Month: July 2025
-
Breaking News
‘ബിഗ്ടു’വിന്റെ കട്ടസപ്പോര്‍ട്ട് ശ്വേതയ്ക്ക്, ബാബുരാജിനോട് എതിര്‍പ്പ്; ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റിനായി പിന്മാറാന്‍ ജഗദീഷും റെഡി; ‘സൂപ്പര്‍’ ഇതര വോട്ടില്‍ സംഘടന പിടിക്കാന്‍ ബാബുരാജും
കൊച്ചി: അമ്മ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടപെടുന്നു. താരസംഘടനയില്‍ പ്രസിഡന്റായി വനിത വരണമെന്ന ആഗ്രഹം ഇരുവരും പങ്കുവച്ചു കഴിഞ്ഞു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജഗദീഷ് പിന്മാറും. മോഹന്‍ലാലും മമ്മൂട്ടിയും ജഗദീഷുമായി സംസാരിച്ചു. ശ്വേതാ മേനോന്‍ പ്രസിഡന്റാകണമെന്ന ആഗ്രഹം മോഹന്‍ലാലിനും മമ്മൂട്ടിക്കും ഉണ്ട്. ഈ സാഹചര്യത്തില്‍ ജഗദീഷ് പിന്മാറും. അന്തിമ നാമനിര്‍ദേശ പട്ടിക വന്നാല്‍ മാത്രമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരമെന്ന് പറയാന്‍ കഴിയൂ എന്ന് നടന്‍ ജഗദീഷ് അറിയിച്ചിരുന്നു ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. ‘അമ്മ’യുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന താരം പറയുന്നു.”അമ്മയില്‍ ആരൊക്കെയാണ് ഭാരവാഹികള്‍ ആകേണ്ടതെന്ന് അംഗങ്ങള്‍ക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. അതനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. അമ്മയുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണ്. ശ്വേത എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അതാണ് പറഞ്ഞത്. സൗഹൃദമത്സരം ആയിരിക്കും. അതില്‍ കൂടുതല്‍, വലിയ പോരാട്ടം നടക്കുന്നു എന്ന രീതിയില്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.…
Read More » -
Breaking News
ഇരിക്കൂര്‍ സഹകരണ ബാങ്ക് തിരിമറി; രാത്രി 12 വരെ കുത്തിയിരുന്ന് നിക്ഷേപകരുടെ പ്രതിഷേധം
കണ്ണൂര്‍: ഇരിക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കി നിക്ഷേപകര്‍. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി വൈകിയും സ്ത്രീകള്‍ ഉള്‍പ്പെടെ നിക്ഷേപകര്‍ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകര്‍ രാത്രി 12 മണി വരെ ബാങ്കില്‍ കുത്തിയിരുന്നു. നിക്ഷേപിച്ച തുകയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാക്കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു. ഇരിക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിലവിലുള്ളത് കെആര്‍ അബ്ദുല്‍ ഖാദര്‍ കണ്‍വീനറായുള്ള അഡ്മിസ്‌ട്രേറ്റീവ് ഭരണ സമിതിയാണ്. ബാങ്കിലെ മുന്‍ ഭരണ സമിതിയുടെ നിയമങ്ങള്‍ ലംഘിച്ചുള്ള വായ്പാ തിരിമറികളാണ് ബാങ്കിനെ കടക്കെണിയില്‍ എത്തിച്ചിരിക്കുന്നത്. കൃത്യമായ വിദ്യഭ്യാസ യോഗ്യത പോലും ഇല്ലാത്തവരയൊണ് ബാങ്കിലെ ഉദ്യോഗസ്ഥരായി പഴയ ഭരണ സമിതി തിരഞ്ഞെടുത്ത് ജോലി നല്‍കിയത്. ഇവരെ മറയാക്കിയാണ് മുന്‍ സെക്രട്ടറി കോടിക്കണക്കിന് രൂപ ജനിക്കാത്ത ആളുകളുടെ പേരില്‍ ഉള്‍പ്പെടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി തട്ടിച്ചിരിക്കുന്നതെന്നും നിലവിലെ ബാങ്ക് ഭരണസമിതി കണ്‍വീനര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ആറ് മാസക്കാലം…
Read More » -
LIFE
മഴക്കാലത്ത് വീടിനുള്ളില്‍ തുണികള്‍ വിരിച്ചിടാറുണ്ടോ? അറിയില്ലെങ്കില്‍ അറിഞ്ഞോളൂ…
മഴക്കാലത്ത് നാം നേരിടുന്ന പ്രധാന പ്രശ്‌നമാണ് തുണി ഉണക്കുന്നത്. മിക്കവരും വീടിനുള്ളില്‍ തന്നെ തുണി വിരിച്ചിട്ട് ഉണക്കാറാണ് പതിവ്. എന്നാല്‍ ഇത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ നനഞ്ഞ തുണികള്‍ മുറിക്കുള്ളില്‍ ഉണ്ടെങ്കില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുകയും അതുമൂലം ഫംഗസിന്റെ സാന്നിദ്ധ്യം ഉണ്ടാവാന്‍ ഇടയാകുകയും ചെയ്യുന്നു. അലര്‍ജി ഉള്ളവര്‍ക്കും ചെറിയ കുട്ടികള്‍ക്കും ഇത് വളരെ ദോഷമാണ്. കൂടാതെ മുറിക്കുള്ളില്‍ ഈര്‍പ്പം തങ്ങി നിന്നാല്‍ പൂപ്പല്‍ ബാധ ഉണ്ടാകുന്നു. ഇത് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം. മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കാന്‍ വീടിനുള്ളില്‍ വിരിച്ചിടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. മുറിയില്‍ വസ്ത്രം വിരിച്ചിടുമ്പോള്‍ ജനാലകളും വാതിലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വായുസഞ്ചാരം ഉറപ്പാക്കുകയും ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അടച്ചിട്ട മുറിയില്‍ ഒരിക്കലും നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിച്ചിടരുത്. ഇത് മുറിയില്‍ ദുര്‍ഗന്ധത്തിന് കാരണമാകും. മുറിയില്‍ വസ്ത്രങ്ങള്‍ വിരിക്കുമ്പോള്‍ പരമാവധി അകലം പാലിക്കുക. ഇത് വസ്ത്രങ്ങള്‍…
Read More » -
Breaking News
അമ്മയറിയാന്‍!!! പത്താംക്ലാസുകാരന്‍ സ്‌കൂട്ടറുമായി റോഡിലിറങ്ങി; മാതാവിന്റെപേരില്‍ കേസ്
കോഴിക്കോട്: പത്താംക്ലാസുകാരന്‍ വണ്ടിയോടിച്ചതിനെത്തുടര്‍ന്ന് മാതാവിന്റെപേരില്‍ പോലീസ് കേസെടുത്തു. വളയം ഷാപ്പ്മുക്ക് സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടറുമെടുത്ത് റോഡിലിറങ്ങിയത്. വളയം അങ്ങാടിയിലെത്തിയപ്പോള്‍ പതിവ് വാഹനപരിശോധന നടത്തുകയായിരുന്ന വളയം പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്. അഡീഷണല്‍ എസ്.ഐ. പ്രദീപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിന് മാതാവിന്റെപേരില്‍ കേസെടുക്കുകയുമായിരുന്നു. മേഖലയില്‍ ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതായി വ്യാപകപരാതിയുണ്ട്. ഇതേത്തുടര്‍ന്ന് വാഹനപരിശോധന കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് വാഹനംനല്‍കിയാല്‍ ഉടമയുടെപേരില്‍ കേസെടുക്കാനാണ് തീരുമാനമെന്ന് വളയം പോലീസ് അറിയിച്ചു.
Read More » -
Breaking News
വാര്‍ത്ത പിന്‍വലിച്ച് കാന്തപുരം!!! ‘നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി’ എന്ന് ‘എക്‌സി’ല്‍ ഷെയര്‍ ചെയ്ത വാര്‍ത്ത ഡിലീറ്റ് ചെയ്തു
കോഴിക്കോട്: മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്ത പിന്‍വലിച്ചു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്തയാണ് കാന്തപുരം എക്‌സില്‍ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്ത ആണ് ഷെയര്‍ ചെയ്തിരുന്നത്. ഈ വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്റെ ഇടപെടലിനെ ചൊല്ലി വലിയ അവകാശവാദങ്ങളും തര്‍ക്കങ്ങളും നടന്നിരുന്നു. അതേസമയം, വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വ്യക്തമാക്കി. എന്നാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യെമനിലെ സൂഫി…
Read More » -
Breaking News
കുടിച്ചില്ലെങ്കില്‍ തങ്കപ്പന്‍ ‘പൊന്നപ്പന്‍’! മുടിക്കുത്തിനു പിടിക്കും, നിലത്തുകൂടി വലിച്ചിഴയ്ക്കും… അമ്മായിയച്ഛനെ തല്ലിയത് ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍
പത്തനംതിട്ട: ഭര്‍തൃപിതാവിനെ മര്‍ദിച്ചതു ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണെന്ന വിശദീകരണവുമായി മരുമകള്‍ സൗമ്യ. പത്തനംതിട്ട അടൂര്‍ സ്വദേശി തങ്കപ്പനെയാണു മകന്‍ സിജുവും മരുമകള്‍ സൗമ്യയും ചേര്‍ന്നു മര്‍ദിച്ചത്. പിതാവിനെ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും സൗമ്യ പറഞ്ഞു. മദ്യപിച്ചെത്തുന്ന തങ്കപ്പന്‍ മര്‍ദിക്കാറുണ്ടായിരുന്നെന്നും തന്റെ അമ്മയുടെ മുന്നില്‍വച്ചു മുടിക്കുത്തിനു പിടിക്കുകയും നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോള്‍ മുതല്‍ മര്‍ദിക്കാന്‍ തുടങ്ങിയെന്നും സൗമ്യ വെളിപ്പെടുത്തി. മദ്യപിച്ചില്ലെങ്കില്‍ അച്ഛന്‍ സ്‌നേഹമുള്ളയാളാണ്. എന്നാല്‍, മദ്യപിച്ചു കഴിഞ്ഞാല്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്രയും കാലം അച്ഛന്റെ ഉപദ്രവം സഹിക്കുക മാത്രമാണു ചെയ്തത്. എന്നാല്‍ അന്ന് അച്ഛന്‍ ചെയ്തതു തന്നെ പ്രകോപിപ്പിച്ചതിനാലാണു പ്രതികരിച്ചതെന്നും സൗമ്യ പറഞ്ഞു. കഴിഞ്ഞ ഇരുപതാം തീയതിയാണു മകന്‍ സിജുവും മരുമകള്‍ സൗമ്യയും തങ്കപ്പനെ മര്‍ദിച്ചത്. മകന്‍ പൈപ്പ് കൊണ്ടും മരുമകള്‍ വടികൊണ്ടും അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ അടൂര്‍…
Read More » -
Breaking News
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; വീഡിയോ പകര്‍ത്തുന്നത് കണ്ടിട്ടും വിളയാട്ടം തുടര്‍ന്നു; സംഭവം കൊല്ലത്ത്
കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. വീഡിയോ പകര്‍ത്തുന്നത് കണ്ടിട്ടും ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി വ്യക്തമാക്കി. കൊല്ലത്താണ് ഇയാള്‍ ഇറങ്ങിയത്. ബസില്‍ വേറെയും മൂന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആഗ്രഹം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുകയുള്ളു. ഇത്തരത്തില്‍ പൊതുഗതാഗത സംവിധാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പല വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇപ്പോഴും ഭയപ്പെടേണ്ട അവസ്ഥയാണ്. പല പരാതികളും വന്നിട്ടും ഇത്തരത്തില്‍ ലൈംഗിക വൈകൃതം കാട്ടുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും…
Read More » -
Breaking News
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല! വാര്‍ത്തകള്‍ തള്ളി കേന്ദ്രം; ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രം.ഇതുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചു. കാന്തപുരം അബുബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. തുടര്‍നടപടികള്‍ വൈകാതെയുണ്ടാകുമെന്ന് സൂചന. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സുഫി പണ്ഡിതന്‍ ഉമര്‍ ഹഫിളിന്റെ പ്രതിനിധികള്‍ കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. നിമിഷക്ക് മാപ്പ് നല്‍കാന്‍ തലാലിന്റെ കുടുംബം തയാറായതായി ചര്‍ചയില്‍ പങ്കെടുത്ത മധ്യസ്ഥര്‍ അറിയിച്ചു. കുടുംബം ഇക്കാര്യം കോടതിയെ അറിയിച്ചാല്‍ വധശിക്ഷ റദ്ദാക്കും. അതേസമയം,…
Read More » -
India
മനുഷ്യക്കടത്ത് നടന്നതായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി, മതപരിവര്‍ത്തനം ചുമത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് അനൂപ് ആന്‍റണിയും പ്രതിപക്ഷ എം.പി മാരും ഇന്ന് ഛത്തീസ്ഗഡിൽ
മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്‌ത്രീകളെ ഛത്തീസ്‌ഗഡില്‍ അറസ്‌റ്റ് ചെയ്ത സംഭവത്തിൽ നിയമ സഹായം വാഗ്ദനം ചെയ്ത് ബിജെപി നേതാവ് അനൂപ് ആന്‍റണി ഛത്തീസ്ഗഡിൽ എത്തി. അദ്ദേഹം രാവിലെ തന്നെ ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും. ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹന്നാൻ തുടങ്ങിയവർ ഛത്തീസ്ഗഡിലെ ദുർഗിലെത്തും. കഴിഞ്ഞ വെള്ളിയാഴ്‌ച ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു കന്യാസ്‌ത്രീകളായ സി പ്രീതി മേരയും, സി വന്ദന ഫ്രാന്‍സിസും. ഇവർക്കൊപ്പം മൂന്ന് ആദിവാസി പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. എന്നാൽ യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ട്രെയിനിൽ വച്ച് കന്യാസ്‌ത്രീകളെ ചോദ്യം ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും ഈ കുട്ടികളെ മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്നുമാണ് ബജ്‌റംഗ്‌ദളിൻ്റെ ആരോപണം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മതപരിവര്‍ത്തന ആരോപണത്തെ…
Read More »
