Month: August 2025
-
Breaking News
രാജ്യത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ മതപീഡനത്തില്‍ നൂറിരട്ടി വര്‍ധന; ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ? ഒഡിഷ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ്
കോഴിക്കോട്: ഒഡിഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മതപീഡനത്തില്‍ നൂറിരട്ടി വര്‍ധനവുണ്ടായെന്നും ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോയെന്നും അദേഹം ചോദിച്ചു. ക്രൈസ്തവര്‍ ആകുലതയിലാണെന്നും മതംമാറ്റം എന്ന പേരില്‍ നിയമം കൊണ്ടുവന്ന് ക്രൈസ്തവ ലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം വിമര്‍ശിച്ചു. നക്‌സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേ നടപടി ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്കെതിരെയും ഉണ്ടാകണണം. ബിജെപി സര്‍ക്കാര്‍ സംരക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനുള്ള തെളിവാണ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതെന്നും അദേഹം പറഞ്ഞു. ഒഡീഷയിലെ ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികന്‍, രണ്ട് കന്യാസ്ത്രീകള്‍, ഒരു മതബോധകന്‍ എന്നിവര്‍ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.
Read More » -
Breaking News
സ്വയം നശിപ്പിക്കുന്നു: ട്രംപിന്റെ തീരുവനയം അസംബന്ധം: വൈകാതെ തകര്‍ന്നുവീഴുമെന്ന് യു.എസ് സാമ്പത്തിക വിദഗ്ധന്‍
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിന് തുനിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വയം നശിപ്പിക്കുകയാണെന്ന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലാ അധ്യാപകനുമായ സ്റ്റീവ് ഹാന്‍കെ. ട്രംപിന്റെ തീരുവനയം തികച്ചും അസംബന്ധവും ഒരു തരത്തിലും നേട്ടമുണ്ടാക്കാത്തതുമാണെന്നും സ്റ്റീവ് ഹാന്‍കെ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ മേലുള്ള തീരുവ 50 ശതമാനമാക്കി ട്രംപ് വര്‍ധിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഹാന്‍കെയുടെ പ്രതികരണം. ‘നെപ്പോളിയന്റെ ഉപദേശം പിന്തുടരുകയാണ് പ്രധാനമായും വേണ്ടത്. ശത്രു സ്വയം നശിപ്പിക്കാനുള്ള പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അയാളുമായി ഇടപെടാതിരിക്കുകയാണ് നല്ലത് എന്ന് നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ട്. ട്രംപ് സ്വയം നശിപ്പിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്’, ഹാന്‍കെ പറഞ്ഞു. ‘ഇന്ത്യയുമായുള്ള ഈ ‘കളി’യുടെ കാര്യമെടുത്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തങ്ങളുടെ ‘ചീട്ടു’കള്‍ സൂക്ഷിച്ചുകൊണ്ട് അല്‍പകാലം കാത്തിരിക്കുകയാണ് വേണ്ടത്. ട്രംപിന്റെ ‘ചീട്ടുകൊട്ടാരം’ താമസിയാതെ തകര്‍ന്നുവീഴുമെന്നാണ് ഞാന്‍ കരുതുന്നത്. ട്രംപിന്റെ തീരുവകളുണ്ടാക്കുന്ന പ്രകമ്പനങ്ങളുടെ തീവ്രത നാമമാത്രമാണ്’,…
Read More » -
Breaking News
ഐടി തൊഴില്‍ മേഖലയ്ക്ക് ഭീഷണിയായി നിര്‍മ്മിത ബുദ്ധിയുടെ കടന്നു കയറ്റം: അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുമെന്ന് പഠനം
ന്യൂഡല്‍ഹി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 12000 ത്തില്‍ അധികം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴില്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ജോലികള്‍ ഇല്ലാതാക്കപ്പെടുമെന്നാണ് നിഗമനം. ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേര്‍ന്ന് 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മേഖലയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അഞ്ച് ലക്ഷം അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇങ്ങനെ മത്സരക്ഷമത വര്‍ധിപ്പിക്കയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിങ് മുതല്‍ മാനുവല്‍ ടെസ്റ്റിങ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെയുള്ള മേഖലകളില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി എഐ വരും. 2025 മാര്‍ച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനത്തിലധികം വരും ഇത്. ഈ…
Read More » -
Breaking News
ബട്‌ലര്‍ രാജസ്ഥാന്‍ വിടാന്‍ കാരണം സഞ്ജു; പ്രശ്‌നം തുടങ്ങിയത് വൈഭവ് വന്നതോടെ; റോയല്‍സിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തേക്ക്; ക്യാപ്റ്റനായിട്ടും ഏതു പൊസിഷനില്‍ കളിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നില്ല; ടീം വിടുമെന്ന് ഉറപ്പായി
ബംഗളുരു: കഴിഞ്ഞ സീസണിഐ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്റെ ഏറ്റവും വലിയ നഷ്ടമെന്നു വിശേഷിപ്പിച്ചത് ജോസ് ബട്‌ലര്‍ ടീം വിട്ടു എന്നതാണ്. ഇതു രാജസ്ഥാനുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. എല്ലാ മത്സരങ്ങളിലും ടീമിന്റെ ബാറ്റിംഗ് പിഴവ് മുഴച്ചു നിന്നു. ഇപ്പോള്‍ സഞ്ജു 2026ലെ താര ലേലത്തിനു മുന്നോടിയായി ടീം വിടാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ട്. സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം പഴയതുപോലെയല്ലെന്നും സഞ്ജുവിന് ടീമിനൊപ്പം തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നുമാണ് താരത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള കാരണം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടീമിലെ ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാണ് സഞ്ജു ടീം വിടാന്‍ കാരണമെന്നാണ് ചോപ്ര പറയുന്നത്. രാജസ്ഥാനില്‍നിന്നും സഞ്ജു ചെന്നൈയിലേക്ക് മാറുന്നതിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് എത്തണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. മെഗാലേലത്തിന് മുന്നോടിയായി ആരെയൊക്കെ നിലനിര്‍ത്തണമെന്നും ഒഴിവാക്കണമെന്നുമുള്ള തീരുമാനത്തില്‍ സഞ്ജുവിന്റെ ഇടപെടലുണ്ടായെന്നും സഞ്ജു കാരണമാണ് ബട്ട്‌ലര്‍ രാജസ്ഥാന്‍ വിട്ടതെന്നും ചോപ്ര നിരീക്ഷിക്കുന്നു ‘എന്താണ് സഞ്ജു ടീം വിടാന്‍…
Read More » -
Breaking News
വാര്‍ത്താ സമ്മേളനത്തിനിടെ ഫോണ്‍ വിളിച്ചത് ഉന്നത ഉദ്യോഗസ്ഥന്‍; ഫോണില്‍ തെളിഞ്ഞ ഫോട്ടോ എല്ലാം വെളിപ്പെടുത്തി; ഹാരിസിനെതിരായ വാദങ്ങള്‍ പൊളിഞ്ഞു; അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൂപ്രണ്ടും നടത്തിയ വാര്‍ത്താ സമ്മേളനം നിയന്ത്രിച്ചത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ കെ.വി വിശ്വനാഥന്‍. താന്‍ തന്നെയാണ് ഫോണ്‍ വിളിച്ചതെന്ന് DME സ്ഥിരീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ പി.കെ.ജബ്ബാറിന്റെ ഫോണില്‍ തെളിഞ്ഞ ഫോട്ടോയാണ് ഫോണ്‍ വിളിക്ക് പിന്നിലെ ഉന്നതനെ കുടുക്കിയത്. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണമെന്നും റിപ്പോര്‍ട്ടിലെ മൊഴി വായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ആവശ്യപ്പെട്ടു എന്നുമാണ് വിശദീകരണം. വാര്‍ത്താ സമ്മേളനത്തിനിടെ പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും പല തവണ ഫോണ്‍ കോളുകള്‍ വന്നിരുന്നു. സൂപ്രണ്ട് തനിക്ക് വന്ന ഫോണ്‍ കോള്‍ സര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്നതും പ്രിന്‍സിപ്പലിന് നിര്‍ദേശം കൈമാറുന്നതും വ്യക്തമായിരുന്നു. വകുപ്പിലെ ഉപകരണം നഷ്ടപ്പെട്ട വിവരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ മുതല്‍ മന്ത്രി ഓഫീസിന്റെ അറിവോടെ ഡോ ഹാരിസിനെ ഉപകരണ മോഷണത്തില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെ ഡോക്ടര്‍ ഹാരിസിനെതിരായ വിഷമുനകള്‍ എല്ലാം…
Read More » -
Breaking News
ഇതാണു ‘നരച്ച’ കോലി; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം സമയമായി എന്ന്’, ഏതായാലും ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നേരത്തെ, മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘യുവികാന്‍’കാന്‍സര്‍ ധനശേഖരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് നരവീണ താടിയെക്കുറിച്ച് കോലി പരസ്യമായി പ്രതികരിച്ചത്. ലണ്ടനില്‍ നടന്ന പരിപാടിക്കിടെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു കോലിയുടെ മറുപടി.’രണ്ട് ദിവസം മുന്‍പാണ് ഞാന്‍ താടി കറുപ്പിച്ചത്. ഓരോ നാലു ദിവസത്തിലും താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം വിരമിക്കാന്‍ സമയമായി എന്ന്’ കോലി പറഞ്ഞു. വിരാട് കോലിയെ കൂടാതെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സന്‍, രവി…
Read More » -
Breaking News
ആകെ കുഴഞ്ഞുമറിഞ്ഞു; സഞ്ജു ചെന്നൈയിലേക്കോ കൊല്‍ക്കത്തയിലേക്കോ? രഹാനയ്ക്കു പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനൊപ്പം ക്യാപ്റ്റനെയും തിരഞ്ഞ് കൊല്‍ക്കത്ത; മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പറയുന്നത്
ബംഗളുരു: രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സന്നദ്ധത പ്രകടിപ്പിച്ച സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ ഏത് ടീമിനൊപ്പമാകുമെന്ന ചര്‍ച്ചകളാണ് ഐപിഎല്‍ ആരാധകര്‍ക്കിടയില്‍. അടുത്ത ലേലത്തില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം സഞ്ജു തന്നെ മുന്നോട്ടുവച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന പരിശീലകനായ സ്റ്റീഫന്‍ ഫ്‌ലെമിങുമായി സഞ്ജു നേരത്തെ കൂടിക്കാഴ്ച നടത്തിയത് മുതല്‍ ചെന്നൈയുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. ആര്‍. അശ്വിനും സഞ്ജു ചെന്നൈയില്‍ എത്തിയേക്കാമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ചെന്നൈയ്ക്കും മുന്‍പ് സഞ്ജുവിനെ റാഞ്ചാന്‍ മറ്റൊരു ടീം കാത്തിരിക്കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര പറയുന്നത്. ‘എന്റെ മനസിലേക്ക് ആദ്യം വന്നത് ചെന്നൈയുടെ പേരല്ല.. അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കൊല്‍ക്കത്തയ്ക്ക് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ കിട്ടിയാല്‍ അതില്‍പരം സന്തോഷം മറ്റൊന്നുമുണ്ടാകില്ല. മാത്രവുമല്ല, അങ്ങനെയെത്തുന്നയാള്‍ ടീമിനെ നയിക്കാന്‍ കൂടി പര്യാപ്തനാണെങ്കില്‍ സന്തോഷം ഇരട്ടിയായില്ലേ?’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദ്യമുയര്‍ത്തുന്നു. അജിന്‍ക്യ രഹാനെ…
Read More » -
Breaking News
രാഹുല്‍ഗാന്ധി കര്‍ണാടകയിലും മഹാരാഷ്ട്രയിലും യുപിയിലും വോട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ആദിത്യ ശ്രീവാസ്തവ എവിടെ? ലക്‌നൗവിലെ വീട്ടില്‍ ആളില്ല; അന്വേഷണവുമായി മാധ്യമ പ്രവര്‍ത്തകര്‍; 2024ലെ ക്രമക്കേടിനുശേഷം വോട്ടര്‍ പട്ടിക തിരുത്തി?
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ലക്‌നൗവില്‍നിന്നുള്ള ആദിത്യ ശ്രീവാസ്തവ ആണ്. ആദിത്യയുടെ ചിത്രമടക്കമുള്ള ഇപിഐസി (ഇലക്‌ടേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് കര്‍ണാടകയിലും യുപിയിലും മഹാരാഷ്ട്രയിലും വോട്ടുണ്ടെന്നു രാഹുല്‍ തെളിയിച്ചു. വോട്ടര്‍ പട്ടികയിലെ തട്ടിപ്പിന്റെ ക്ലാസിക് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ആദിത്യയുടെ ഫോട്ടോയും ഇപിഐസി നമ്പര്‍ എന്നിവയും രാഹുല്‍ പുറത്തുവിട്ടു. എന്നാല്‍, കര്‍ണാടകയിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഇയാളുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ആദിത്യയുടെ ഇപിഐസി നമ്പര്‍ നല്‍കിയാണ് പരിശോധിച്ചത്. കര്‍ണാടകയിലെ വോട്ടര്‍പട്ടികയില്‍ ആദിത്യയുടെ പേരു പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ലക്‌നൗ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ ഈ പേരില്ല. ‘നോ റിസള്‍ട്ട് ഫൗണ്ട്’ എന്നു കാണിക്കുകയാണ് ഉണ്ടായത്. ALSO READ ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ…
Read More » -
Breaking News
കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു, ഓപ്പറേഷന്‍ അഖാല്‍ തുടരുന്നു
ശ്രീനഗര്‍: കുല്‍ഗാമില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ശനിയാഴ്ച ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ വീരമൃത്യു വരിച്ചത്. ഏറ്റമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒമ്പത് ദിവസമായി മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ അഖാല്‍ തുടരുകയാണ്. ഇതുവരെ 10 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായി ഇതുവരെ അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരവാദികളായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കാശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗര്‍ഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷന്‍ അഖാല്‍. ശനിയാഴ്ച മൂന്ന് ഭീകരവാദികള്‍ കൂടി അഖാലിലെ വനമേഖലയ്ക്കുള്ളിലുണ്ട് എന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ സ്വാഭാവിക ഗുഹകളിലാണ് ഇവര്‍ താവളമടിച്ചിരിക്കുന്നതെന്നാണ് സുരക്ഷാസേന പറയുന്നത്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഭികരവാദികളെ പിടികൂടുക അത്ര എളുപ്പമല്ല. ഭീകരവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പാരാകമാന്‍ഡോകളും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പൊലീസും…
Read More »
