Breaking NewsMovie

ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന ജി. മാർത്താണ്ഡൻ ചിത്രം ഓട്ടംതുള്ളൽ ഷൂട്ടിങ് പൂർത്തിയായി

കൊച്ചി: സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം ഓട്ടംതുള്ളലിൻ്റെ ചിത്രീകരണം പൂർത്തി. പ്രധാനമായും കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രീകരണം.
ആദ്യാ സജിത് അവതരിപ്പിക്കുന്ന ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്.
എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ.

ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ്ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി. ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻ, അസ്സോ. ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് – അജി മസ്ക്കറ്റ്. മാനേജേഴ്സ്- റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ. പിആർഒ വാഴൂർ ജോസ്.

Back to top button
error: