Month: June 2025
-
Breaking News
ചുമതലയേറ്റിട്ട് നാലു ദിവസം; ഇറാന്റെ പുതിയ സൈനിക മേധാവിയെയും വധിച്ചെന്ന് ഇസ്രയേല്‍; ഖത്തം അല്‍ അന്‍ബിയാ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡറായി നിയോഗിച്ചതിനു പിന്നാലെ എയര്‍ സ്‌ട്രൈക്ക്; വിവരം പുറത്തുവിട്ട് ഇസ്രയേല്‍ മാധ്യമം
ടെൽ അവീവ്: ഇറാനിലെ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ ആമിര്‍ ഹതാമി യാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇസ്രയേൽ ഇറാനിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്‍മാനി. ഇറാൻ സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അൽ അൻബിയാ ഹെഡ്‍ക്വാർട്ടേഴ്സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജർ ജനറൽ ഹതാമിയെ ദിവസങ്ങൾക്കകം തന്നെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. വ്യോമാക്രമണത്തിൽ അലി ശദ്‍മാനിയെ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് ഹതാമിയെ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറായി നിയോഗിച്ചുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിറക്കിയത്.…
Read More » -
Breaking News
ഒമാന്‍ ഉള്‍ക്കടലില്‍ മൂന്നു കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; എണ്ണക്കപ്പലില്‍നിന്ന് 24 ജീവനക്കാരെ രക്ഷിച്ചു
അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.
Read More » -
Kerala
ബ്രിട്ടീഷ് യുദ്ധവിമാനം ഉടന്‍ തിരുവനന്തപുരം വിടില്ല, കാരണം…
തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കയാത്ര ഇനിയും വൈകുമെന്ന് വിവരം. അറബിക്കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്നായിരുന്നു അമേരിക്കന്‍ നിര്‍മ്മിത എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനാല്‍ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്ന് തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സാങ്കേതിക തകരാര്‍ കണ്ടെത്തിയ വിവരം വ്യോമസേന ഉദ്യോഗസ്ഥര്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച് എം എസ് പ്രിന്‍സ് ഒഫ് വെയില്‍സ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വ്യോമസേനാ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല. പുതിയ പൈലറ്റായ ഫ്രെഡിയെ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏല്‍പ്പിച്ച് ആദ്യ പൈലറ്റായ മൈക്കുമായി ഹെലികോപ്ടര്‍ എച്ച് എം എസ് പ്രിന്‍സ് ഒഫ് വെയില്‍സിലേയ്ക്ക് മടങ്ങി. ആദ്യഘട്ടത്തില്‍ മൈക്ക് വിമാനത്തിന് സമീപത്തുനിന്ന് മാറാന്‍ തയ്യാറായിരുന്നില്ല. അവിടെതന്നെ കസേരയിട്ടിരുന്ന അദ്ദേഹത്തിന് പിന്നീട്…
Read More » -
Breaking News
ആറ് വര്‍ഷത്തെ പ്രണയം; വിവാഹത്തിന് നിര്‍ബന്ധം പിടിച്ചതോടെ കൊന്നു കുഴിച്ചുമൂടി; ഒളിവില്‍ പോയ കാമുകന്‍ ആറ് മാസത്തിന് ശേഷം അറസ്റ്റില്‍
ബെംഗളൂരു: വിവാഹത്തിനു സമ്മര്‍ദം ചെലുത്തിയയതിന് കാമുകിയെ കൊന്നു കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ (26) കൊന്ന കേസില്‍ ഇതേ ഗ്രാമത്തിലെ സതീഷ് ഹിരെമത്ത് (28) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ ആറ് മാസത്തിനു ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 16 നായിരുന്നു കൊലപാതകം. പ്രിയംവദയുടെ മൃതദേഹം മൂന്നുദിവസം കട്ടിലിനടിയില്‍; ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചുവെച്ചു മധുശ്രീയും സതീഷും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. സതീഷുമായുള്ള ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ മധുശ്രീയെ ഗദഗിലെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാല്‍, ഡിസംബര്‍ 16 നു ബന്ധുവീട്ടില്‍നിന്ന് പോയ യുവതി തിരിച്ചെത്തിയില്ല. ജനുവരി 12നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സതീഷ് യുവതിയെ നാരായണപുരയിലെ ഫാംഹൗസില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ അസ്ഥികള്‍ കണ്ടെടുത്തു.
Read More » -
Breaking News
വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ, പ്രധാന വേഷത്തിൽ തബുവും വിജയ് കുമാറും
കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ നായികയായി സംയുക്ത മേനോൻ. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. തെലുങ്ക് സിനിമയിലെ ഭാഗ്യ താരകം ആയി കരുതപ്പെടുന്ന സംയുക്തയ്ക്ക് വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകാരികമായ ആഴമുള്ള, മികച്ച പ്രകടനത്തിന് സാദ്ധ്യത നൽകുന്ന കഥാപാത്രമാണ് സംയുക്ത ഇതിൽ അവതരിപ്പിക്കുക. തിരക്കഥയിലും തൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയിലും ഏറെ ആവേശഭരിതയായാണ് സംയുക്ത ഈ ചിത്രത്തിൻ്റെ ഭാഗമായിരിക്കുന്നത്. ജൂൺ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ തിരച്ചിൽ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പൂർത്തിയായി. പുരി ജഗന്നാഥ്…
Read More » -
Breaking News
ആലപ്പുഴയില്‍ അജ്ഞാത മൃതദേഹം; ‘വാന്‍ ഹയി’ല്‍നിന്ന് കാണാതായ നാവികന്റേതെന്ന് സംശയം
ആലപ്പുഴ: അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം അജ്ഞാത മൃതദേഹം. അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയം. കാണാതായ യമന്‍ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ത്തുങ്കല്‍ പൊലീസ് കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി. ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് കണ്ടെയ്നര്‍ അടിഞ്ഞു; വാന്‍ഹായിലേതെന്ന് സൂചന അതേസമയം, വാന്‍ ഹയി കപ്പലില്‍ നിന്ന് ആലപ്പുഴയില്‍ അടിഞ്ഞ കണ്ടെയ്‌നര്‍ കൊല്ലം തുറമുഖത്തേക്കു മാറ്റും. കണ്ടെയ്‌നര്‍ കണ്ടെത്തിയ ഇടത്തെ കടല്‍വെള്ളം മലിനീകരണനിയന്ത്രണ ബോര്‍ഡ് ശേഖരിച്ചു.
Read More » -
Kerala
കൊടുവള്ളിയില്‍ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചു, പോലീസുകാരന് പരിക്ക്
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു, പോലീസുകാരന് പരിക്ക്. കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ ആകെയുള്ള ഒരേ ഒരു വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴുമണിയോടെ ദേശീയ പാതയില്‍ വെണ്ണക്കാട് വെച്ചായിരുന്നു അപകടം. മൂന്നു ലക്ഷം കിലോമീറ്ററില്‍ അധികം ഓടിയ വാഹനം നിലവില്‍ ഓടിക്കാനുള്ള കണ്ടീഷനില്‍ അല്ല എന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടുമ്പോഴാണ് നിയന്ത്രണം വിട്ടത്.
Read More » -
Breaking News
തൃശ്ശൂരും എറണാകുളത്തും യുവതികള്‍ക്കെതിരേ കാപ്പ ചുമത്തി; രണ്ടു പേര്‍ ആറുമാസം സ്റ്റേഷനിലെത്തി ഒപ്പിടണം, ഒരാളെ നാടുകടത്തി
തൃശ്ശൂര്‍: വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവര്‍ക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വന്ന് ഒപ്പുവെക്കണം. കവര്‍ച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും ഇവര്‍ പ്രതികളാണ്. വലപ്പാട് എസ്എച്ച്ഒ എം.കെ. രമേഷ്, സബ് ഇന്‍സ്പെക്ടര്‍ ഹരി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിക്, സുബി സെബാസ്റ്റ്യന്‍ എന്നിവര്‍ നടപടിക്ക് നേതൃത്വം നല്‍കി. അതേസമയം, നിരവധി കേസുകളില്‍ പ്രതിയായ എറണാകുളം കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തി. ഹില്‍പ്പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ സൂര്യപ്രഭയെ സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിന് 6 മാസത്തേക്ക് തടഞ്ഞുകൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്.
Read More » -
Breaking News
പ്രണയവിവാഹത്തിന് പിന്നാലെ 16 കാരനെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് എഡിജിപി അറസ്റ്റില്‍
ചെന്നൈ: പ്രണയവിവാഹത്തിന് പിന്നാലെ 16 കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്നാട് സായുധ പൊലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റില്‍. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്. കേസില്‍ എം.എല്‍.എയും പുരട്ചി ഭാരതം പാര്‍ട്ടിയുടെ തലവനുമായ പൂവൈ ജഗന്‍ മൂര്‍ത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് എഡിജിപിയുടെ കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തേനി സ്വദേശിയായ യുവതിയും തിരുവള്ളൂര്‍ സ്വദേശിയായ 22 കാരനും തമ്മിലുള്ള പ്രണയവിവാഹത്തിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ വീട്ടുകാരെ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞമാസം ഇവര്‍ വിവാഹിതരായി. യുവതിയുടെ പിതാവ് യുവാവിനെ തട്ടിക്കൊണ്ടുപോകാനായി പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇതിന് സാധിക്കാതെ വന്നതോടെ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട മുന്‍ പൊലീസ് കോണ്‍സ്റ്റബിളായ മഹേശ്വരി, എംഎല്‍എ ജഗന്‍ മൂര്‍ത്തി, എഡിജിപി ജയറാം എന്നിവരുടെ അറിവോടെയാണ്…
Read More »
