Month: June 2025
-
Breaking News
‘ഇസ്രായേലിനെതിരേ നരകത്തിന്റെ വാതില്‍ തുറക്കും’; രണ്ടിലൊന്ന് അറിയാതെ വെടിനിര്‍ത്തലിന് ഇല്ലെന്ന് ഇറാന്‍; അയണ്‍ ഡോമിനെ മറികടക്കാന്‍ മാര്‍ഗം കണ്ടെത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഖത്തറിന്റെയും ഒമാനിന്റെയും മധ്യസ്ഥത തള്ളി; ട്രംപിനെ വധിക്കാന്‍ നീക്കമെന്ന് ആരോപിച്ച് നെതന്യാഹുവും
ദുബായ്: ഇസ്രായേല്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറിനു താത്പര്യമില്ലെന്ന് ഇറാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളാകുന്ന സാഹചര്യത്തിലാണു മധ്യസ്ഥരായ ഖത്തറിനോടും ഒമാനോടും ഇറാന്‍ നിലപാടു വ്യക്തമാക്കിയത്. മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കാതെ ഒരു ചര്‍ച്ചയ്്ക്കുമില്ലെന്നാണ് ഇറാന്റെ നിലപാട്. അതിനുശേഷം ചര്‍ച്ചയ്ക്കിരിക്കാമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു വ്യക്തമാക്കി. ഇസ്രായേലിനെതിരേ ‘നരകത്തിന്റെ വാതില്‍ തുറക്കു’മെന്നാണ് ഇറാന്റെ നിലപാട്. ഏറെക്കാലമായി ശത്രുതയിലുള്ള രാജ്യങ്ങള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ പദ്ധതിയില്ലെന്ന സൂചനയാണിതു നല്‍കുന്നത്. വെള്ളിയാഴ്ച ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇറാന്റെ സൈനിക കമാന്‍ഡിന്റെ ഉന്നതരെയും ശാസ്ത്രജ്ഞരെയുമാണ് വധിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അടിയും തിരിച്ചടിയും ശക്തമാണ്. ഇസ്രയേലിനെതിരേ ആയിരക്കണക്കിനു റോക്കറ്റുകളാണ് ഇറാന്‍ കരുതിവച്ചിരിക്കുന്നത് എന്നാണു വിവരം. വെടിനിര്‍ത്തല്‍ കരാറിനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഖത്തര്‍, ഒമാന്‍ എന്നിവ മുഖാന്തിരം അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ തള്ളി. ഇക്കാര്യത്തില്‍ ഇറാന്റെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടില്ല. ആക്രമണങ്ങള്‍ക്കു…
Read More » -
Breaking News
ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം ജര്‍മനിയിലേക്ക് തിരിച്ചുപറന്നു; ബോംബ് ഭീഷണിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍എച്ച് 752 ടേക്ക് ഓഫ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. അതേസമയം, ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്താന്‍സ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചത്. വിമാനം വൈകിട്ട് അഞ്ചരയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലിറങ്ങി. അതേസമയം, സംഭവത്തേക്കുറിച്ച് ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല. വിമാന സര്‍വീസ് തിങ്കളാഴ്ചത്തേക്ക് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും താമസസൗകര്യം ഒരുക്കിത്തന്നിരുന്നെന്നും ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദിലെ അമ്മയെ സന്ദര്‍ശിക്കാനായിരുന്നു ഇവര്‍ ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. വിമാനം ഹൈദരാബാദില്‍ ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നും ഇതേ വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് യാത്ര പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
ഒറ്റയടിക്ക് 100 രൂപ വര്‍ധന; അമ്പലപ്പുഴ പാല്‍പായസത്തിന്റെ വില കൂട്ടുന്നു; പുതുക്കിയ വില ചിങ്ങം ഒന്നു മുതല്‍
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാല്‍പായസത്തിന്റെ വിലയും തയാറാക്കുന്ന അളവും വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ചിങ്ങം ഒന്നു മുതല്‍ വില ലീറ്ററിന് 260 രൂപയാകും. നിലവില്‍ 160 രൂപയാണ് വില. 2011നു ശേഷം ആദ്യമായാണ് പാല്‍പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. തയാറാക്കുന്ന പായസത്തിന്റെ അളവ് വ്യാഴം, ഞായര്‍ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും 350 ലീറ്ററായും മറ്റു ദിവസങ്ങളില്‍ 300 ലീറ്ററായും വര്‍ധിപ്പിക്കാനും തീരുമാനിച്ചു. നിലവില്‍ 260 ലീറ്റര്‍ പായസമാണ് തയാറാക്കുന്നത്. പാല്‍പായസം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ ഒരുക്കാന്‍ ദേവസ്വം ഡപ്യുട്ടി കമ്മിഷണറെ ചുമതലപ്പെടുത്തി.
Read More » -
Breaking News
ഇറാന്റെ ആക്രമണത്തില്‍ കനത്ത നഷ്ടം; ഇസ്രായേലിന്റെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയായ ഹൈഫയില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; യൂറോപ്പിനുള്ള എണ്ണ മുടങ്ങും; അയണ്‍ ഡോമിനെ മറികടക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയെന്നും ഇറാന്‍
തെൽ അവീവ്: ഇറാൻ ആക്രമത്തിൽ തീപിടിച്ച ഹൈഫ റിഫൈനറിയിൽ തീയണക്കാൻ ശ്രമം തുടരുന്നു. പ്രതിദിനം 10 ദശലക്ഷം ക്രൂഡ് ഓയിൽ വരെ ഉത്പാദിപ്പിക്കുന്ന ഇസ്രയേലിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറിയാണ് ഹൈഫയിലേത്. തീയണക്കാനായില്ലെങ്കിൽ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫ പ്ലാന്റിലെ രണ്ടിടങ്ങളിൽ ഇറാന്റെ മിസൈലുകൾ നേരിട്ട് പതിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. നിലവിൽ ഹൈഫ റിഫൈനറി മേഖലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരിക്ക് പറ്റിയതായും ഇസ്രായേൽ ഹോസ്പിറ്റൽ സ്ഥിരീകരിച്ചു. കിഴക്കൻ ജെറുസലേം, തെൽ അവിവ്, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹൈഫ പവർപ്ലാൻ്റിൽ തീ പടർന്നു. ഹൈഫയിലെ മൂന്നിടങ്ങളിലാണ ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തെൽ അവിവിലെ കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തെൽ അവിവ് നഗരത്തിൽ…
Read More » -
Kerala
ചാലക്കുടിയില്‍ വന്‍തീ പിടിത്തം; തീ പിടിച്ചത് പെയിന്റ് കടയ്ക്ക്, ഗതാഗത നിയന്ത്രണം
തൃശൂര്‍: ചാലക്കുടിയില്‍ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു. അഗ്‌നിശമന അംഗങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. തീ പിടിത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ് ഇതിലൂടെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. വിവിധ ഇടങ്ങളില്‍ സ്ഥലത്തേക്ക് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ എത്തുകയാണ്. ചാലക്കുടിയിലെ തിരക്കേറിയ ഇടമായതിനാല്‍ അപകട സാധ്യത ഏറെയാണ്.
Read More » -
Breaking News
ബോംബ് ഭീഷണി; ആകാശത്ത് യു ടേണ്‍ അടിച്ച് ലുഫ്താന്‍സ വിമാനം; ജര്‍മനിയിലേക്ക് തിരികെ പറന്നു; ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് വിമാനക്കമ്പനി; നിഷേധിച്ച് അധികൃതര്‍
ബെര്‍ലിൻ : ഞായറാഴ്ച ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം( LH752) യാത്ര റദ്ദാക്കി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരികെ പറന്നു. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്‍ട്ട്. ജർമനിയിൽ നിന്ന് പറന്നുയർന്ന് കുറച്ചു സമയത്തിന് ശേഷം വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങുകയാണെന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് (എടിസി) സന്ദേശം ലഭിച്ചു. flightaware.com എന്ന വെബ്‌സൈറ്റ് പ്രകാരം, LH752 എന്ന വിമാനം ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഉച്ചയ്ക്ക് 2:15 ന് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6:00 ന് ഹൈദരാബാദിൽ ഇറങ്ങുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. “ഹൈദരാബാദിൽ ഇറങ്ങാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചില്ല, അതുകൊണ്ടാണ് വിമാനം യു-ടേൺ എടുത്ത് തിരിച്ചുപോയത്,” ലുഫ്താൻസ എയർലൈൻസ് എഎൻഐയോട് വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ വ്യോമാതിർത്തിക്ക് പുറത്തായിരിക്കെ ബോംബ് ഭീഷണി ലഭിച്ചതിനാൽ വിമാനം ജർമ്മനിയിലേക്ക് തിരിച്ചുപോയതായി ഹൈദരാബാദ് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ജൂൺ 13 ന്…
Read More » -
Breaking News
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് തെറിച്ച് റോഡിലേക്ക് വീണു; ദാരുണാന്ത്യം
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം. വിതുര സ്വദേശി ഷിജാദ്‌ന്റെ മകൻ ആബിസ് മിൽഹാനാണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് വച്ചായിരുന്നു അപകടമുണ്ടായത്. ഓട്ടോയിലായിരുന്നു മാതാവ് നൗഷിമയുടെ കയ്യില്‍ ആബിസ് മിൽഹാനുണ്ടായിരുന്നത്. വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പോയ ബുള്ളറ്റമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞു. ഓട്ടോറിക്ഷയിൽ ഷിജാദും ഭാര്യ നൗഷിതയും മൂന്ന് മക്കളുമുണ്ടായിരുന്നു. നൗഷിമയുടെ കയ്യില്‍ നിന്ന് ആബിസ് മിൽഹാന്‍ തെറിച്ച് റോഡിലേക്ക് വീണു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തില്‍ നൗഷിമക്കും പരുക്കേറ്റിട്ടുണ്ട്. തോളെല്ലിനും കാലിലുമാണ് നൗഷിമയ്ക്ക് പരുക്കേറ്റത്. മെഡിക്കൽ കോളെജിലെ ഹൗസ് സർജൻ ഡോക്ടറും പി.ജി വിദ്യാർത്ഥിനിയും സഞ്ചരിച്ച ബുള്ളറ്റാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചതെന്നാണ് വിവരം.
Read More » -
Breaking News
ഖൊമേനിയെ വധിക്കാനുള്ള പദ്ധതി തടഞ്ഞത് ഡോണള്‍ഡ് ട്രംപ്; ഇറാനിലെ ലക്ഷ്യങ്ങളുടെ നീണ്ട പട്ടിക ഇസ്രയേലിന്റെ പക്കലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; എണ്ണപ്പാടം തകര്‍ത്തതിനു പിന്നില്‍ രണ്ടു കാരണങ്ങള്‍; തിരിച്ചടിയില്‍ ഇസ്രായേലിലും വന്‍ നാശം; 22 മിസൈലുകള്‍ അയണ്‍ ഡോം മറികടന്നു
വാഷിംഗ്ടണ്‍/ജെറുസലേം/ദുബായ്: ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖൊമേനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീറ്റോ ചെയ്‌തെന്നു വെളിപ്പെടുത്തല്‍. ആക്രമണത്തിനു മുന്നോടിയായി ഇക്കാര്യം ചര്‍ച്ചയില്‍വന്നപ്പോഴാണ് ട്രംപിന്റെ നടപടിയെന്നും അമേരിക്കന്‍ ഭരണകൂടത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായാറാഴ്ചയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ആക്രമണം തുടര്‍ന്നു. അമേരിക്കന്‍ കേന്ദ്രങ്ങളൊന്നും ആക്രമിക്കരുതെന്നും മറിച്ചായാല്‍ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാന്‍ അറിയായെന്നും ട്രംപ് ഇറാനു മുന്നറിയിപ്പ് നല്‍കി. ഇറാനികള്‍ ഇതുവരെ അമേരിക്കക്കാരനെ കൊന്നിട്ടില്ലെന്നും അവര്‍ അത്തരമൊരു നടപടിക്കു മുതിരുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിലെ ലക്ഷ്യങ്ങളുടെ ഒരു നീണ്ട പട്ടിക ഇസ്രായേലിന് ഇപ്പോഴുമുണ്ട്. എത്രകാലം തുടരുമെന്ന കാര്യം പറയാന്‍ കഴിയില്ല. ഞായറാഴ്ച ആക്രമിക്കപ്പെട്ട ഇന്ധന മേഖല ഒരേസമയം സൈന്യത്തെയും ന്യൂക്ലിയര്‍ ഓപ്പറേഷനെയും സഹായിക്കുന്നതാണ്. ഒപ്പം ആകാശത്തുവച്ചു ഇന്ധനം നിറയ്്ക്കാന്‍ ഉപയോഗിക്കുന്ന വിമാനത്തെയും തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. We are the ones standing between…
Read More » -
Breaking News
പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് അവഗണന; കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങള്‍ക്കും ക്ഷണമില്ല; കരിപ്പൂരില്‍ സ്വീകരിക്കാന്‍ എത്താതെ പ്രതിഷേധിച്ച് നേതാക്കള്‍; കോണ്‍ഗ്രസും ലീഗുമായുള്ള ശീതയുദ്ധം മുറുകുന്നോ?
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്നു പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ്‌ലിം ലീഗ് ആരോപിക്കുന്നു. ലോക്സഭയിലേക്ക് വന്‍ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. ഇതിനിടെയാണ് പ്രിയങ്കയുടെ പരിപാടിയില്‍ അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തിയത്. സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോള്‍ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, കൊണ്ടോട്ടി എംഎല്‍എ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. യുഡിഎഫ് വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി തങ്ങളെ പോലും പ്രിയങ്കയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും…
Read More »
