Month: August 2025
-
Breaking News
തൊട്ടുപിറകില്‍ നില്‍ക്കുന്ന ആളെ പോലും മറന്നു പോയി! ട്രംപിന് ഡിമെന്‍ഷ്യയോ? തെളിവുകള്‍ നിരത്തി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഡിമെന്‍ഷ്യയോ എന്ന് സംശയം. ചില സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ട്രംപിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നത്. തന്റെ പിന്നിലുള്ള ആളുകളെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയ കാര്യങ്ങളെ മുന്‍നിര്‍ത്തി അയര്‍ലന്‍ഡ് മാധ്യമമായ ‘ദി ഐറിഷ് സ്റ്റാര്‍’ ആണ് കമാന്‍ഡര്‍-ഇന്‍-ചീഫിന് തന്റെ വൈജ്ഞാനിക ആരോഗ്യം അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന ആശങ്ക പങ്കുച്ചുകൊണ്ടുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നിലിരിക്കുന്ന ആളിനെ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ട്, ട്രംപിന്റെ തന്നെ ബന്ധുക്കള്‍ ഉയര്‍ത്തുന്ന ആശങ്ക, വാക്കുകളില്‍ പലപ്പോഴും സംഭവിക്കുന്ന ഇടര്‍ച്ച എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ അനന്തരവള്‍ മേരി ട്രംപും തന്റെ അമ്മാവന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന് വൈജ്ഞാനിക ആരോഗ്യം വേഗത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഓരോ ദിവസവും അത് നഷ്ടപ്പെടുന്നുവെന്നും അവര്‍ പറയുന്നു. ട്രംപിന്റെ മൂത്ത സഹോദരന്‍ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകളായ മേരി, പ്രസിഡന്റ് വൈജ്ഞാനിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും വ്യക്തമായി വൈകാരികവും മാനസികവുമായ പ്രശ്നങ്ങള്‍ കാണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അമേരിക്കയിലെ വിഖ്യാത…
Read More » -
Breaking News
ആദ്യം ഒരു റിക്വസ്റ്റ്; പിന്നാലെ ഹായ്! തുടര്‍ന്നു രണ്ടുവര്‍ഷം സെക്‌സ് ചാറ്റ്: വയോധികന് നഷ്ടമായത് ഒമ്പതുകോടി രൂപ; തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത് മകന്‍ പരിശോധിച്ചപ്പോള്‍
മുംബൈ: ആദ്യം ഒരു റിക്വസ്റ്റ്. പിന്നാലെ ഹായ്! രണ്ടുവര്‍ഷത്തെ സെക്‌സ് ചാറ്റിലൂടെ എണ്‍പതുകാരന് നഷ്ടമായത് ഒമ്പതുകോടി രൂപ. മുംബൈ സ്വദേശിയായ വയോധികനാണു താന്‍ വീണുപോയ വലയുടെ ആഴമഴിയാതെ വര്‍ഷങ്ങള്‍ തട്ടിപ്പിന് ഇരയായത്. 734 ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴിയാണ് വയോധികന് പണം നഷ്ടമായത്. നാല് സ്ത്രീകളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ നാല് സ്ത്രീകളും ഒരാളാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 2023 ഏപ്രിലില്‍ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫെയ്സ്ബുക്കില്‍ കണ്ട ഷര്‍വി എന്ന സ്ത്രീക്ക് ഇദ്ദേഹം ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഷര്‍വിയുടെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു, അത് അദ്ദേഹം സ്വീകരിച്ചു. ഇരുവരും പെട്ടെന്നുതന്നെ ചാറ്റിംഗ് ആരംഭിക്കുകയും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. സംഭാഷണങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് മാറി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും ഷര്‍വി…
Read More » -
Breaking News
‘കുട്ടികള്‍ക്ക് തങ്ങളുടെ വിഷമങ്ങള്‍ പുറത്ത് പറയാന്‍ കഴിയുന്നില്ല’: കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി; എല്ലാ ആഴ്ചയും പരിശോധിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: കുട്ടികളുടെ വിഷമങ്ങളും പ്രശ്നങ്ങളും മനസിലാക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വീട്ടിലുള്ളവരില്‍ നിന്ന് കുട്ടികള്‍ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിക്കുന്ന പ്രത്യേക കര്‍മ്മപദ്ധതിയുടെ ഭാഗമായാണിത്. പിതാവില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരില്‍ക്കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് തങ്ങളുടെ വിഷമങ്ങള്‍ പുറത്തുപറയാന്‍ കഴിയുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഒരു കണക്കെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും ഒരു പരാതിപ്പെട്ടി സ്ഥാപിക്കും. പരാതിപ്പെട്ടികളില്‍ കുട്ടികള്‍ക്ക് പേരെഴുതാതെ തന്നെ അവരുടെ അനുഭവങ്ങളും മറ്റ് ന്യായമല്ലാത്ത കാര്യങ്ങളും രേഖപ്പെടുത്താം. ഹെഡ്മാസ്റ്റര്‍ പരാതിപ്പെട്ടി ആഴ്ചയിലൊരിക്കലോ മാസത്തിലോ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ക്ലാസ് അധ്യാപികമാര്‍ കുട്ടികളുടെ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഓരോ കുട്ടിയെ കുറിച്ചും അധ്യാപകര്‍ക്ക് ഏകദേശം ധാരണയുണ്ടായിരിക്കണം. കുട്ടികളുടെ കാര്യങ്ങള്‍…
Read More » -
Breaking News
നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും; സിപിഎമ്മുകാര്‍ പാള കീറും പോലെ പാര്‍ട്ടിയെ കീറി എറിഞ്ഞവര്‍ ; ഇടതുമുന്നണി വിടേണ്ട സമയം കഴിഞ്ഞു സിപിഐ ജില്ലാസമ്മേളനത്തില്‍ ചര്‍ച്ച
സിപിഐ ഇടതുമുന്നണി വിടേണ്ട സാഹചര്യം കഴിഞ്ഞെന്ന് ജില്ലാസമ്മേളനത്തില്‍ പൊതു ചര്‍ച്ച. സിപിഐഎം വലതുപക്ഷമായെന്നും നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറുമെ ന്നും ഇടതുമുന്നണിയില്‍ സിപിഐ തുടരണോയെന്ന് പുനരാലോചന വേണമെന്നും വിമര്‍ശ നമുയര്‍ന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സിപിഐ പ്രതിനിധികള്‍ വിമര്‍ശ നമുയര്‍ത്തിയത്. തിരുവനനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നുളള പ്രതിനിധിയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. പാള കീറും പോലെ പാര്‍ട്ടിയെ കീറി എറിഞ്ഞവരാണ് സിപിഐഎമ്മുകാര്‍ എന്നും വിമര്‍ശിച്ചു. ബിനോയ് വിശ്വത്തിനെ തിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എകെജി സെന്ററില്‍ പോയി ചായയും കുടിച്ച് കുശലം പറഞ്ഞു മടങ്ങുകയാണെന്നും പരിഹാസമുണ്ട്. സിപിഐഎം നേതാക്കളെ കാണുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്കും പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്കും മുട്ടിടിക്കും. എന്തു പറയുന്നെന്ന് പോലും ബിനോയ് വിശ്വത്തിന് അറിയില്ല. വെളിച്ചപ്പാടി നെപ്പോലെ പാര്‍ട്ടിസെക്രട്ടറി എന്തൊക്കെയോ പറയുകയാണ്. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഗുളിക കഴിക്കുന്നത് പോലെയാണ് പ്രസ്താവന വിടുന്നതെന്നും ബിനോയ് വിശ്വം വെളിയത്തെയും ചന്ദ്രപ്പനെയും കണ്ടുപഠിക്കണമെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ ജാതി…
Read More » -
Breaking News
തൃശൂരുകാര്‍ ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ; കന്യാസ്ത്രീവിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി കമാന്ന് മിണ്ടുന്നില്ലെന്ന് പരിഹാസം
തൃശൂര്‍: തൃശൂരുകാര്‍ ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസിനെ അറി യിക്കണോ എന്ന് ആശങ്കയുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്ത ഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. ‘ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുപ്പ് ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക” എന്നാണ് പരിഹാസ രൂപേണ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്. കന്യാസ്ത്രീകളെ ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയില്‍ കന്യാസ്ത്രീ കള്‍ക്കും വൈദികര്‍ക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പരോക്ഷ പരിഹാസം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ച് കേസില്‍ കുടുക്കിയതിന് പിന്നാലെ ഇന്നലെ ഒഡീഷയിലെ ബജ്‌രംദള്‍ പ്രവര്‍ത്തകര്‍ രണ്ടു വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റിലടക്കം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം ഉന്നയിക്കുകയും ബിജെപി യുടെ സംസ്ഥാന നേതൃത്വം അടക്കം ഇടപെടുകയും ചെയ്തിട്ടും…
Read More » -
Breaking News
‘ഇത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന സാമുദായിക വേട്ട’; ഒഡീഷയില്‍ വൈദികരെ ആക്രമിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഒഡിഷയി കത്തോലിക്കാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതപരിവര്‍ത്തനം എന്ന കള്ള ആരോപണത്തിന്റെ മറവില്‍ നടന്ന ഈ ആക്രമണം, രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന സാമുദായിക വേട്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തില്‍ ഒരു മരണാനന്തര ചടങ്ങിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കായി എത്തിയ ജലേശ്വറിലെ സെയ്ന്റ് തോമസ് ഇടവക വികാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഫാ. ലിജോ ജോര്‍ജ് നിരപ്പേല്‍, തൃശൂര്‍ സ്വദേശി ബാലസോര്‍ രൂപതയുടെ ജോഡ ഇടവകയിലെ ഫാ. വി. ജോജോ, ആലപ്പുഴ സന്ന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ മോളി, സിസ്റ്റര്‍ എലേസ എന്നിവരെയാണ് മര്‍ദിച്ചത്. വൈദികരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം. അരമണിക്കൂറിന് ശേഷം പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ബജ്‌റംഗദള്‍ പ്രവര്‍ത്തകരായ 70 ല്‍ അധികം പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍…
Read More » -
Breaking News
വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ എവിടെ? വോട്ട് മോഷണത്തില്‍ തെളിവു ഹാജരാക്കിയില്ലെങ്കില്‍ നിയമ നടപടിയെന്നു പറഞ്ഞ തെരഞ്ഞെടുപ്പു കമ്മീഷനോട് വീണ്ടും ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ ഡിജിറ്റൽ രൂപം നൽകാത്തതും വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ നശിപ്പിച്ചതും വിശദീകരിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, ബെംഗളൂരു സെൻട്രലിൽ മണ്ഡലത്തിലെ ഒരു ലക്ഷത്തിലേറെയുള്ള കള്ളവോട്ടിൽ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു. ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് പുറത്തുവിട്ടാണെങ്കിൽ ഇന്ന് പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ആവർത്തിച്ചത്. ഒരാൾക്ക് ഒരു വോട്ടെന്നതാണ് ഭരണഘടനയുടെ അടിത്തറയെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടന തകർക്കുകയാണെന്നും ആരോപിച്ചു. തെളിവ് ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് മുന്നറിയിപ്പ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങൾ തിരിച്ചും ചോദിച്ചു. ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുരയിൽ നടന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, കർണാടക സർക്കാർ കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വോട്ട് അട്ടിമറിയിൽ കേസെടുക്കാനുള്ള സാധ്യതയേറി. നിയമവശങ്ങൾ പരിശോധിച്ചതിനുശേഷം…
Read More » -
Breaking News
രാവിലെ പല്ലുതേയ്ക്കുംമുമ്പ് ഉമിനീര്‍ പുരട്ടും; മുഖക്കുരുവിന് ഏറ്റവും മികച്ച മരുന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ; ഡോക്ടര്‍മാര്‍ പറയുന്നത് മറ്റൊന്ന്
മുംബൈ: മേക്കപ്പും പൊടിയും ലൈറ്റിന്റെ വെളിച്ചവുമെല്ലാം ഏറ്റിട്ടും ഇന്നും ഇന്ത്യന്‍ സിനിമയിലെ മില്‍ക്കി ബ്യൂട്ടിയാണു തമന്ന ഭാട്ടിയ. നടിയുടെ മുഖ സൗന്ദര്യവും സിനിമാ സ്‌റ്റൈലിനും നിരവധി ആരാധകരാണുള്ളത് . മുപ്പത്തിയഞ്ചുകാരിയായ താരം തിരക്കുള്ള പ്രൊഫഷണല്‍ ലൈഫിന് ഇടയിലും സൗന്ദര്യം അത്രത്തോളം കാത്ത് സൂക്ഷിക്കുന്നുണ്ട്. നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏല്‍ക്കുന്ന മുഖമായിട്ടും തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല. അതിന് പിന്നിലെ പൊടിക്കൈയാണെന്ന് പറയുകയാണിപ്പോള്‍ താരം. തമന്ന ഭാട്ടിയ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പൊടിക്കൈകള്‍ പങ്കുവെച്ചത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീര്‍ എടുത്ത് മുഖക്കുരുവില്‍ പുരട്ടുക എന്നതാണ് നടി വര്‍ഷങ്ങളായി മുഖക്കുരുവിന് എതിരെ ചെയ്യുന്ന പണി. രാവിലെയുള്ള ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുമെന്നാണ് നടി പറയുന്നത്. ‘മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ്…
Read More » -
Breaking News
‘ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ തുടങ്ങി പരിപാടികള്‍ക്ക് പൊതു ഇടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല’; പൊതുഇടങ്ങളിലെ ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്പാനിഷ് നഗരം
മാഡ്രിഡ്: പൊതുഇടങ്ങളിലെ ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്പാനിഷ് നഗരം. തെക്കുകിഴക്കന്‍ സ്പെയിനിലെ മുര്‍സിയ മേഖലയിലെ ജുമില്ലയിലാണ് ഇസ്ലാമിക് ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ടുളള ബില്‍ പാസാക്കിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ സ്‌പെയിനില്‍ ഇതാദ്യമാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നത്. ഉത്തരവ് പ്രകാരം ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ തുടങ്ങി പരിപാടികള്‍ക്ക് പൊതു ഇടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ സര്‍ക്കാര്‍ ഓഡിറ്റോറിയങ്ങള്‍, ജിമ്മുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജുമില്ല നഗരത്തില്‍ ഏകദേശം ഏകദേശം 27,000 പേരാണ് താമസിക്കുന്നത്. ഇതില്‍ 7.5 ശതമാനം പേര്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരാണ്. സ്‌പെയിന്‍ ഇപ്പോഴും എന്നേക്കും ക്രിസ്ത്യന്‍ ജനതയുടെ നാടായിരിക്കുമെന്ന് വോക്‌സ് പാര്‍ട്ടി എക്സിലെ ഒരു പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം സ്പാനിഷ് ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് റിലീജിയസ് എന്റിറ്റീസ് തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ‘പ്രാദേശിക അധികാരികള്‍ സംഘടിപ്പിക്കുന്നതല്ലെങ്കില്‍, നമ്മുടെ സ്വത്വത്തിന് അന്യമായ മതപരമോ സാംസ്‌കാരികമോ സാമൂഹികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.’…
Read More » -
Breaking News
ഷാങ്ഹായ് ഉച്ചകോടി: ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കും; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ചൈന
ബീജിങ്: ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കായി ടിയാന്‍ജിനിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ചൈന. ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കുമെന്ന് ചൈന വ്യക്തമാക്കി. ഈ മാസം അവസാനമാണ് സന്ദര്‍ശനം. 2019 ന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് ഉച്ചകോടി. എല്ലാ എസ്.സി.ഒ അംഗരാജ്യങ്ങളും 10 അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉള്‍പ്പെടെ 20 ലധികം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ അറിയിച്ചു. എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ എസ്.സി.ഒ മീറ്റാണിത്. ”ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന് ഗുവോ ജിയാകുന്‍ പറഞ്ഞു. 2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ അദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍…
Read More »