Month: June 2025
-
Breaking News
‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള ആണവ രഹസ്യം മോഷ്ടിച്ച് ഞെട്ടിച്ചു; നേതാക്കളെ ഒന്നൊന്നായി വധിച്ചു; അവരവിടെ ഉണ്ടെന്നു തിരിച്ചറിഞ്ഞത് പരാജയപ്പെട്ടപ്പോള്‍ മാത്രം; ആവനാഴിയില്‍ ഇനി എന്തൊക്കെ ബാക്കിയെന്ന് കണ്ടറിയണം!
ടെല്‍അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക മേധാവികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമെതിരേ തെരഞ്ഞുപിടിച്ച ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് വീണ്ടും ചര്‍ച്ചയിലേക്ക്. ‘പെഗാസസ്’ എന്ന ഒറ്റ ചാര സോഫ്റ്റ്‌വേര്‍മതി അവരുടെ പ്രഹരശേഷി എത്രയുണ്ടെന്നു തിരിച്ചറിയാമെങ്കിലും ശത്രു രാജ്യങ്ങളെ ‘ചാരന്‍മാരുടെ കളിക്കള’മാക്കുന്ന രീതിയാണ് ഏറ്റവും സങ്കീര്‍ണം. ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് അവിടേക്ക് ആയുധങ്ങള്‍ കടത്തിയിരുന്നെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇവ ഉപയോഗിച്ചെന്നും ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുള്ളില്‍ സ്‌ഫോടനം നടത്താനായി ഡ്രോണുകള്‍ സ്ഥാപിക്കാന്‍ താവളങ്ങള്‍വരെ നിര്‍മിച്ചു. ടെഹ്‌റാനു സമീപം മിസൈല്‍ ലോഞ്ചറുകളെ ലക്ഷ്യമിട്ട് ഇവ ഉപയോഗിച്ചു. ഭൂതല മിസൈല്‍ സംവിധാനങ്ങളെ ലക്ഷ്യമിടാനുള്ള ആയുധങ്ങളും കടത്തി. 200ല്‍ കൂടുല്‍ വിമാനങ്ങള്‍ക്ക് ഇറാന്റെ വ്യോമാകാശത്ത് പ്രതിരോധങ്ങളൊന്നുമില്ലാതെ പറക്കാനും നൂറിലേറെ ആക്രമണങ്ങള്‍ നടത്താനും സഹായിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. ഇതെല്ലാം മൊസാദ് എന്ന ചാര സംഘടനയുടെ അതിസങ്കീര്‍ണ പ്രവര്‍ത്തന രീതിയുടെ വിജയമായിട്ടാണു വിലയിരുത്തുന്നത്. അതീവ സുരക്ഷയില്‍ കഴിയുന്ന മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും…
Read More » -
Breaking News
വെല്ലുവിളിച്ചു പക്ഷെ കൂട്ടാളി കാലുമാറി!! ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ മറുപടി നൽകാൻ പാക്കിസ്ഥാൻ ഞങ്ങളുടെ പക്ഷത്തു നിൽക്കും- ഇറാൻ, ഞങ്ങൾ ഒരുറപ്പും നൽകിയിട്ടില്ല, ആണവശക്തി ഞങ്ങളുടെ ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനെന്ന് പാക്കിസ്ഥാൻ
ഇസ്‍ലാമാബാദ്: ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്. തങ്ങൾ അത്തരത്തിൽ ഒരു ഉറപ്പും ആർക്കും നൽകിയിട്ടില്ലെന്ന് പാക്ക് പ്രതിരോധമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ‘‘ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങൾക്ക് ഉപയോഗപ്രദമാകാനും ഞങ്ങളുടെ ശത്രുക്കളെ പ്രതിരോധിക്കാനുമാണ്. ഇസ്രയേൽ ഇപ്പോൾ കാണിക്കുന്നതു പോലെ ഞങ്ങൾ അയൽ രാജ്യങ്ങൾക്കെതിരെ ഇത്തരം ആധിപത്യ നയങ്ങൾ സ്വീകരിക്കാറില്ല.’’– ആസിഫ് പറഞ്ഞു. മാത്രമല്ല ഇസ്രയേലിന്റെ ആണവശക്തിയിൽ ലോകരാജ്യങ്ങൾ ഭയപ്പെടണമെന്നും അതു രാജ്യാന്തര ആണവ നിയമങ്ങൾ പാലിക്കുന്നവയല്ലെന്നും പാശ്ചാത്യ രാജ്യങ്ങൾക്ക് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകി. ALSO READ ‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള ആണവ രഹസ്യം മോഷ്ടിച്ച് ഞെട്ടിച്ചു; നേതാക്കളെ ഒന്നൊന്നായി വധിച്ചു; അവരവിടെ ഉണ്ടെന്നു തിരിച്ചറിഞ്ഞത് പരാജയപ്പെട്ടപ്പോള്‍ മാത്രം; ആവനാഴിയില്‍ ഇനി എന്തൊക്കെ ബാക്കിയെന്ന്…
Read More » -
Breaking News
ഹരിയാനയില്‍ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍; വീട്ടില്‍നിന്ന് പോയത് ഷൂട്ടിങ്ങിനായി
ചണ്ഡിഗഡ്: ഹരിയാനയില്‍ മോഡലിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. സോനിപതില്‍ തിങ്കളാഴ്ച രാവിലെയാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ മോഡല്‍ ശീതള്‍ ചൗധരി (സിമ്മി) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പാനിപ്പത്തില്‍ സഹോദരി നേഹയ്‌ക്കൊപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹാറില്‍ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതള്‍. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ സഹോദരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച കമാല്‍ കൗര്‍ എന്ന സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുടെ മൃതദേഹം ഭട്ടിന്‍ഡ-ചണ്ഡിഗഡ് ദേശീയപാതയ്ക്കു സമീപം അദേഷ് മെഡിക്കല്‍ സര്‍വകലാശാലയുടെ കാര്‍ പാര്‍ക്കിങ്ങില്‍ കണ്ടെത്തിയിരുന്നു. ലുധിയാന രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ പില്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായ മൃതദേഹത്തില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ജൂണ്‍ 9ന് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു കമാല്‍.
Read More » -
Breaking News
‘സൈനികരഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയ’ റിട്ട. ഉദ്യോഗസ്ഥന്റെ കയ്യില്‍നിന്ന് ‘പോലീസ് ‘വാങ്ങിയത് ഒരുകോടി!
ലഖ്‌നൗ: ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയവരുടെ ലിസ്റ്റില്‍ പേരുണ്ട് എന്നാരോപിച്ച് 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡ് റിട്ടയേഡ് ഉദ്യോഗസ്ഥനായ എറണാകുളം കളമശേരി സ്വദേശിയായ 60കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 1.05 കോടി രൂപ തട്ടിയെടുത്തത്. കഴിഞ്ഞ 13ന് ലഖ്‌നൗവിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ എന്ന് പറഞ്ഞായിരുന്നു വാട്‌സ്അപില്‍ 60കാരനെ വീഡിയോ കോള്‍ ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്ഥാന്റെ ഐ എസ് ഐക്ക് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ച 151 പേരുടെ ലിസ്റ്റില്‍ പേരുണ്ടെന്നായിരുന്നു ഭീഷണി. ഇതിനു ശേഷം അറസ്റ്റ് വാറണ്ട് ഉള്‍പ്പടെ വാട്‌സാപ്പിലൂടെ അയച്ചു നല്‍കി. ഇത്തരത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കല്‍നിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും ഈ തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും തട്ടിപ്പ് നടത്തിയയാള്‍ പരാതിക്കാരനോട് പറഞ്ഞു. ഇത് പരിശോധിക്കുന്നതിന്…
Read More » -
Breaking News
ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ലിബിന്‍ സി ജോണ്‍സണ്‍(23) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. ഈ മാസം 12ന് വൈകിട്ട് നാലിനും 5.30നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ കാട്ടിയത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പത്തംനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പൊലീസ് അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. തുടര്‍ന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു ബി എന്‍ എസിലെയും പോക്‌സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 13ന് വൈകിട്ട് 3…
Read More » -
Breaking News
ക്യാംപസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ എല്ലാ രസക്കൂട്ടുകെട്ടുകളും കോർത്തിണക്കിയ ചിത്രം ‘പ്രകമ്പനം’ ഷൂട്ടിങ് മഹാരാജാസിൽ ആരംഭിച്ചു
കൊച്ചി: കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികഞ്ഞ ഹ്യൂമർ, ഫാൻ്റസി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം. ബി നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിൻ്റെ ചിത്രീകരണം മഹാരാജാസ് കോളജിൽ പ്രശസ്ത സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു. വർണ്ണചിത്ര സുബൈർ, കലാസംഘം ഹംസ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. നിർമ്മാതാവ് സുധീഷ്, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. മലബാറിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കി ശ്രദ്ധ നേടിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു…
Read More » -
Breaking News
ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയ്ക്കു ശേഷം പ്രേക്ഷകരെ കയ്യിലെടുക്കാൻ ആട് 3 എത്തുന്നു, ചിത്രം തീയറ്ററുകളിലെത്തിക്കുന്നത് കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിംസും
കൊച്ചി: പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്-3 എന്ന ചിത്രം കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നു നിർമ്മിക്കുന്നു. മലയാളത്തിലെ ജനപ്രിയരായ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽമുടക്കിൽ 120 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രം പൂർത്തിയാകുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തിപതിനെട്ട്,, മികച്ച വിജയങ്ങൾ നേടിയ മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫിലിംസ് നിർമിച്ചു. മലയാള സിനിമയിൽ പുതുമകളെത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡേ ഫിലിംസുമായി ആട് 3 യിൽ കൈ കോർത്തു കൊണ്ട് മറ്റൊരു തുടക്കത്തിനും നാന്ദ്യം കുറിക്കുന്നു. ഇപ്പോൾ മലമ്പുഴയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ…
Read More » -
Breaking News
സോപ്പിട്ടോ പക്ഷേ പതപ്പിക്കരുത്! ഭാര്യയുടെ സോപ്പിട്ടു കുളിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍; പിന്നാലെ കേസുംകൂട്ടവും
ലഖ്‌നൗ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള വഴക്ക് ഭര്‍ത്താവിനെ ഗാര്‍ഹിക പീഡന കേസിലെ പ്രതിയാക്കി. ഉത്തര്‍പ്രദേശ് അലിഗഡിലെ ക്വാര്‍സിയിലാണ് സംഭവം. 39 കാരനായ പ്രവീണ്‍ കുമാര്‍ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്തിനാണ് തന്റെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചു. തന്റെ സാധനങ്ങള്‍ പലപ്പോഴും ഉപയോഗിക്കാറില്ലേയെന്നും അപ്പോഴൊന്നും താന്‍ പരാതി പറഞ്ഞിട്ടില്ലല്ലോ എന്നും ഭര്‍ത്താവ് തിരികെ ചോദിച്ചു. ചെറിയ വഴക്ക് പിന്നാലെ വലിയ തര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീണ്ടു. തുടര്‍ന്ന് യുവതി പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസെത്തി പ്രവീണ്‍ കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു ചെറിയ തര്‍ക്കത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് കുമാര്‍ ആരോപിച്ചു. ‘പ്രവീണ്‍ കുമാര്‍ ഭാര്യയെ ആക്രമിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു, കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്’- ക്വാര്‍സി പോലീസ് പറഞ്ഞു. 13 വര്‍ഷം മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. കേസില്‍ ഭാര്യയെയും ഭര്‍ത്താവിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക്…
Read More » -
Breaking News
മലയാള സിനിമയ്ക്കിത് ചരിത്ര നേട്ടം, ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്
കൊച്ചി: ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇൻറർനാഷണൽ ഫൻറാസ്റ്റിക് ഫിലിഫെസ്റ്റിവൽ(ബിഫാൻ)-ലാണ് ‘മാർക്കോ’യുടെ ഇൻറർനാഷണൽ പ്രീമിയർ. മലയാളത്തിന് ലോക സിനിമയ്ക്ക് മുന്നിലേക്ക് അഭിമാനത്തോടെ പ്രദർശിപ്പിക്കാവുന്ന സിനിമയൊരുക്കിയിരിക്കുകയാണ് ആദ്യ നിർമ്മാണ സംരംഭത്തിലൂടെ ക്യൂബ്സ് എൻറർടെയ്ൻമെൻറ്. സംവിധാന മികവിലൂടെ മലയാള സിനിമയെ ഒരുപാട് ഉയരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകൻ ഹനീഫ് അദേനി. തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയിരുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റർ റിലീസിന് ഗംഭീര…
Read More » -
Breaking News
പാലക്കാട്ട് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു; കോണ്‍ഗ്രസ് ഓഫീസിന് ചുവന്ന പെയിന്റടിക്കാന്‍ ശ്രമം; സംഘര്‍ഷം, മുദ്രവച്ച് പോലീസ്
പാലക്കാട്: കോട്ടായിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കെ.മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഓഫീസ് ചുവന്ന പെയിന്റ് അടിക്കാനുള്ള നീക്കം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഇത് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. നൂറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫീസാണിതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ തന്റെ പേരിലാണ് ഓഫീസിന്റെ എഗ്രിമെന്റും മറ്റു കാര്യങ്ങളുമെന്നാണ് മോഹന്‍ കുമാര്‍ പറയുന്നത്. ഓഫീസിന്റെ വാടക കരാര്‍ പുതുക്കുമ്പോള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് മോഹന്‍ കുമാറിന് വാടകയ്ക്ക് നല്‍കുന്നുവെന്നാണ് പറയുന്നത്. ഏത് പാര്‍ട്ടിയാണെന്ന് കരാറിലില്ലെന്നും അതുകൊണ്ട് തന്നെ ഓഫീസ് തന്റെ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നുമാണ് മോഹന്‍ കുമാറിന്റെ വാദം. എന്നാല്‍ മണ്ഡലം പ്രസിഡന്റുമാരുടെ പേരില്‍ തന്നെയാണ് സാധാരണ എഗ്രിമെന്റ് എഴുതാറുള്ളതെന്നും പാര്‍ട്ടി വിടുമ്പോള്‍ ഓഫീസ് വിട്ടുതരാനാകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാദിക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകരെയും ഒഴിപ്പിച്ച് പോലീസ് ഓഫീസ് പൂട്ടി.
Read More »