Month: August 2025
-
Breaking News
ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന് പര്യവസാനമോ? ഓഗസ്റ്റ് 15 ന് ട്രംപ്-പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ കരാറിന് സൂചന നല്‍കി യുഎസ് പ്രസിഡന്റ്
വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാറിന് സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കൂടിക്കാഴ്ച. ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ കാണുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ‘അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന് അലാസ്‌കയിലെ ഗ്രേറ്റ് സ്റ്റേറ്റില്‍ നടക്കും. ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ച്ചയെ കാണുന്നത്, കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാലെ.’ ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറച്ചു. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. കരാറില്‍ പ്രവിശ്യകൈമാറ്റം ഉള്‍പ്പെട്ടേക്കാമെന്നും ട്രംപ് പറഞ്ഞു. അതേസമയം കൂടിക്കാഴ്ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രെയ്‌നിലെ ചില പ്രവിശ്യകള്‍ റഷ്യക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, ചര്‍ച്ചയുടെ തീയതിയോ സ്ഥലമോ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ, റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള മൂന്ന് റൗണ്ട് ചര്‍ച്ചകള്‍…
Read More » -
Breaking News
ഡല്‍ഹിയില്‍ കനത്ത മഴയും മോശം കാലാവസ്ഥയും: നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട്; 90 വിമാനങ്ങള്‍ വൈകി, നാല് വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ ഡല്‍ഹി-എന്‍സിആറിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഫ്‌ളൈറ്റ് റഡാറില്‍ നിന്നുള്ള ഡാറ്റ പ്രകാരം ഏകദേശം 90 വിമാനങ്ങള്‍ വൈകിയി. നാലെണ്ണം റദ്ദാക്കിയതോടെ വിമാന പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ഐഎംഡിയുടെ പ്രവചനം അനുസരിച്ച് ഡല്‍ഹിയില്‍ മോശം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും എല്ലാ വിമാന പ്രവര്‍ത്തനങ്ങളും നിലവില്‍ സാധാരണമാണെന്ന് ഡല്‍ഹിയിലെ ഐജിഐ വിമാനത്താവളത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Read More » -
Breaking News
ബലാത്സംഗക്കേസ്: ഒളിവില്‍ പോയ വേടനായി വലവിരിച്ച് കേരള പൊലീസ്; കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു
കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി റാപ്പര്‍ വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വേടനായി അന്വേഷണം നടത്തുന്നത്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍…
Read More » -
Breaking News
‘കുറ്റവാളിയും സാധാരണ പൗരനും തമ്മില്‍ അന്തരമില്ലാതാകും’: മക്കളുടെ പിറന്നാളിനും പേരിടലിനുമൊക്കെ തടവുകാര്‍ക്ക് പരോള്‍ നല്‍കാനാവില്ല: വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: പിറന്നാളിനും കുട്ടികളുടെ പേരിടലിനും ചോറൂണിനുമൊക്കെ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്ന് ഹൈക്കോടതി. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ ഗര്‍ഭപരിചരണത്തിന് പരോള്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ പ്രതിയുടെ 42 കാരിയായ ഭാര്യയാണ് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ രണ്ട് മാസം ഗര്‍ഭിണിയായത്. ഏറെ മാനസികസമ്മര്‍ദം അനുഭവിക്കുന്നതിനാല്‍ ഭര്‍ത്താവിന്റെ പരിചരണം അനിവാര്യമാണെന്നുകാട്ടി പരോളിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയുടെ ഗര്‍ഭകാല പരിചരണത്തിനായി തടവുകാരന് പരോളിന് അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ കുറ്റവാളിയും സാധാരണ പൗരനും തമ്മില്‍ അന്തരമില്ലാതാകും. കുറ്റവാളികള്‍ക്ക് സാധാരണ പൗരരെപ്പോലെ ജീവിതം ആസ്വദിക്കാനാകില്ല. ഇരയുടെ കുടുംബം ഈ സമൂഹത്തിലുണ്ടെന്ന് ഓര്‍ക്കണം. ഇത്തരത്തില്‍ പരോള്‍ അനുവദിച്ചാല്‍ അവര്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More » -
Breaking News
വോട്ടര്‍ പട്ടിക പുതുക്കല്‍: അവധികള്‍ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും; അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഏഴ് വരെ സമയം
തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശ സ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്. 27.58 ലക്ഷം പേരാണ് ഇന്നലെ വൈകുന്നേരം വരെ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു. 2025 ജൂലൈ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഏഴ് വരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
Read More » -
Breaking News
ശക്തമായ മഴയ്ക്ക് ശമനം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് മുന്നറിയിപ്പില്ല; കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Breaking News
ഇന്ത്യന്‍ തനിമയുള്ള വസ്ത്രം അണിഞ്ഞെത്തി; ദമ്പതികള്‍ക്ക് ഡല്‍ഹിയിലെ റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി, വൈറലായി വീഡിയോ
ന്യൂഡല്‍ഹി: ഇന്ത്യന്‍ തനിമയുള്ള വസ്ത്രം അണിഞ്ഞെത്തിയ ദമ്പതികള്‍ക്ക് ഡല്‍ഹിയിലെ ഒരു റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പിതംപുരയിലുള്ള റസ്റ്ററന്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യന്‍ തനിമയുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് ദമ്പതികള്‍ ആരോപിച്ചു. മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും മാനേജര്‍ തങ്ങളോട് മോശമായി പെരുമാറി. ചുരിദാര്‍ ധരിച്ചാണ് സ്ത്രീ റസ്റ്ററന്റിലെത്തിയത്. ടീഷര്‍ട്ടും പാന്റുമായിരുന്നു ഭര്‍ത്താവിന്റെ വേഷം. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ പ്രതികരണവുമായെത്തി. റസ്റ്ററന്റെ അടച്ചുപൂട്ടണമെന്ന് പലരും പ്രതികരിച്ചു. എന്നാല്‍ ആരോപണം റസ്റ്ററന്റ് ഉടമ നീരജ് അഗര്‍വാള്‍ നിഷേധിച്ചു. ദമ്പതികള്‍ ടേബിള്‍ ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല റസ്റ്ററന്റിന് യാതൊരു വിധ വസ്ത്ര നയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. How can a restaurant in India stop entry in India for wearing an Indian wear… Dear @KapilMishra_IND ji, Please…
Read More » -
Breaking News
വിസ കിട്ടാന്‍ മാര്‍ഗമില്ല; അമേരിക്കയില്‍ ഒന്നരലക്ഷം വിദേശ വിദ്യാര്‍ഥികള്‍ കുറയും; ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടം; ഏറ്റവും കുറവ് ഇന്ത്യയില്‍നിന്ന്; ചൈനയ്ക്കും തിരിച്ചടി; മറ്റു മാര്‍ഗങ്ങള്‍ നോക്കി വിദ്യാര്‍ഥികള്‍; ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും ഇളവുകള്‍
ന്യൂയോര്‍ക്ക്: വിസ നിയന്ത്രണങ്ങളിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് ഈ വര്‍ഷം യുഎസിലേക്ക് ഒന്നരലക്ഷം രാജ്യാന്തര വിദ്യാര്‍ഥികളുടെ കുറവുണ്ടാകുമെന്നും ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട്. ഇതിനു പുറമേ, തൊഴില്‍ വിപണിയിലേക്ക് 60,000 പേരുടെ കുറവുണ്ടാകുമെന്നും രാജ്യാന്തര വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ എന്‍എഎഫ്എസ്എ ചൂണ്ടിക്കാട്ടുന്നു. സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എസ്ഇവിഐസ്) കണക്കുകളെ ആസ്പദമാക്കി ഇക്കുറി 40 ശതമാനംവരെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടെ കുറവ് അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകും. രാജ്യാന്തര വിസയില്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളും യാത്രാ നിയന്ത്രണങ്ങളുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇന്ത്യ, ചൈന, നൈജീരിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്ന് അമേരിക്കന്‍ വിസയ്ക്കുവേണ്ടി കോണ്‍സുലേറ്റുകളില്‍ വളരെക്കുറച്ച് അപ്പോയിന്റ്‌മെന്റുകളാണുണ്ടായത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍നിന്നാണ്. നൈജീരിയ ഈ കണക്കില്‍ ഏഴാം സ്ഥാനത്തും ജപ്പാന്‍ 13-ാം സ്ഥാനത്തുമാണ്. 2023-24 അക്കാദമിക് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്ന് യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 3,31,602 വിദ്യാര്‍ഥികളാണ് എത്തിയത്. അമേരിക്കയില്‍ ആകെയുള്ള 11,26,690 വിദ്യാര്‍ഥികളുടെ 29.4 ശതമാനത്തോളം വരും…
Read More » -
Breaking News
അപ്പോളോ 13 ചാന്ദ്ര ദൗത്യ കമാന്‍ഡര്‍ ജിം ലോവല്‍ അന്തരിച്ചു; വിടവാങ്ങിയത് നാസയില്‍ ഏറ്റവും കൂടുതല്‍ ബഹിരാകാശയാത്ര ചെയ്ത സഞ്ചാരികളിലൊരാള്‍
ഷിക്കാഗോ: അപ്പോളോ 13-ന്റെ കമാന്‍ഡര്‍ ജിം ലോവല്‍ അന്തരിച്ചു. 97 വയസായിരുന്നു. ഇല്ലിനോയിലെ ലേക്ക് ഫോറസ്റ്റില്‍ വ്യാഴാഴ്ചയായിരുന്നു മരണം. നാസയില്‍ ഏറ്റവും കൂടുതല്‍ ബഹിരാകാശയാത്ര ചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ജെയിംസ് ആര്‍തര്‍ ലോവല്‍. 1970 ഏപ്രില്‍ 11 ന് കെന്നഡി സ്‌പെയ്സ് സെന്ററില്‍ നിന്നായിരുന്നു അപ്പോളോ 13 വിക്ഷേപണം. പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ ഒരു ഓക്‌സിജന്‍ സംഭരണി പൊട്ടിത്തെറിച്ചതോടെ ദൗത്യം പരാജയപ്പെടുകയായിരുന്നു. പേടകത്തിന്റെ വൈദ്യുത സംവിധാനങ്ങളടക്കം പ്രവര്‍ത്തന രഹിതമാക്കിയതിനെത്തുടര്‍ന്ന് ലാന്‍ഡിങ് നിര്‍ത്തിവെച്ചു. തുടര്‍ന്ന്, പേടകത്തിലെ ജീവന്‍രക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെ ഏപ്രില്‍ 17-ന് ലോവലും സംഘവും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. ലോവലായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയിരുന്നത്.
Read More » -
Breaking News
ഗാസയുടെ പൂര്‍ണ നിയന്ത്രണം: ഇസ്രയേലിനെതിരേ നീക്കവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ആയുധം നല്‍കുന്നതു നിര്‍ത്തുമെന്നു ജര്‍മനി; ഉടക്കിട്ട് സൗദിയും ഫ്രാന്‍സും ബ്രിട്ടനും കാനഡയും; നെതന്യാഹുവിനെ പിന്തുണച്ച് അമേരിക്ക; ഹമാസിന്റെ നിലപാടില്‍ ട്രംപ് അസ്വസ്ഥനെന്ന് അംബാസഡര്‍
ജെറുസലേം: ഗാസ സിറ്റി മുഴുവന്‍ പിടിച്ചടക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരേ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കടുത്ത പ്രതിഷേധം. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും ആവശ്യപ്പെട്ടു. എന്നാല്‍, 2023ല്‍ ആക്രമണത്തിന് ഇരയായ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഹമാസിനെയാണ് വരുതിയിലെത്തിക്കേണ്ടതെന്നു അമേരിക്കയുടെ ഇസ്രയേല്‍ അംബാസഡര്‍ മൈക്ക് ഹക്കാബി പറഞ്ഞു. ഹമാസിന്റെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധത്തിന് ഇടയാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലേക്കു ഹമാസ് എത്തിപ്പെടാത്തതില്‍ ട്രംപ് അസ്വസ്ഥനാണ്. ഹമാസ് അധികാരത്തില്‍ തുടരുന്നതിനോട് ട്രംപ് ഒരുതരത്തിലും അനുകൂലമല്ല. അവരെ നിരായുധീകരിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നും ഹക്കാബി പറഞ്ഞു. ALSO READ ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തി എയര്ഫോഴ്സ് മേധാവി; പാക് എയര്ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ് ബന്ദികളുടെ…
Read More »