷന്‍ ത്രില്ലര്‍; ഇടവേളയ്ക്കു ശേഷം സുകന്യയും സ്‌ക്രീനിലേക്ക്
മറയൂര്‍: ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനു മറയൂരില്‍ തുടക്കം. ചിത്രത്തിലെ നായകന്‍ ജോജു ജോര്‍ജ് കഴിഞ്ഞ ദിവസം സെറ്റിലെത്തി. പോളച്ചന്‍ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്- ഷാജി കൈലാസ് കോമ്പിനേഷന്‍ ഇതാദ്യമായാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ജോമി ജോസഫ് ആണ്. വന്‍ മുതല്‍മുടക്കിലും വമ്പന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സായ കലൈ കിംഗ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സില്‍വ, കനല്‍ കണ്ണന്‍ എന്നിവര്‍ ഒരുമിക്കുന്നു. ഹൈറേഞ്ചില്‍ ഉള്ള പോളി എന്ന പോളച്ചന്റെ ജീവിത പോരാട്ടത്തിന്റെ…
Read More » -
Breaking News
ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം; പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നു മുഖ്യമന്ത്രി; ഭഗവദ് ഗീതയിലെ ശ്‌ളോകം ചൊല്ലി തുടക്കം; ശബരിമല വികസനത്തില്‍ അയ്യപ്പ ഭക്തരുടെ അഭിപ്രായം തേടുമെന്നും പിണറായി വിജയന്‍
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട്…
Read More » -
Breaking News
തിരുവനന്തപുരം നഗരസഭ: ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് മരിച്ച അനിൽകുമാർ.
Read More » -
Breaking News
മലയാളികൾ ഒരുക്കുന്ന മറാഠി ചിത്രം ‘തു മാത്സാ കിനാരാ ഒക്ടോബർ 31 ന് പ്രദർശനത്തിനെത്തും
കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. ഒക്ടോബർ 31 ന് തിയേറ്ററിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍, സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’.യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്‍റേയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന “തു…
Read More » -
Breaking News
എല്ലാം ട്രംപിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍? അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നു മുന്നറിയിപ്പ് നല്‍കി സാമ്പത്തിക വിദഗ്ധര്‍; ഉത്പാദന മേഖലയില്‍ ലക്ഷണങ്ങള്‍; കരകയറുക എളുപ്പമാകില്ലെന്നും വിലയിരുത്തല്‍
ന്യൂയോര്‍ക്ക്: ട്രംപിന്റെ അസാധാരണ ഭരണസാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെ യുഎസ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നെന്നു മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ സാന്‍ഡിയുടേതാണ് മുന്നറിയിപ്പ്. ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ താരിഫും ഡോജും അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സാന്‍ഡി വെളിപ്പെടുത്തിയത്. മാന്ദ്യത്തിലേക്ക് വീണാല്‍ അതെത്രത്തോളം ആഴത്തിലേക്ക് പോകുമെന്ന് പറയാന്‍ പോലും പറ്റില്ലെന്നും സാമ്പത്തിക നയങ്ങളാണ് വില്ലനെന്നും സാന്‍ഡി കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ മഹത്വം തിരികെപ്പിടിക്കാനെന്ന പേരില്‍ ട്രംപ് കൊണ്ടുവന്ന നയങ്ങള്‍ യുഎസിന് കടുത്ത ആഘാതമാണ് ഒരുക്കുന്നതെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. താരിഫിന് പുറമെ കുടിയേറ്റത്തിലേര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം, ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങള്‍ എന്നിവയാണ് വിനയായതെന്ന് സാന്‍ഡി പറയുന്നു. നിലവിലെ സ്ഥിതിഗതികള്‍ എല്ലാ മേഖലയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മാത്രവുമല്ല, ഈ സാഹചര്യങ്ങളെ തുടര്‍ന്ന് ആളുകളെ ജോലികള്‍ക്കായി നിയമിക്കുന്നതും ബിസിനസുകളിലേക്ക് നിക്ഷേപമെത്തുന്നതും അനിയന്ത്രിതമായി വൈകുകയും ചെയ്യുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയാണെന്നും വിലക്കയറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും അദ്ദേഹം…
Read More » -
Breaking News
നിങ്ങളുടെ ഈയാഴ്ച….. നവരാത്രി ആരംഭം, അശ്വനി മാസം ആരംഭം എന്നിവയാണ് ഈയാഴ്ചയിലെ പ്രത്യേകത
( 21-09 മുതല്‍ 28-09 വരെ, ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി- 9995373305) അശ്വതി: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകും, സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ മികവ് പ്രകടിപ്പിക്കും. ഭരണി: ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യാപാര കാര്യങ്ങളില്‍ സൂക്ഷ്മത, സുഖലോലുപത, സന്താനങ്ങളുടെ കാര്യത്തില്‍ നേട്ടം, ബന്ധുഗുണം എന്നിവയുണ്ടാകും. കാര്‍ത്തിക: വ്യാപാര സ്ഥാപനങ്ങള്‍ നിലമെച്ചപ്പെടുത്തും, ഭാഗ്യാനുഭവങ്ങളുണ്ടാകും, സഹോദരങ്ങളുടെ സഹപ്രവര്‍ത്തകരുടെയും സഹായമുണ്ടാകും. രോഹിണി: മത്സരങ്ങളല്‍ വിജയം, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങളുണ്ടാകും, സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരും. മകയിര്യം: വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സന്താനങ്ങളുടെ സാമ്പത്തികചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഗുണാനുഭവം. തിരുവാതിര: പഠനകാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധവേണ്ടി വരും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം, തൊഴില്‍ സംബന്ധമായി മാറ്റങ്ങളുണ്ടാകും. പുണര്‍തം: വ്യക്തിപരമായ നേട്ടങ്ങളുണ്ടാകും, വാസഗൃഹം മോടിപിടിപ്പിക്കും, സന്താനങ്ങളാല്‍ ഗുണാനുഭവങ്ങളുണ്ടാകും, സഹോദരങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും. പൂയം: ആസൂത്രണ മികവിനാല്‍ ആദരമേറ്റുവാങ്ങും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ആയില്യം: സഹോദരഗുണമുണ്ടാകും,…
Read More » -
Breaking News
എസ്എപി ക്യാമ്പിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; പോലീസുകാര്‍ക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം; പോലീസ് ട്രെയിനി കടുത്ത അധിക്ഷേപം നേരിട്ടു
തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജീവനൊടുക്കിയ പൊലീസ് ട്രെയിനി ആനന്ദിന്‍റെ കുടുംബം. ആദിവാസി യുവാവായ ആനന്ദ് മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത അധിക്ഷേപവും മാനസികപീഡനവും നേരിട്ടതായി കുടുംബം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നല്‍കും. പൊലീസ് ട്രെയിനിയായിരുന്ന വിതുര കരിപ്പാലം അരവിന്ദ് ഭവനില്‍ ആനന്ദിനെ എസ് എ പി ക്യാംപിലെ ബാരക്കിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി യുവാവിന്‍റെ ആത്മഹത്യയില്‍ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉയര്‍ത്തുന്നത്. രണ്ട് ദിവസം മുമ്പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് ചികില്‍സയിലിരിക്കെയാണ് തൂങ്ങി മരിച്ചത്. മകന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നു. ഹവില്‍ദാര്‍മാര്‍ ആനന്ദിനോട് മോശമായി പെരുമാറിയെന്ന് ക്യാംപിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. പരിശീലനത്തിനിടയിലുളള ശിക്ഷകളും പരിഹാസവും ആനന്ദിനെ തളര്‍ത്തിയിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. family-alleges-harassment-in-police-trainee-suicide-case
Read More » -
Breaking News
രണ്ടു വിവാഹം കഴിച്ച അന്ധയാചകന് മൂന്നാമതും വിവാഹം വേണം; രണ്ടാം ഭാര്യക്കു ജീവനാംശം നല്‍കില്ല; മുസ്ലിം നിയമ പ്രകാരം തനിക്കു മൂന്നോ നാലോ നിക്കാഹ് കഴിക്കാമെന്നു വാദം; കൗണ്‍സിലിംഗ് നിര്‍ദേശിച്ച് ഹൈക്കോടതി
കൊച്ചി: രണ്ടു കല്യാണം കഴിച്ച അന്ധയാചകന് മൂന്നാമതും കല്യാണം കഴിക്കണമെന്നാഗ്രഹം. കല്യാണമല്ല കൗണ്‍സിലിങ് കൊടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. രണ്ടാംഭാര്യയ്ക്ക് ജീവനാംശം നല്‍കാതെ വീണ്ടും കല്യാണം കഴിച്ചാല്‍ ഒരു നിരാലംബയായ വനിത ഉപേക്ഷിക്കപ്പെടും. ആദ്യഭാര്യയുടെ താത്പര്യവും സംരക്ഷിക്കപ്പെടണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സാധ്യമെങ്കില്‍ രണ്ടാംഭാര്യയേയും യാചകനേയും കൗണ്‍സിലിങ്ങിലൂടെ ഒന്നിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പാലക്കാട് കുറ്റിപ്പുറം സ്വദേശി എൻ. സെയ്ദലവിക്കെതിരെ മലപ്പുറം സ്വദേശി ജുബൈരിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റെ പകർപ്പ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കൈമാറണം. രണ്ടാംഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്നായിരുന്നു യാചകനോട് കുടുംബകോടതി ആവശ്യപ്പെട്ടത്. എന്നാല്‍ അതുപോലെ ജീവനാംശം നൽകാൻ യാചകനോട് നിര്‍ദേശിക്കാനാവില്ലെങ്കിലും ഭാര്യമാര്‍ക്ക് നീതി ലഭ്യമാകണമെന്നും ഹൈക്കോടതി പറഞ്ഞു. വെള്ളിയാഴ്ചകളിൽ പള്ളികളുടെ മുന്നിൽ ഭിക്ഷാടനം നടത്തിയും ചെറിയ ജോലികൾ ചെയ്തുമാണ് ജീവിക്കുന്നതെന്നായിരുന്നു സെയ്ദലവിയുടെ വാദം. പ്രതിക്ക് 25,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന് 10,000 രൂപ ജീവനാംശമായി ലഭിക്കണമെന്നുമായിരുന്നു രണ്ടാംഭാര്യയുടെ വാദം. മുസ്ലിം നിയപ്രകാരം തനിക്ക് മൂന്നോ നാലോ കെട്ടാമെന്ന്…
Read More » -
Breaking News
ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു പാലക്കാട്ടേക്ക്; സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും; തടയില്ലെന്നു സിപിഎം; പ്രതിഷേധിക്കുമെന്ന് യുവജന സംഘടനകള്‍; വന്‍ പോലീസ് സന്നാഹം
തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നു മണ്ഡലത്തിലെത്തിയേക്കും. ആരോപണങ്ങള്‍ക്ക് പിന്നാലെ അടൂരിലെ വീട്ടില്‍ കഴിയുകയായിരുന്ന രാഹുല്‍ വൈകീട്ടോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. നിയമസഭയില്‍ എത്തിയ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് അറിയിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് ഇന്നെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും. തടയില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധിക്കുമെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു എംഎല്‍എ ഓഫീസ് പരിസരത്തും നഗരത്തിലാകെയും വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തുന്നുണ്ട്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷും മൂന്ന് മണ്ഡലം പ്രസിന്റുമാരുമടക്കം ആറുപേര്‍ കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി കണ്ടിരുന്നു. തിരുവനന്തപുരം യാത്രയ്ക്കിടെയുള്ള സ്വകാര്യ സന്ദര്‍ശനമാണെന്നാണ് വിശദീകരണമെങ്കിലും അടൂരില്‍ നടന്നത് പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിയുന്ന പുതിയ കൂട്ടായ്മയുടെ സൂചനയായി. സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകള്‍ നിലനില്‍ക്കേ ഇത്തരമൊരു സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് പ്രാദേശിക ഭാരവാഹികള്‍ തയ്യാറായതിനുപിന്നില്‍ പാര്‍ട്ടിയിലെ ചില ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് സൂചന. മണ്ഡലത്തിലെത്തുന്ന എംഎല്‍എയെ ആരുതടഞ്ഞാലും ശക്തമായി എതിര്‍ക്കുമെന്ന സാമൂഹികമാധ്യമ…
Read More » -
Breaking News
H1 B വിസ ഫീസ് ഒരുലക്ഷം ഡോളറായി വര്‍ധിപ്പിച്ചു ട്രംപ്; ഇന്ത്യക്കു വന്‍ തിരിച്ചടി; ഐടി പ്രഫഷണലുകള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇരുട്ടടി
വാഷിംഗ്ടൺ: H1ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തി. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷ നൽകേണ്ടത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ…
Read More »