Month: July 2025
-
Breaking News
വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥി കസ്റ്റഡിയില്‍
ചെന്നൈ: പുറപ്പെടാന്‍ തയാറായ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച ഗവേഷണ വിദ്യാര്‍ഥി കസ്റ്റഡിയില്‍. മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഹൈദരാബാദ് സ്വദേശി സര്‍ക്കാര്‍ ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ചെന്നൈയില്‍ നിന്ന് ബംഗാളിലെ ദുര്‍ഗാപുരിലേക്കു പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണു സംഭവം. യാത്രക്കാരും ജീവനക്കാരുമടക്കം 164 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ കോക്പിറ്റിലെ എമര്‍ജന്‍സി അലാം മുഴങ്ങുകയായിരുന്നു. പൈലറ്റിന്റെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയ ജീവനക്കാരാണ് എമര്‍ജന്‍സി വാതില്‍ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്. വാതിലിനു സമീപത്തെ സീറ്റിലുണ്ടായിരുന്ന സര്‍ക്കാരിനെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുത്തു.
Read More » -
Breaking News
‘അവിടെ എല്ലാം കുഴപ്പത്തിലാണ്, ടിവി ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ കുട്ടികള്‍ പട്ടിണിയിലാണെന്ന് തോന്നുന്നു’; യുഎസ് സഹായിക്കും, ഗാസയില്‍ പട്ടിണി ഇല്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്
വാഷിംഗ്ടണ്‍: ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ ഒട്ടേറെ പേര്‍ പട്ടിണികിടക്കുന്നുണ്ട്. തങ്ങള്‍ അവരെ സഹായിക്കുന്നു. മറ്റ് രാജ്യങ്ങളും സഹായിക്കുന്നുണ്ട്. അവിടെ പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സ്‌കോട്ലന്‍ഡിലെ തന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്. ഗാസയില്‍ പട്ടിണി ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ടിവി ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ കുട്ടികള്‍ പട്ടിണിയിലാണെന്ന് തോന്നുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി. ഗാസയില്‍ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇസ്രയേല്‍ ആവുന്നതെല്ലാം ചെയ്‌തോ എന്ന ചോദ്യത്തിന് അവിടെ കാര്യമായി ആരും ഒന്നും ചെയ്തിട്ടില്ല, എല്ലാം കുഴപ്പത്തിലാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഹമാസിന്റെ കൈവശമുള്ള ശേഷിക്കുന്ന ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും യുഎസ് ധാരാളം പണം നല്‍കിയിട്ടുണ്ടെന്നും ആ…
Read More » -
Breaking News
‘തങ്ങള്‍ തങ്ങളുടെ വഴിക്കാണ് ചര്‍ച്ചകള്‍ നടത്തുന്നത്, കേന്ദ്ര സര്‍ക്കാര്‍ ഈ ചര്‍ച്ചകളിലൊന്നും പങ്കാളിയായിട്ടില്ല’; വധശിക്ഷ റദ്ദാക്കാന്‍ തലാലിന്റെ കുടുംബം ധാരണയായെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍
കോട്ടയം: യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. യമന്‍ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ദയാധനത്തെ സംബന്ധിച്ച് അടക്കം ചര്‍ച്ചകള്‍ തുടരുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. അബ്ദുല്‍ റഹീമിന്റെ കേസില്‍ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ച് മറ്റ് കാര്യങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. വധശിക്ഷ വേണ്ടെന്ന് മാത്രമാണ് തത്വത്തില്‍ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തില്‍ നിന്നും പിന്മാറാന്‍ തലാലിന്റെ കുടുംബത്തില്‍ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണ് തീരുമാനമെടുക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍…
Read More » -
Breaking News
അവര്‍ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു… ഇത് ഭ്രാന്താണ്.., ‘എന്റെ ആ ഒരൊറ്റ ഭീഷണിയില്‍ ഒഴിവായത് ആറ് യുദ്ധങ്ങള്‍’; ഞാന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു..; ആവകാശവാദം വീണ്ടും ഉന്നയിച്ച് ട്രംപ്
ലണ്ടന്‍: താന്‍ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുഴുവന്‍ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താന്‍ യുദ്ധം അവസാനിപ്പിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്‌കോട്ലന്‍ഡില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ആവകാശവാദം വീണ്ടും ഉന്നയിച്ചത്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആറ് പ്രധാന യുദ്ധങ്ങള്‍ തടയാന്‍ സാധിച്ചതായും ട്രംപ് പറഞ്ഞു. താന്‍ ഇല്ലായിരുന്നുവെങ്കില്‍, ആറ് വലിയ യുദ്ധങ്ങള്‍ സംഭവിക്കുമായിരുന്നു. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കളെ തനിക്കറിയാം. അവര്‍ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവര്‍ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഭ്രാന്താണ്. ഈ നില തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളുമായി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ-പാക്ക് യുദ്ധം ഒഴിവാക്കാന്‍ സാധിച്ചതു പോലെ, വ്യാപാര ചര്‍ച്ചകള്‍ ഉപകരണമായി ഉപയോഗിച്ച് തായ്ലന്‍ഡും…
Read More » -
Breaking News
കൂട്ടമായി ബുക്കിങ് നടത്തും: റെയില്‍വേയില്‍ ടിക്കറ്റുകള്‍ക്ക് മനപൂര്‍വം ക്ഷാമം സൃഷ്ടിച്ച് റാക്കറ്റുകള്‍, കേരളത്തിലേക്ക് തത്കാല്‍ കിട്ടാനില്ല; കരിഞ്ചന്തയില്‍ മൂന്നിരട്ടി വരെ അധിക നിരക്ക്
ബംഗളൂരു: കൂട്ടമായി ബുക്കിങ് നടത്തി റെയില്‍വേ ടിക്കറ്റുകള്‍ക്ക് മനപൂര്‍വം ക്ഷാമം സൃഷ്ടിക്കുന്ന റാക്കറ്റുകള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കി. തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കിയിട്ടും തട്ടിപ്പ് വര്‍ധിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും മൂന്നിരട്ടി വരെ അധിക നിരക്ക് ഈടാക്കിയാണ് ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ ഏജന്‍സികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവയില്‍ വിവിധ പേരുകളിലുള്ള ഐഡികള്‍ ഉപയോഗിച്ചാണ് ഏജന്റുമാര്‍ കൂട്ടത്തോടെ ടിക്കറ്റെടുക്കുന്നത്. ഇതു സംബന്ധിച്ചു റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) ഐടി സെല്‍ പരിശോധന നടത്തി സംശയകരമായ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണു പതിവ്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ അക്കൗണ്ടുകള്‍ തുറന്നു സമാനമായ രീതിയില്‍ ബുക്ക് ചെയ്യുന്നതാണു നടപ്പു രീതി. ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാര പ്രകാരം ഐആര്‍സിടിസി വെബ്‌സൈറ്റ്, ആപ് എന്നിവ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ അംഗീകൃത ഏജന്‍സികളുടെ…
Read More » -
Breaking News
പാക്കിസ്ഥാനില്‍ ഒരു വര്‍ഷത്തിനിടെ 405 ദുരഭിമാന കൊലപാതകങ്ങള്‍: ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് പാക് മനുഷ്യാവകാശ കമ്മിഷന്‍; കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകള്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 2024 ല്‍ രാജ്യത്ത് കുറഞ്ഞത് 405 ദുരഭിമാന കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷ (എച്ച്ആര്‍സിപി)നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായി ബന്ധുക്കളാല്‍ കൊല്ലപ്പെട്ട സ്ത്രീകളാണ് ഇതില്‍ ഭൂരിഭാഗവുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ബലൂചിസ്ഥാനിലെ പ്രാദേശിക ഗോത്ര കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ദമ്പതികളെ വെടിവച്ചു കൊന്നിരുന്നു. മറ്റൊരു സംഭവത്തില്‍, പാക്കിസ്ഥാനിലെ സമൂഹ മാധ്യമങ്ങളില്‍ താരമായിരുന്ന സന യൂസഫിനെ ഇസ്ലാമാബാദിലെ വസതിയില്‍ വച്ച് ബന്ധു വെടിവച്ചു കൊന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും രാജ്യത്തെ നിരന്തരമായ ദുരഭിമാനക്കൊലപാതകങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക് വരികയും ചെയ്തിരുന്നു. ഇതിനിടെ ബലൂച് സമൂഹത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. സമൂഹത്തിലെ ഈ അടിച്ചമര്‍ത്തലിന് ഉത്തരവാദികള്‍ നിങ്ങളുടെ സ്വന്തം സഹോദരന്മാരാണെന്ന് പറഞ്ഞാണ് ആസിഫ് ബലൂചികളെ കുറ്റപ്പെടുത്തിയത്. സഹോദരന്റെ ഇഷ്ടപ്രകാരം അല്ലാതെ നടന്ന വിവാഹത്തിന്റെ…
Read More » -
Breaking News
ഏപ്രിലില്‍ പ്രഖ്യാപിച്ച 10 ശതമാനത്തേക്കാള്‍ വര്‍ധനവ്; യുഎസുമായി വ്യാപാര കരാറുകളില്ലാത്ത രാജ്യങ്ങള്‍ക്ക് 15-20 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്, ചെറിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ്
വാഷിംഗ്ടന്‍: ട്രംപിന്റെ പ്രത്യേക വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതല്‍ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലോകത്തിന്, താരിഫ് 15 മുതല്‍ 20 ശതമാനം വരെയാകുമെന്നും ട്രംപ് പറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫിനേക്കാള്‍ വര്‍ധനവാണ് ഇപ്പോഴത്തെ കണക്കുകളില്‍ കാണിക്കുന്നത്. താരിഫ് നിരക്ക് 10 ശതമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ രാജ്യങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ഓഗസ്റ്റ് ഒന്നിലെ താരിഫ് സമയപരിധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, നിരവധി രാജ്യങ്ങള്‍ യുഎസുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഇപ്പോഴത്തെ പരാമര്‍ശം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കയിലെ ചില രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന താരിഫ് ഉണ്ടായിരിക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് ജൂലൈ ആദ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ജപ്പാന് 15 ശതമാനവും…
Read More » -
Breaking News
കൈവിട്ടു പോയെന്നു കരുതിയ കാര്‍ അപകടം; കളിക്കളത്തില്‍നിന്ന് മാറിനിന്ന 16 മാസങ്ങള്‍; 12 മാസമായി വേദന കളിക്കൂട്ടുകാരന്‍; പുറത്തായപ്പോള്‍ 20,000 കാണികള്‍ എഴുന്നേറ്റു കൈയടിച്ച പ്രകടനം; എതിരാളികളെ പോലും അമ്പരപ്പിച്ച മനക്കരുത്തിന്റെ മറുപേരാകുന്നു റിഷഭ് പന്ത്
ന്യൂഡല്‍ഹി: പരിക്കേറ്റു കളിക്കളത്തില്‍നിന്നു നടക്കാന്‍ കഴിയാതെ മടങ്ങി പിറ്റേന്നു കാണികളെ ആകെ അമ്പരപ്പിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഇപ്പോഴത്തെ താരം. കഴിഞ്ഞ 12 മാസത്തിലേറെയായി വേദന പന്തിന്റെ കളിക്കൂട്ടുകാരനാണ്. ‘ജീവന്‍ അപകടത്തിലാക്കുമായിരുന്ന ഒരു കാര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവനാണ് നീ’ എന്ന ഓര്‍മപ്പെടുത്തലാകാം ഇത്. 2022 ഡിസംബര്‍ 30ന് ഉണ്ടായ റോഡപകടം ഇപ്പോഴും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. കളിക്കാരനെ സംബന്ധിച്ചിടത്തോളം അതിദീര്‍ഘമെന്നു പറയാവുന്ന 16 മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. തുടക്കംമുതല്‍ വെടിക്കെട്ടു പുറത്തിറക്കുന്ന കളിക്കാരനായി പന്ത് മാറിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒറ്റക്കാര്യം മാത്രം- ദൃഢനിശ്ചയം. ഒപ്പം, വളരെ ഭാഗ്യവാന്മാര്‍ക്ക് മാത്രം ലഭിക്കുന്ന രണ്ടാമത്തെ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള അചഞ്ചലമായ ആഗ്രഹം. ക്രിക്കറ്റിന്റെ സമ്മര്‍ദം മറ്റാരെയുംപോലെ പന്തിന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും ഈ അതിജീവനമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ച കീത്ത് മില്ലറെപ്പോലെയാകുന്നു പന്ത്. ജര്‍മനിക്കെതിരായ പോരാട്ടകാലത്ത് ‘ഓള്‍ റൗണ്ട’റായിരുന്നു കീത്ത്. നാസി…
Read More » -
Breaking News
പുടിന്റെ നിലപാടില്‍ കടുത്ത അതൃപ്തി: 10-12 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണം; ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് വീണ്ടും ട്രംപിന്റെ അന്ത്യശാസനം
ടേണ്‍ബെറി: ഉക്രെയ്നെതിരെയുള്ള യുദ്ധം 10-12 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് റഷ്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. യുദ്ധം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യയ്ക്കെതിരെയും റഷ്യയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയുണ്ടെന്നും ഇന്നു മുതല്‍ 10-12 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പുതിയ സമയപരിധി നല്‍കുകയാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഉക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തീരുവകള്‍ ചുമത്തി ശിക്ഷിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്ക് ജൂലൈ 14ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടി വരും. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സെക്രട്ടറി ജനറല്‍ മാര്‍ക് റട്ടുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ സമയപരിധി…
Read More » -
India
ധര്‍മസ്ഥല കൊലപാതകം; മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു കരുതുന്ന 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് സാക്ഷി
ബംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിനെ (എഎന്‍എഫ്) വിന്യസിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പത് മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്. മംഗളൂരുവില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ വെളിപ്പെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും അഭിഭാഷകര്‍ക്കൊപ്പം മല്ലിക്കാട്ടെയിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസില്‍ ഇയാള്‍ ഹാജരായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണത്തൊഴിലാളിയാണ് വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യവുമായി വക്കീല്‍ വഴി ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ടെന്നും ഒട്ടേറെ…
Read More »