Month: July 2025

  • Breaking News

    ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്: നികുതി പിരിവ് തടഞ്ഞ കേന്ദ്ര തീരുമാനില്‍ കേരളത്തിന് നഷ്ടം 10 കോടി; വിലക്ക് മറികടക്കാന്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപം

    തിരുവനന്തപുരം: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്നുള്ള നികുതി പിരിവ് തടഞ്ഞ കേന്ദ്ര തീരുമാനം മറികടക്കാനാകാതെ കേരളം. കേന്ദ്ര വിലക്കിനെതിരേ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. വിലക്കിനെ തുടര്‍ന്ന് ഇതുവരെ 10 കോടി രൂപയുടെ നികുതി നഷ്ടം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. 500 ല്‍ അധികം സ്വകാര്യ ബസുകള്‍ ദിവസേന സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം റോഡ് നികുതി പിരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് മുന്‍ കേസുകളില്‍ സുപ്രീം കോടതി വിധിയുണ്ടായിട്ടും കേന്ദ്ര വിലക്ക് മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കാത്തത് സ്വകാര്യ ബസുകാരെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആക്ഷേപമുണ്ട്. ഭാരത് രജിസ്‌ട്രേഷന്‍ അനുവദിക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ എത്തിയ കേസിലും നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടന്ന് കോടതി വിധി ഉണ്ടായിരുന്നു. എന്നിട്ടും ഓള്‍ ഇന്ത്യ പെര്‍മിറ്റ് കേസില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി ഈടാക്കുന്നത് കഴിഞ്ഞ മെയിലാണ് കേന്ദ്രം…

    Read More »
  • Breaking News

    ‘അരകൈ’യ്ക്ക് അസാമാന്യ കരുത്ത്; എല്ലാവരുമായി പ്രശ്‌നം, ഗോവിന്ദച്ചാമിയെ ആരും സഹായിച്ചിട്ടില്ല; ജയില്‍ചാട്ടത്തില്‍ വീഴ്ച്ച അസിസ്റ്റന്റ് സൂപ്രണ്ടിനെന്ന് അന്വേഷണ റിപ്പോര്‍ട്ട്

    തിരുവനന്തപുരം: കണ്ണൂര്‍ ജയില്‍ചാട്ടത്തിലെ അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയില്‍ ചാടാന്‍ കൊടുകുറ്റവാളി ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഉത്തരമേഖല ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന് വീഴ്ചയുണ്ടായതായി ചൂണ്ടികാട്ടുന്ന റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഗോവിന്ദച്ചാമിയുടെ മുറിഞ്ഞുപോയ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. ഗോവിന്ദച്ചാമി എല്ലാവരുമായി പ്രശ്‌നമുണ്ടാക്കുന്നയാളാണ്. അതിനാല്‍ സഹതടവുകാരുടെ സഹായം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോട്ടില്‍ പറയുന്നത്. ജയില്‍ ചാടാന്‍ ഉപയോഗിച്ച രണ്ട് പ്ലാസ്റ്റിക് വീപ്പകളില്‍ ഒരെണ്ണം വെള്ളം ശേഖരിക്കാനായി മതിലിന് സമീപം ഉണ്ടായിരുന്നു. മറ്റൊന്ന് സമീപത്ത് നിന്നും സംഘടിപ്പിച്ചു, തടവുകാര്‍ ഉണക്കാനിട്ട തുണിയും ശേഖരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടികൂടിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ പക്കല്‍നിന്നു പിടിച്ചെടുത്ത അരം ഉപയോഗിച്ച് മാത്രം അഴി മുറിക്കാനാകില്ലെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സിസിടിവി ചുമതലയുള്ള ഉദ്യോഗസ്ഥനെ അന്നേദിവസം മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലേക്ക് വിട്ടു. ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനാല്‍ ലഭ്യമായ ഉദ്യോഗസ്ഥനെ വിടുകയായിരുന്നുവെന്നും ഇതില്‍ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ട്…

    Read More »
  • Breaking News

    അതിരാവിലെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത! വൈദ്യുതി അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി

    തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ഉണ്ടാകുന്ന വൈദ്യുതി അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. രാത്രികാലങ്ങളില്‍ മരം വീണും മറ്റും വൈദ്യുത കമ്പികള്‍ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബര്‍ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്, ആരേയും പോകാന്‍ അനുവദിക്കുകയും അരുത്. കെ എസ് ഇ ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്. ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്. വൈദ്യുതി ലൈനുകള്‍ അപകടകരമായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍…

    Read More »
  • Breaking News

    മരിക്കുംമുന്‍പ് 72 കോടിയുടെ സ്വത്ത് ‘ഖല്‍’നായകന് എഴുതിവെച്ച് ആരാധിക! സഞ്ജുബാബ ചെയ്തറിഞ്ഞ് നാട്ടുകാര്‍ ഞെട്ടി

    ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപിടി പ്രോജക്റ്റുകളുമായി തിരക്കിലാണ് നടന്‍ സഞ്ജയ് ദത്ത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഒരു ആരാധികയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീല്‍ മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടുണ്ടായില്ല. ഇക്കാര്യം സഞ്ജയ് ദത്ത് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. 2018ലാണ് 62-കാരിയായ നിഷ പാട്ടീല്‍ താന്‍ ഏറെ ആരാധിക്കുന്ന സഞ്ജയ് ദത്തിന് സ്വത്തുക്കള്‍ എഴുതിവെച്ചത്. കേര്‍ളി ടെയ്ല്‍സ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ പേരില്‍ എഴുതിവെച്ച സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. നിഷ അവസാനകാലത്ത് മാരകമായ രോഗത്തോട് പോരാടിയാണ് ലോകത്തോട് വിട പറഞ്ഞത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു.…

    Read More »
  • Breaking News

    അങ്ങനെയിപ്പോള്‍ പോകേണ്ട… കുഞ്ഞിന്റെ ചോറൂണിനു പരോള്‍ വേണമെന്ന് ടിപി കേസ് പ്രതി; നിഷേധിച്ച് ഹൈക്കോടതി

    കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ്.സിജിത് എന്ന അണ്ണന്‍ സിജിത്തിനാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരോള്‍ നിഷേധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിജിത്തിന് കുഞ്ഞു ജനിച്ചപ്പോള്‍ 10 ദിവസത്തെ പരോള്‍ അനുവദിച്ചത് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 23 നും 26 നുമായിരുന്നു കുഞ്ഞിന്റെ ചോറൂണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സിജിത്തിന്റെ ഭാര്യയാണ് ഭര്‍ത്താവിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചോറൂണു സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാവണം എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരോള്‍ അനുവദിക്കുന്നത് അസാധാരണ സന്ദര്‍ഭങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിജിത്തിന് ഭാര്യയുടെ പ്രസവ സമയത്ത് പരോള്‍ അനുവദിച്ചിരുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകള്‍ക്കും പരോള്‍ അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഹര്‍ജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.

    Read More »
  • Breaking News

    കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ല, ബിജെപി അവര്‍ക്കൊപ്പം: രാജീവ് ചന്ദ്രശേഖര്‍

    തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ലെന്ന് ബിജെപിക്ക് വിശ്വാസമുണ്ടെന്നും രണ്ട് കന്യാസ്ത്രീകള്‍ക്കുമൊപ്പം ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രതിനിധി അനൂപ് ആന്റണി രാവിലെ അവിടെ എത്തുകയും കൂടിക്കാഴ്ചയും പത്രസമ്മേളനവും നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകളും പുറത്തെത്തുന്നതുവരെ ബിജെപി അവര്‍ക്കൊപ്പമുണ്ടാകും, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയത്തേക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. തെറ്റിദ്ധാരണമൂലമുണ്ടായ വിഷയമാണെന്ന് നൂറുശതമാനം ഉറപ്പുണ്ട്. പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷന്‍ നിയമപ്രകാരം, പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നു. അത് ചെയ്തിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവിടെ മതപരിവര്‍ത്തന നിരോധനനിയമം ഉള്ളതെന്നും രാജീവ് പറഞ്ഞു. അവിടെ മനുഷ്യക്കടത്തുണ്ട്. അതിനാലാണ് പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷന്‍ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് സമുദായമാണെങ്കിലും നമ്മുടെ മലയാളി സമുദായത്തില്‍ ആരാണെങ്കിലും അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും പരിഹകരിക്കാന്‍ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.…

    Read More »
  • Breaking News

    നരേന്ദ്രമോദിയല്ല നരേന്ദ്ര ‘ഭീതി’യാണ് ഇന്ത്യ ഭരിക്കുന്നത്; ബിജെപിയുടെ ഗിമ്മിക്ക് വിലപ്പോകില്ലെന്ന് മന്ത്രി റിയാസ്

    കണ്ണൂര്‍: നരേന്ദ്ര മോദിയല്ല നരേന്ദ്ര ‘ഭീതി’ യാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് നേരെയും മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുമുള്ള ആക്രമണം ശക്തിപ്പെട്ട് വരികയാണ്. രാജ്യം ഇന്നുവരെ കാണാത്ത ജനവിരുദ്ധ നയങ്ങളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിലക്കയറ്റവും തൊഴില്ലായ്മയും വലിയ പ്രശ്നമായി മാറി. പട്ടിണിയും ദാരിദ്ര്യവും പെരുകുകയാണ്. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാന്‍ വേണ്ടി മറ്റ് മതങ്ങളോടുള്ള വിരോധം കുത്തിവച്ച് മതവര്‍ഗീയത നടപ്പിലാക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. നരേന്ദ്ര ഭീതിയാണ്. അറസ്റ്റ് ചെയ്ത് നാലാംദിവസവും കന്യാസ്ത്രീകളെ സഭാ അധികൃതരുമായി ബന്ധപ്പെടാന്‍ പോലും പൊലീസ് അനുവദിച്ചില്ല. കേരളത്തിലെ ബിജെപിയുടെ ചില ഗിമ്മിക്ക് വിലപ്പോകില്ല. കേരളത്തിലെ ബിജെപിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാന്‍ കഴിയില്ല. കേക്ക് കൊടുത്ത് സന്ധിസംഭാഷണത്തിന് പോകുന്നവരുടെ അടിസ്ഥാനഗ്രന്ഥത്തില്‍ ആരൊക്കെയാണ്…

    Read More »
  • Breaking News

    ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു

    വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ മാന്‍ഹാട്ടനിലെ പാര്‍ക് അവന്യൂ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു. റൈഫിളുമായി കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെത്തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിനിടെയാണ് അക്രമിയെ സ്വയം വെടിവെച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍വെസ്റ്റ് കമ്പനിയായ ബ്ലാക് ടോണിന്റെ ആസ്ഥാനമാണ് വെടിവെപ്പുണ്ടായ ബഹുനിലക്കെട്ടിടം. കൂടാതെ നിരവധി കമ്പനികളുടെ ഓഫീസുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അക്രമകാരണത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

    Read More »
  • Breaking News

    ഞങ്ങളുടെ കൈയില്‍ കൊന്തയും ബൈബിളും; ദൈവിക നാമം ആക്രോശിച്ച് അപരനെ കൊല്ലാന്‍ തുനിഞ്ഞിറങ്ങാറില്ല; കണ്ണുരുട്ടി കാണിച്ച് പേടിപ്പിച്ചാല്‍ അടിയറവ് വെക്കുന്ന വിശ്വാസവുമല്ല..! ബജ്റംഗ്ദളിന് തുറന്നകത്തുമായി മലയാളി കന്യാസ്ത്രീ

    കൊച്ചി: ബജ്റംഗ്ദളിന്റെ പരാതിയെ തുടര്‍ന്ന് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കത്തോലിക്ക കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തിസ്ഗഢില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ തുറന്ന കത്തുമായി ഒരു കന്യാസ്ത്രീ രംഗത്തുവന്നു. തങ്ങള്‍ ഇതര മതവിദ്വേഷ പ്രചാരകരോ, വിഭാഗീയതയുടെ വക്താക്കളോ അല്ലെന്നും ഐക്യത്തിലേക്കും ജീവിതങ്ങളിലേക്കും പാലങ്ങള്‍ പണിയുന്നവരാണെന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സിസ്റ്റര്‍ സോണിയ തെരേസ് ഡി.എസ്.ജെ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങളുടെ ‘കയ്യിലുള്ളത് മാരകായുധങ്ങള്‍ അല്ല, കൊന്തയും ബൈബിളുമാണ്. വിശ്വാസത്തിന്റെ ഭാഗമായ ദൈവിക നാമം ആക്രോശമാക്കി അപരനെ ആക്രമിക്കാനും കൊല്ലാനുമായി ഞങ്ങള്‍ ഒരിയ്ക്കലും തുനിഞ്ഞിറങ്ങാറില്ല. ഞങ്ങളുടെ ദൈവമായ യേശുക്രിസ്തു പഠിപ്പിച്ച, അല്ലെങ്കില്‍ പകര്‍ന്നു തന്ന ദൈവീക വചനങ്ങള്‍ ക്ലേശങ്ങളിലും കഷ്ടതകളിലും ശക്തരായി തീരാന്‍ മനസ്സില്‍ മന്ത്രിക്കുക മാത്രമാണ് പതിവ്’ -അവര്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം: ഞങ്ങള്‍ ക്രൈസ്തവ സന്യസ്തര്‍…

    Read More »
  • Breaking News

    പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ കത്തിച്ചനിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍; ഏറ്റുമാനൂരില്‍നിന്ന് കാണാതായ വീട്ടമ്മയുടേത് എന്ന് സംശയം; ജയ്‌നമ്മയെ കാണാതായത് ഡിസംബറില്‍

    ആലപ്പുഴ: പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരം അവശിഷ്ടങ്ങള്‍ ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജയ്‌നമ്മയുടേതെന്ന സംശയത്തില്‍ പൊലീസ്. കുഴിച്ചെടുത്ത അസ്ഥികള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധനയടക്കം വിശദമായ അന്വേഷണത്തിലൂടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി ജയ്‌നമ്മയുടെ സഹോദരന്‍ സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും. പള്ളിപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന് സമീപത്ത് നിന്നാണ് ഇന്നലെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ ജൈനമ്മയുടെ ഫോണ്‍ ഓണായത് ചേര്‍ത്തല പള്ളിപ്പുറത്താണ്. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സെബാസ്റ്റ്യന്‍ എന്ന ആളുടേതാണ് ഈ സ്ഥലം. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്‍ തിരോധനക്കേസില്‍ ആരോപണ വിധേയനാണ് സെബാസ്റ്റ്യന്‍. ഡിസംബര്‍ 23 നാണ് ജയ്‌നമ്മയെ കാണാതായത്. കോട്ടമുറി കാക്കനാട്ട്കാലായില്‍ ഭര്‍ത്താവ് അപ്പച്ചനൊപ്പമാണ് ജയ്‌നമ്മ താമസിച്ചിരുന്നത്. ഇവര്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. ജയ്‌നമ്മ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍…

    Read More »
Back to top button
error: