Breaking NewsIndiaLead News

ഡല്‍ഹിയില്‍ കനത്ത മഴയും മോശം കാലാവസ്ഥയും: നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട്; 90 വിമാനങ്ങള്‍ വൈകി, നാല് വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ ഡല്‍ഹി-എന്‍സിആറിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഫ്‌ളൈറ്റ് റഡാറില്‍ നിന്നുള്ള ഡാറ്റ പ്രകാരം ഏകദേശം 90 വിമാനങ്ങള്‍ വൈകിയി. നാലെണ്ണം റദ്ദാക്കിയതോടെ വിമാന പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.

ഐഎംഡിയുടെ പ്രവചനം അനുസരിച്ച് ഡല്‍ഹിയില്‍ മോശം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും എല്ലാ വിമാന പ്രവര്‍ത്തനങ്ങളും നിലവില്‍ സാധാരണമാണെന്ന് ഡല്‍ഹിയിലെ ഐജിഐ വിമാനത്താവളത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Back to top button
error: