Breaking NewsCrimeLead NewsNEWS

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; വീഡിയോ പകര്‍ത്തുന്നത് കണ്ടിട്ടും വിളയാട്ടം തുടര്‍ന്നു; സംഭവം കൊല്ലത്ത്

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു.

വീഡിയോ പകര്‍ത്തുന്നത് കണ്ടിട്ടും ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി വ്യക്തമാക്കി. കൊല്ലത്താണ് ഇയാള്‍ ഇറങ്ങിയത്. ബസില്‍ വേറെയും മൂന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആഗ്രഹം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുകയുള്ളു.

Signature-ad

ഇത്തരത്തില്‍ പൊതുഗതാഗത സംവിധാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പല വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇപ്പോഴും ഭയപ്പെടേണ്ട അവസ്ഥയാണ്. പല പരാതികളും വന്നിട്ടും ഇത്തരത്തില്‍ ലൈംഗിക വൈകൃതം കാട്ടുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Back to top button
error: