Month: June 2025

  • Breaking News

    സീതയുടെ മരണകാരണം? കാട്ടാന ആക്രമണം വിശ്വസിക്കാനാവില്ലെന്ന് വനംവകുപ്പ്, പൊലീസും വനം വകുപ്പും രണ്ടു തട്ടില്‍

    ഇടുക്കി: പീരുമേട് തോട്ടാപ്പുര സ്വദേശി സീതയുടെ മരണത്തില്‍ പൊലീസും വനംവകുപ്പും രണ്ടു തട്ടില്‍. സീതയ്ക്കു പരുക്കേറ്റെന്നു പറയുന്ന സ്ഥലത്ത് ആന ഉണ്ടായിരുന്നു എന്ന നിലപാടിലാണു പൊലീസ്. എന്നാല്‍ കാട്ടാനയാക്രമണം വിശ്വസിക്കാനാവാത്തതാണ് എന്നാണു വനംവകുപ്പിന്റെ വാദം. ഇതിനിടെ സീതയുടെ ഭര്‍ത്താവ് ബിനുവിന്റെയും ഒപ്പം ഉണ്ടായിരുന്ന രണ്ടു മക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. ഇന്നലെ പൊലീസിന്റെ ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ മീന്‍മുട്ടിയിലെത്തി പരിശോധന നടത്തി. പൊലീസും വനപാലകരും സ്ഥലത്തു നിരീക്ഷണവും നടത്തി. ബിനുവും മക്കളും മൊഴിയില്‍ പറഞ്ഞ സ്ഥലത്തു കാട്ടാന എത്തിയിരുന്നു എന്നാണു മീന്‍മുട്ടിയിലെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നു പൊലീസ് പറയുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണു സീതയുടെ മരണം സംഭവിച്ചതെന്നും ഞായറാഴ്ചയാണു സ്ഥലത്തു പരിശോധന നടന്നതെന്നും ഇതിനാല്‍ ഇവിടെ കാട്ടാനയുണ്ടെന്ന പേരില്‍ കാട്ടാനയാക്രമണം എന്നു പറയാന്‍ കഴിയില്ലെന്നു വനംവകുപ്പ് വിശദീകരിക്കുന്നു. മനുഷ്യര്‍ക്കു നേരെയുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളില്‍ കണ്ടുവന്നിട്ടുള്ള പല സാഹചര്യങ്ങളും ഇവിടെയില്ലെന്നു വനംവകുപ്പ് ഇന്നലെയും ആവര്‍ത്തിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നു എന്നാണു…

    Read More »
  • Crime

    കേരളത്തിലേക്ക് ട്രിപ്പ്, പോക്കറ്റ് മണിക്കായി കഞ്ചാവ് കടത്ത്; വിദ്യാര്‍ഥിനിയടക്കം 2 യുവതികള്‍ പിടിയില്‍

    കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശിനികളായ രണ്ടു യുവതികള്‍ പിടിയില്‍. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താന (21), അനിത ഖാതൂന്‍ ബിബി (29) എന്നിവരാണു പിടിയിലായത്. മുര്‍ഷിദാബാദില്‍ നിന്ന് എത്തിയ ഇവര്‍ മൂന്നു ട്രോളി ബാഗിലാണു കഞ്ചാവ് എറണാകുളത്തെത്തിച്ചത്. ഇരുവരും പാലക്കാടു മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ പത്തോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ രണ്ടു പേരെയും രണ്ടാം പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ആര്‍പിഎഫ്, ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ്, ഗവ. റെയില്‍വേ പൊലീസ്, ഡാന്‍സാഫ് സംഘങ്ങള്‍ ചേര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ബാഗുകളുമായി സ്ഥലംവിടാന്‍ ശ്രമിച്ച യുവതികളെ സംശയം തോന്നിയ വനിത പൊലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞത്. തുടര്‍ നടപടികള്‍ക്കായി ഗവ. റെയില്‍വേ പൊലീസിന് ഇരുവരെയും കൈമാറി. റെയില്‍വേ പൊലീസാണ് കേസെടുത്തത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. കേരളത്തിലേക്ക്…

    Read More »
  • Kerala

    ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് കണ്ടെയ്നര്‍ അടിഞ്ഞു; വാന്‍ഹായിലേതെന്ന് സൂചന

    ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴി കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു. പറവൂര്‍ അറപ്പപ്പൊഴി തീരത്ത് ഒരു ലൈഫ്ബോട്ടും അടിഞ്ഞിട്ടുണ്ട്. ഇതില്‍ വാന്‍ ഹായ് 503 എന്ന് എഴുതിയിട്ടുണ്ട്. അതിനാല്‍ തന്നെ തീപിടിച്ച കപ്പലില്‍ നിന്നുള്ളതാണെന്ന് ഉറപ്പാണ്. ആലപ്പുഴ ജില്ലയില്‍ അടിഞ്ഞ കണ്ടെയ്നര്‍ എവിടെനിന്നാണെന്ന് വ്യക്തമല്ല. ഇതും സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായില്‍ നിന്നുള്ളതാണെന്നാണ് കരുതുന്നത്. പ്രദേശവാസികളായ മത്സ്യതൊഴിലാളികള്‍ വിവരം അധികൃതരെ അറിയിച്ചു. ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് നിന്നും 44 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503ല്‍ പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞദിവസം കപ്പലിനെ കേരള തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരം മീറ്ററിലധികം ആഴമുള്ള കടലില്‍ എത്തിച്ചതോടെ ആശങ്ക ഒഴിഞ്ഞു. കപ്പലിലെ കനത്ത പുക അടങ്ങിയിട്ടില്ലെങ്കിലും തീ നിയന്ത്രണ വിധേയമായി. രണ്ട് ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പലിനെ വലിച്ചുനീക്കുന്നതിനൊപ്പം തീകെടുത്തല്‍ ശ്രമവും തുടരുകയാണ്. കപ്പലില്‍ പരിശോധന നടത്തിയെങ്കിലും കാണാതായ നാലു…

    Read More »
  • Breaking News

    ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന ജി. മാർത്താണ്ഡൻ ചിത്രം ഓട്ടംതുള്ളൽ ഷൂട്ടിങ് പൂർത്തിയായി

    കൊച്ചി: സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം ഓട്ടംതുള്ളലിൻ്റെ ചിത്രീകരണം പൂർത്തി. പ്രധാനമായും കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ആദ്യാ സജിത് അവതരിപ്പിക്കുന്ന ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.…

    Read More »
  • Breaking News

    വിമാന ദുരന്തത്തിന് പിന്നാലെ കാണാതായി; മരിച്ചവരുടെ കൂട്ടത്തില്‍ സിനിമാ നിര്‍മ്മാതാവും ഉണ്ടെന്ന് സംശയം

    അഹമ്മദാബാദ്: ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച വിമാന ദുരന്തം ഉണ്ടായത്. അപകടത്തില്‍ 229 യാത്രക്കാരും 12 ജീവനക്കാരും ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരും അടക്കം 274 പേര്‍ മരിച്ചെന്നാണ് വിവരം. ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനാപകടത്തില്‍ യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാമ്പിള്‍ നല്‍കി ബന്ധുക്കള്‍ കാത്തിരിക്കുമ്പോള്‍ പ്രദേശവാസികളില്‍ പലരെയും അപകടത്തിന് പിന്നാലെ കാണാനില്ലെന്നാണ് വിവരം. ബി ജെ മെഡിക്കല്‍ കോളേജിന് സമീപം ദുരന്തസമയത്ത് ഉണ്ടായിരുന്ന ചിലര്‍ ഇതുവരെ വീടുകളില്‍ മടങ്ങിയെത്തിയിട്ടില്ല. വ്യാഴാഴ്ച മുതല്‍ ഒരു സിനിമാ നിര്‍മ്മാതാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ഡിഎന്‍എ സാമ്പിള്‍ സമര്‍പ്പിച്ചു. അപകടം നടക്കുന്ന സമയം നിര്‍മ്മാതാവ് ഈ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. അപകടം ഉണ്ടായതിന് 700 മീറ്റര്‍ അകലെയാണ് ഇദ്ദേഹത്തിന്റെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അപകടത്തില്‍ അദ്ദേഹം മരിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഇവര്‍. മഹേഷ് കലാവാഡിയ എന്നറിയപ്പെടുന്ന മഹേഷ് ജിരാവാലയെയാണ് കാണാതായത്. നരോദയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഒരു സംഗീത…

    Read More »
  • Breaking News

    പ്രിയംവദയുടെ മൃതദേഹം മൂന്നുദിവസം കട്ടിലിനടിയില്‍; ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചുവെച്ചു

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര പനച്ചിമൂട് സ്വദേശി പ്രിയംവദ കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തി മൂന്നു ദിവസം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം പുറത്തു വരാതിരിക്കാന്‍ മുറിയില്‍ ചന്ദനത്തിരി കത്തിച്ചു വെച്ചു. എന്നാല്‍ ദുര്‍ഗന്ധം വരുന്നതായി സംശയം തോന്നി പ്രതിയുടെ ഭാര്യാമാതാവ് കുട്ടിയോട് മുറിയില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി കുട്ടിയെ വിരട്ടിയോടിക്കുകയാണ് ചെയ്തത്. മുറിയില്‍ പരിശോധിക്കാനെത്തിയപ്പോഴാണ് കട്ടിലിന് അടിയില്‍ കൈ കണ്ടതായി കുട്ടി അമ്മൂമ്മയോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പള്ളിവികാരിയോട് സംശയം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം മറവു ചെയ്തതെന്ന് പ്രതി വിനോദ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ മൃതദേഹത്തില്‍ പ്രിയംവദയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കാണാനില്ല. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇതു പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രിയംവദ അത്തരത്തില്‍ പണമിടപാട് നടത്തുന്നയാള്‍ അല്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

    Read More »
  • Breaking News

    ഇസ്രയേലില്‍ കാളരാത്രി! രാത്രി മുഴുവന്‍ അപായ സൈറണ്‍, ജനം ഭീതിയില്‍; ഇറാന്‍ ഇന്റലിജന്‍സ് മേധാവിയെ വധിച്ച് ഇസ്രയേല്‍

    ജറുസലം: തുടര്‍ച്ചയായ രണ്ടാം ദിവസവും ആകാശത്തു തീഗോളങ്ങള്‍ പാഞ്ഞ ശനിയാഴ്ച രാത്രിയും ഇസ്രയേലില്‍ ജനങ്ങള്‍ക്ക് ഭീതി നിറഞ്ഞതായി. രാത്രി 11 ന് ശേഷമാണ് ടെല്‍ അവീവിലും ഫൈഫയിലും ഇറാന്‍ ആക്രമണമുണ്ടായത്. പുലര്‍ച്ചവരെ സൈറണുകള്‍ തുടര്‍ച്ചയായി മുഴങ്ങിയതോടെ ജനങ്ങള്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടി. മധ്യ ഇസ്രയേല്‍ നഗരമായ ജാഫയിലേക്കു യെമനിലെ ഹൂതികളും മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിലെ അറബ് പട്ടണമായ ടമാറയില്‍ ഒരു കുടുംബത്തിലെ അമ്മയും 2 പെണ്‍മക്കളുമടക്കം 4 പേരാണു കൊല്ലപ്പെട്ടത്. ബാത് യാമില്‍ 6 പേരും. ടെല്‍ അവീവിലെ തെക്കന്‍ പട്ടണമായ ബാത് യാമിന്‍ തകര്‍ന്നടിഞ്ഞ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. അതിനിടെ, ഇസ്രയേല്‍ ടെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും മറ്റ് രണ്ട് ജനറല്‍മാരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍…

    Read More »
  • Breaking News

    രവാഡ ചന്ദ്രശേഖര്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാ സെക്രട്ടറി; ഇനി ആരാകും പുതിയ പൊലീസ് മേധാവി

    തിരുവനന്തപുരം: ജൂണ്‍ 30 ന് വിരമിക്കുന്ന ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പകരക്കാരനായി പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ വഴിത്തിരിവിലേക്ക് നീങ്ങി. സാധ്യതാ പട്ടികയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡിജിപി രവാഡ എ ചന്ദ്രശേഖറിനെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സുരക്ഷ) ആയി നിയമിക്കാന്‍ തിരഞ്ഞെടുത്തു. 1991 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം, നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐബി) സ്‌പെഷ്യല്‍ ഡയറക്ടറാണ്. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഹരിനാഥ് മിശ്രയ്ക്ക് പകരക്കാരനായി ഓഗസ്റ്റ് ഒന്നിന് രവാഡ പുതിയ ചുമതലയേല്‍ക്കും. ശക്തമായ തസ്തികയാണെങ്കിലും, ഒരു വര്‍ഷം സേവനമുള്ള രവാഡയ്കക്് സെക്രട്ടറി (സുരക്ഷ) എന്ന നിലയില്‍ കാലാവധി നീട്ടല്‍ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍, സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, രവാഡയ്ക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടുന്നതിന് അര്‍ഹത ലഭിക്കും. സുപ്രീം കോടതിയുടെ വിധി പ്രകാരം സംസ്ഥാന പോലീസ് മേധാവികള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ കാലാവധി ലഭിക്കണം…

    Read More »
  • Breaking News

    അരുണാചല്‍ സുന്ദരിക്ക് ചരിത്ര നേട്ടം; ഏഷ്യന്‍ ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടമെഡല്‍

    അരുണാചല്‍ പ്രദേശില്‍നിന്നുള്ള ഹില്ലാങ് യാജിക്, 15-ാമത് ദക്ഷിണേഷ്യന്‍ ബോഡിബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡലുമായി ചരിത്രം കുറിച്ചു. ഭൂട്ടാനിലെ തിംഫുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് രണ്ടിനങ്ങളിലായി ഹില്ലാങ് നേടിയത്. ഇന്ത്യയില്‍ നിന്ന് ഒരു വനിതാ താരം ആദ്യമായാണ് ഈയിനത്തിലെ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടുന്നത്. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു എക്‌സ് പോസ്റ്റിലൂടെ ഹില്ലാങ്ങിന് അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും താരത്തെ പ്രശംസിച്ചു. യാജിക്കിന്റെ വിജയം വടക്കുകിഴക്കന്‍ മേഖലയിലെ പുതിയ തലമുറയിലെ അത്ലറ്റുകള്‍ക്ക് ശാരീരിക കായികരംഗത്ത് മികവ് പുലര്‍ത്താന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്ന അരുണാചലില്‍ നിന്നുള്ള ആദ്യ വനിതാ ബോഡിബില്‍ഡിങ് താരമാണ് ഹില്ലാങ് യാജിക്. ‘അവരുടെ വ്യക്തിഗത വിജയം മാത്രമല്ല, ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതും ശ്രദ്ധേയമാണ്’- അരുണാചല്‍ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ (എബിഎ) പ്രസിഡന്റ് നബാം ട്യൂണ പ്രസ്താവനയില്‍ യാജിക്കിന്റെ നേട്ടത്തെ പ്രശംസിച്ചു. ഭൂട്ടാന്‍…

    Read More »
  • Breaking News

    ഇറാന്‍-പാകിസ്താന്‍ ഭായ് ഭായ്! ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാകിസ്താന്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍

    ടെഹ്‌റാന്‍/ഇസ്ലാമാബാദ്: ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാകിസ്താന്‍ ഇസ്രയേലിനെതിരേ ആണവായുധം പ്രയോഗിക്കുമെന്ന് ഇറാന്‍. ഇക്കാര്യം പാകിസ്താന്‍ തങ്ങളെ അറിയിച്ചിട്ടുള്ളതായി ഇറാന്റെ ഉന്നതോദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, പാകിസ്താന്‍ ഇക്കാര്യത്തില്‍ ഇതുവരെ പരസ്യപ്രസ്താവന നടത്തിയിട്ടില്ല. അതിനിടെ, ഇസ്രയേലും ഇറാനും തമ്മിലുള്ള പോരാട്ടം പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ‘ഇസ്രയേല്‍ ആണവ മിസൈലുകള്‍ പ്രയോഗിച്ചാല്‍ തങ്ങളും ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്താന്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്’ -ഇറാന്റെ സീനിയര്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ജനറലും ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ മൊഹ്സെന്‍ റെസായി പറഞ്ഞു. ഇസ്രയേലിനെതിരേ മുസ്ലിം ഐക്യത്തിന് ആഹ്വാനംചെയ്ത് പാകിസ്താന്‍ ഇറാന്റെ പിന്നില്‍ നില്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. മുസ്ലിം രാഷ്ട്രങ്ങള്‍ ഇസ്രയേലിനെതിരേ ഒന്നിക്കണമെന്നും അല്ലെങ്കില്‍ ഇറാനും പലസ്തീനും യമനും നേരിടുന്ന അതേ വിധി അവര്‍ക്കും നേരിടേണ്ടിവരുമെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞദിവസം ദേശീയ അസംബ്ലിയില്‍ പറഞ്ഞിരുന്നു. ഇസ്രയേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന മുസ്ലിം രാഷ്ട്രങ്ങള്‍…

    Read More »
Back to top button
error: