Breaking NewsKeralaLead NewsNEWS

കുടിച്ചില്ലെങ്കില്‍ തങ്കപ്പന്‍ ‘പൊന്നപ്പന്‍’! മുടിക്കുത്തിനു പിടിക്കും, നിലത്തുകൂടി വലിച്ചിഴയ്ക്കും… അമ്മായിയച്ഛനെ തല്ലിയത് ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍

പത്തനംതിട്ട: ഭര്‍തൃപിതാവിനെ മര്‍ദിച്ചതു ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണെന്ന വിശദീകരണവുമായി മരുമകള്‍ സൗമ്യ. പത്തനംതിട്ട അടൂര്‍ സ്വദേശി തങ്കപ്പനെയാണു മകന്‍ സിജുവും മരുമകള്‍ സൗമ്യയും ചേര്‍ന്നു മര്‍ദിച്ചത്. പിതാവിനെ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും സൗമ്യ പറഞ്ഞു.

മദ്യപിച്ചെത്തുന്ന തങ്കപ്പന്‍ മര്‍ദിക്കാറുണ്ടായിരുന്നെന്നും തന്റെ അമ്മയുടെ മുന്നില്‍വച്ചു മുടിക്കുത്തിനു പിടിക്കുകയും നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോള്‍ മുതല്‍ മര്‍ദിക്കാന്‍ തുടങ്ങിയെന്നും സൗമ്യ വെളിപ്പെടുത്തി. മദ്യപിച്ചില്ലെങ്കില്‍ അച്ഛന്‍ സ്‌നേഹമുള്ളയാളാണ്. എന്നാല്‍, മദ്യപിച്ചു കഴിഞ്ഞാല്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്രയും കാലം അച്ഛന്റെ ഉപദ്രവം സഹിക്കുക മാത്രമാണു ചെയ്തത്. എന്നാല്‍ അന്ന് അച്ഛന്‍ ചെയ്തതു തന്നെ പ്രകോപിപ്പിച്ചതിനാലാണു പ്രതികരിച്ചതെന്നും സൗമ്യ പറഞ്ഞു.

Signature-ad

കഴിഞ്ഞ ഇരുപതാം തീയതിയാണു മകന്‍ സിജുവും മരുമകള്‍ സൗമ്യയും തങ്കപ്പനെ മര്‍ദിച്ചത്. മകന്‍ പൈപ്പ് കൊണ്ടും മരുമകള്‍ വടികൊണ്ടും അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ അടൂര്‍ പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു. പിന്നീട് തങ്കപ്പന്‍ കോടതിയില്‍ ചെന്ന് പരാതിയില്ലെന്ന് അറിയിച്ചതോടെ ജാമ്യം ലഭിക്കുകയായിരുന്നു.

 

Back to top button
error: