Month: June 2025

  • Breaking News

    7787 പുതിയ വോട്ടര്‍മാര്‍ ആര്‍ക്കു ചെയ്യും? ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സ് നിലപാടു മാറ്റി; ശക്തമായ മത- സാമുദായിക അടിയൊഴുക്കെന്നും പ്രവചനാതീതമെന്നും പുതിയ റിപ്പോര്‍ട്ട്; നിലമ്പൂരില്‍ മുള്‍മുനയില്‍ മുന്നണികള്‍

    നിലമ്പൂര്‍: പോളിംഗ് ബൂത്തിലേക്കു നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സ്ഥിതി പ്രവചനാതീതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സാണ് അവസാന ലാപ്പില്‍ ഒന്നും പറയാനാകില്ലെന്നു മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയത്. ആര്യാടന്‍ ഷൗക്കത്ത്, എം. സ്വരാജ് എന്നിവര്‍ക്കിടയിലാണു ശക്തമായ പോര്. എന്നാല്‍, പി.വി. അന്‍വറും ബിജെപി സ്ഥാനാര്‍ഥിയും പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. വ്യക്തികേന്ദ്രീകൃതമായും മത-സാമുദായികമായും അടിയൊഴുക്കുണ്ടെന്നാണു വിലയിരുത്തല്‍. 2,32 ലക്ഷം വോട്ടര്‍മാരുള്ളതില്‍ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍ സ്ജെന്‍ഡര്‍ വ്യക്തികളുമുണ്ട്. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. പുതിയ വോട്ടര്‍മാരും രാഷ്ട്രീയ സാഹചര്യവും ഏത് സ്ഥാനാര്‍ഥികള്‍ക്കൊപ്പമാകും നില്‍ക്കുകയെന്ന് തീര്‍ച്ചയില്ല. സമൂഹമാധ്യമങ്ങളില്‍ ഇടത്-വലത് സ്ഥാനാര്‍ഥികള്‍ക്കുമൊപ്പം അന്‍വറിനും ഏറെ ആരാധാകരുണ്ട്. ഇവരില്‍ ആരാണ് നിലമ്പൂരിന്റെ മനസിനെ സ്വീകാര്യമാകുക യെന്ന് വോട്ടെണ്ണലിലേ അറിയാനാകൂ. തെരഞ്ഞെടുപ്പുകളിലെല്ലാം സാധാരണയായി നടക്കുന്ന പ്രവര്‍ത്തനങ്ങളുണ്ട്. എന്നാല്‍ നിലമ്പൂര്‍ ഉപതെര ഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ യും ഇടതുമുന്നണിയുടെയും…

    Read More »
  • Breaking News

    വീണ്ടും ഞെട്ടിച്ച് ചൈന; ഭൂമിയില്‍നിന്ന് പകല്‍ 1,30,000 കിലോമീറ്റര്‍ അകലേക്ക് ലേസര്‍ രശ്മി പായിച്ച് ഉപഗ്രഹത്തില്‍നിന്ന് പ്രതിഫലിപ്പിച്ചു തിരിച്ചെത്തിച്ചു; ഉപഗ്രഹങ്ങളുടെ ട്രാക്കിംഗിനും ബഹിരാകാശ പദ്ധതികള്‍ക്കും നിര്‍ണായകം; ചന്ദ്രന്റെ ഇരുണ്ട മേഖലകള്‍ കൂടുതല്‍ തെളിയും

    ബീജിംഗ്: സാങ്കേതിക രംഗത്തെ ചൈനയുടെ കുതിപ്പ് തുടരുന്നു. ഇന്ത്യയില്‍ 5ജി പോലും എത്താത്ത സാഹചര്യത്തില്‍ ചൈനയില്‍ 10 ജിവരെ പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ബഹിരാകാശ പരീക്ഷണങ്ങളിലും ചൈന ഒരുപടി മുന്നിലാണ്. ലോക രാഷ്ട്രങ്ങളുടെ കുതിപ്പിനൊപ്പം മുന്നേറുന്ന ചൈന, ആധുനിക സാങ്കേതിക രംഗത്തെ നിര്‍ണായക നേട്ടമാണിപ്പോള്‍ കൈവരിച്ചിരിക്കുന്നത്. പകല്‍ സമയത്ത് ചന്ദ്രനിലേക്ക് ലേസര്‍ കണിക പായിച്ച് പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന. ഭൂമിയില്‍ നിന്നുള്ള ലേസര്‍ കണിക 1,30,000 കിലോമീറ്റര്‍ ചന്ദ്രനിലേക്കും തിരിച്ചും സഞ്ചരിച്ചു. ചൈനയിലെ ഡീപ് സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ലബോറട്ടറിയാണ് നിര്‍ണായ നേട്ടം കൈവരിച്ചത്. സൂര്യപ്രകാശത്തിന് കീഴില്‍ ചന്ദ്രനിലേക്കും തിരികെയുമുള്ള ലേസര്‍ റേഞ്ചിങ് വിജയകരമായി നടത്തുന്നത് ഇതാദ്യമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിന് കീഴിലുളള യുനാന്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകരാണ് നിര്‍ണായക പരീക്ഷണം നടത്തിയത്. 3.9 അടി നീളമുളള ദൂരദര്‍ശിനിയിലൂടെ ഇന്‍ഫ്രാറെഡ് ലൂണാര്‍ ലേസര്‍ റേഞ്ചിങ് സിസ്റ്റം ഉപയോഗിച്ചാണ് ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ടിയാന്‍ഡു-1 എന്ന ഉപഗ്രഹത്തിലേക്കു ലേസര്‍ റിട്രോ റിഫ്‌ളക്ടര്‍ ഉപയോഗിച്ച്…

    Read More »
  • Breaking News

    ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രത്തിനു തകരാറെന്ന് സ്ഥിരീകരണം: യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേല്‍ പ്രധാന ലക്ഷ്യം പൂര്‍ത്തിയാക്കിയെന്നും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി

    ടെഹ്‌റാന്‍: ഇറാനിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആണവകേന്ദ്രത്തിന് തകരാറെന്ന് സ്ഥിരീകരണം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് കേടുപാട് പറ്റിയതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചു. അഞ്ചുദിവസം മുന്‍പ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് കേടുപാടുണ്ടായത്. ഇറാന്‍റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ‘നേഷന്‍ ഓഫ് ലയണ്‍സ്’ എന്ന പേരില്‍ ആക്രമണം ആരംഭിച്ചത്. ഇസ്രയേലും ഇറാനും തമ്മില്‍ ആക്രമണം അതിരൂക്ഷമാകുന്നതിനിടെ  വെടിനിര്‍ത്തലിന് ഇടപെടാതെ ജി സെവന്‍ ഉച്ചകോടി. ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ലോകശക്തികള്‍ പ്രസ്താവന ഇറക്കി. ടെഹ്റാന്‍ നഗരം അടിയന്തരമായി ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പുമായി  ഡോണള്‍ഡ് ട്രംപ് ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങി. പുലര്‍ച്ചവരെ നീണ്ട ഇസ്രേയല്‍ ആക്രമണത്തില്‍ ഇറാനില്‍ വന്‍ നാശമുണ്ടായി. ഇന്നലെ ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പുലര്‍ച്ചെ ഇറാന്‍ തിരിച്ചടിച്ചു. ടെല്‍ അവീവ് ഉള്‍പ്പെടെ ഇസ്രയേലിലെ പ്രധാന നഗരങ്ങള്‍ ലക്ഷ്യംവച്ചായിരുന്നു ഇറാന്‍ ആക്രമണം. ടെഹ്റാനിലെ ഇറാന്‍റെ ഒൗദ്യോഗിക ടെലിവിഷന്‍ ചാനല്‍ കേന്ദ്രം, ടെഹ്റാന്‍ സര്‍വകലാശാല, ആസാദി സ്ക്വയര്‍ തുടങ്ങിയ…

    Read More »
  • Breaking News

    മൃതദേഹം ബന്ധുക്കള്‍ക്ക് പോലും വേണ്ട; പടിയൂര്‍ ഇരട്ട കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരില്ല; ഉത്തരാഖണ്ഡില്‍ തന്നെ സംസ്‌കരിക്കും

    തൃശൂര്‍: പടിയൂര്‍ ഇരട്ട കൊലപാതക കേസ് പ്രതിയായ പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരേണ്ട ആവശ്യമില്ലെന്ന് കാട്ടൂര്‍ പോലീസ്. ഭാര്യ രേഖയെയും അമ്മ മണിയേയും കൊന്ന ശേഷം പ്രേംകുമാര്‍ ഉത്തരാഖണ്ഡിലേക്കാണ് പോയത്. ഇവിടെ വെച്ചാണ് മരണപ്പെടുന്നത്. മരിച്ചത് പ്രേംകുമാര്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കാട്ടൂര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനായി ഭാര്യ ബന്ധുക്കള്‍ക്കടക്കം മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കാട്ടിയിരുന്നു. മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. ഇതിനാല്‍ പ്രേംകുമാറിന്റെ മൃതദേഹം കേദാര്‍നാഥില്‍ത്തന്നെ സംസ്‌കരിക്കും. പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ പ്രേം കുമാറിന്റെ മരണ കാരണം വ്യക്തമാകുകയുള്ളു. പ്രേംകുമാറിന് രണ്ട് മക്കളാണുള്ളത്. മകന്‍ പത്താം ക്ലാസ് കഴിഞ്ഞു. മകള്‍ ജര്‍മന്‍ ഭാഷ അധ്യാപികയാണെന്നാണ് വിവരം. മക്കള്‍ പോലും പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാന്‍ തായാറാട്ടില്ലെന്നാണ് സൂചന. ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വിശ്രമകേന്ദ്രത്തില്‍ മരിച്ചനിലയിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂണ്‍ നാലിന് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് പടിയൂരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന…

    Read More »
  • Breaking News

    സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പത്തുപേര്‍ പിടിയില്‍

    ഭുവനേശ്വര്‍: ഒഡിഷയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരം സന്ദര്‍ശിക്കാനെത്തിയ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ടായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഗഞ്ചാം ജില്ലയില്‍ ഗേപാല്‍പുര്‍ കടല്‍ത്തീരത്ത് നടക്കുന്ന രാജ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു യുവതിയും സുഹൃത്തും. ഞായറാഴ്ച്ച വൈകീട്ട് ബീച്ചിലെ ഒഴിഞ്ഞ ഒരു സ്ഥലത്തിരിക്കുമ്പോള്‍ മൂന്ന് ബൈക്കുകളിലായി പത്തോളം ആളുകള്‍ വരികയും ഇവരുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ സുഹൃത്തിനെ ആക്രമിച്ച് കെട്ടിയിടുകയും യുവതിയെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേയ്ക്ക് കൊണ്ടുപോയി വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയും സുഹൃത്തും പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

    Read More »
  • Breaking News

    കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    കണ്ണൂര്‍: കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം. ഞായാറാഴ്ച വൈകിട്ടാണ് ഇയാളെ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ അപ്പുറം മണത്തണ അണുങ്ങോട് പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് കാണാതായ മറ്റൊരാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്തിനെ (28) കുറിച്ചാണ് വിവരമില്ലാത്തത്. ഒപ്പമെത്തിയവര്‍ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ പുഴയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.  

    Read More »
  • Breaking News

    ബാഗില്‍നിന്നു പണം കവര്‍ന്ന സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചു; താരമായി വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

    കൊല്ലം: മോഷ്ടാക്കളായ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ സിനിമാ സ്‌റ്റൈലില്‍ ന്തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയ വനിതാ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാട്ടിലെ താരമായി. കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവെ തന്റെ ബാഗില്‍നിന്നു പണം കവര്‍ന്ന സ്ത്രീകളെയാണ് നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എന്‍എസ്എസ് താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റുമായ ജലജാ സുരേഷ് സാഹസികമായി പിടികൂടിയത്. 10 വര്‍ഷമായി പഞ്ചായത്ത് അംഗമാണ് ജലജ. BREAKING NEWS   7787 പുതിയ വോട്ടര്‍മാര്‍ ആര്‍ക്കു ചെയ്യും? ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സ് നിലപാടു മാറ്റി; ശക്തമായ മത- സാമുദായിക അടിയൊഴുക്കെന്നും പ്രവചനാതീതമെന്നും പുതിയ റിപ്പോര്‍ട്ട്; നിലമ്പൂരില്‍ മുള്‍മുനയില്‍ മുന്നണികള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പോസ്റ്റോഫീസ് ആര്‍ഡി ഏജന്റ് കൂടിയായ ജലജാ സുരേഷ് കുണ്ടറ പോസ്റ്റ് ഓഫീസില്‍ പോയി ബസില്‍ മടങ്ങുകയായിരുന്നു. 1.50ന് പള്ളിമുക്കില്‍നിന്ന് പത്തനാപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ ഇറങ്ങുന്നതിനായി എഴുന്നേറ്റപ്പോള്‍, ഒപ്പം ഇറങ്ങാനെന്ന വ്യാജേനയെത്തിയ രണ്ട് സ്ത്രീകള്‍…

    Read More »
  • Breaking News

    പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

    മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ആവശ്യപ്പെട്ടു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. പ്രചാരണ സമയം അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്കുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി…

    Read More »
  • Breaking News

    മോഡലിന്റേത് അപകടമരണമല്ല, കൊലപാതകം; വിവാഹിതനായ കാമുകന്‍ പിടിയില്‍

    ചണ്ഡീഗഢ്: ഹരിയാനയില്‍ മോഡലിനെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ കാമുകനെ അറസ്റ്റ് ചെയ്തു. ഇസ്രാന സ്വദേശിയായ സുനിലിനെയാണ് പോലീസ് പിടികൂടിയത്. ഹരിയാനയിലെ മോഡലും സംഗീത ആല്‍ബങ്ങളിലെ താരവുമായ ശീതളാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 14-ാം തീയതി മുതല്‍ കാണാതായ ശീതളിനെ തിങ്കളാഴ്ചയാണ് സോണിപത്തിന് സമീപത്തെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശീതള്‍ സഞ്ചരിച്ച കാറും കനാലിലേക്ക് മറിഞ്ഞനിലയിലായിരുന്നു. എന്നാല്‍, യുവതിയുടെ കഴുത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയത് സംശയത്തിനിടയാക്കി. പ്രാഥമിക പരിശോധനയില്‍ കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ യുവതിയുടെ കാമുകനെ പിടികൂടുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു. പ്രതിയായ സുനില്‍ വിവാഹിതനാണ്. ശീതളും സുനിലും അടുപ്പത്തിലായിരുന്നെങ്കിലും ഇയാള്‍ വിവാഹിതനാണെന്നവിവരം യുവതി നേരത്തേ അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് സുനില്‍ വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഹരിയാനയില്‍ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍; വീട്ടില്‍നിന്ന് പോയത് ഷൂട്ടിങ്ങിനായി ജൂണ്‍…

    Read More »
  • Breaking News

    ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: 6 രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് നിര്‍ത്തി യുഎഇ കമ്പനികള്‍

    ദുബായ്/അബുദാബി/ഷാര്‍ജ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍നിന്ന് ജോര്‍ദാന്‍, ലബനന്‍, ഇറാഖ്, ഇറാന്‍, ഇസ്രയേല്‍, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാര്‍ ബന്ധപ്പെട്ട എയര്‍ലൈനുകളിലോ ട്രാവല്‍ ഏജന്റുമാരുമായോ വിമാന കമ്പനി വെബ്‌സൈറ്റിലൂടെയോ ബുക്കിങ് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും സര്‍വീസ് റദ്ദാക്കിയതുമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എയര്‍ലൈനുകള്‍ അറിയിച്ചു. ദുബായ്, അബുദാബി, ഷാര്‍ജ സെക്ടറുകളില്‍നിന്ന് മധ്യപൂര്‍വദേശ രാജ്യങ്ങളിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാന സമയംമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും അത്യാവശ്യമില്ലാത്തവര്‍ യാത്ര പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. എമിറേറ്റ്‌സ് എമിറേറ്റ്‌സ് എയര്‍ലൈന്‍ അമ്മാന്‍, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ 22 വരെയും ടെഹ്‌റാന്‍, ബഗ്ദാദ്, ബസ്‌റ എന്നിവിടങ്ങളിലേക്ക് 30 വരെയുമാണ് നിര്‍ത്തിവച്ചത്. ഒരു അറിയപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിലേക്ക് ദുബായ് വഴിയുള്ള കണക്ഷന്‍ സര്‍വീസും നിര്‍ത്തിവച്ചു.ടെല്‍ അവീവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചെടുക്കാനോ മറ്റൊരു ദിവസത്തേക്കു ബുക്ക് ചെയ്യാനോ…

    Read More »
Back to top button
error: