Breaking NewsKeralaLead News

വോട്ടര്‍ പട്ടിക പുതുക്കല്‍: അവധികള്‍ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും; അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഏഴ് വരെ സമയം

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശ സ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 12 വരെയാണ് നീട്ടിയിരിക്കുന്നത്.

27.58 ലക്ഷം പേരാണ് ഇന്നലെ വൈകുന്നേരം വരെ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു. 2025 ജൂലൈ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഏഴ് വരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

Signature-ad

2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: