Month: June 2025
-
Breaking News
നഴ്സറിയിലേക്ക് പോകാന്‍ ഇറങ്ങവെ കളിപ്പാട്ടത്തില്‍ തെന്നി പിതാവ് വീണു; ഒക്കത്തിരുന്ന നാലു വയസുകാരന് ദാരുണാന്ത്യം
തിരുവനനന്തപുരം: കളിപ്പാട്ടത്തില്‍ തെന്നി താഴെ വീണ പിതാവിന്റെ കയ്യില്‍ നിന്നും തെറിചത്ചു വീണ നാലു വയസ്സുകാരന്‍ മരിച്ചു. പാറശ്ശാല പരശുവക്കലില്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയില്‍ പോകാനിറങ്ങുമ്പോഴാണ് അപകടം. കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങുമ്പോള്‍ താഴെ കിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് താഴേക്ക് വീണു. ഈ സമയം പിതാവിനൊപ്പം താഴേയ്ക്ക് വീണ കുട്ടിയുടെ തലയ്ക്ക് പരുക്കേല്‍ക്കുക ആയിരുന്നു. താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.
Read More » -
Breaking News
അവിവാഹിത പ്രസവിച്ചു, കരഞ്ഞ കുഞ്ഞിന്റെ വായപൊത്തിപ്പിടിച്ചു; ചേമ്പിലയിലാക്കി മൃതദേഹം ഉപേക്ഷിച്ചു
പത്തനംതിട്ട: അവിവാഹിത പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം ചേമ്പിലയില്‍ പൊതിഞ്ഞനിലയില്‍ അയല്‍പക്കത്തെ പറമ്പില്‍ കണ്ടെത്തി. പത്തനംതിട്ട മെഴുവേലി ആലക്കോടാണ് സംഭവം. രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി ചൊവ്വാഴ്ച ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൂട്ടിയിട്ടിരിക്കുന്ന അയല്‍വീടിന്റെ പിന്നില്‍, വാഴയുടെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്ന് ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് റഫര്‍ ചെയ്തതിനുസരിച്ചാണ് 12.30-ന് ചെങ്ങന്നൂരിലെ ഉഷാ ഹോസ്പിറ്റലില്‍ എത്തിച്ചത്. പ്രസവം നടന്നതായി ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും ഇക്കാര്യം യുവതി സമ്മതിച്ചില്ല. കുഞ്ഞ് എവിടെയാണെന്നും എന്തുചെയ്തെന്നും ചോദിച്ചെങ്കിലും യാതൊന്നും പറഞ്ഞില്ല. ഒടുവില്‍ രഹസ്യമായി, സീനിയര്‍ നഴ്സിനോട് പ്രസവിച്ചെന്നും കുഞ്ഞിനെ വീടിനടുത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മതിലിന് സമീപം വെച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ആറന്മുള കോട്ടയില്‍ രണ്ടുവര്‍ഷം മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു. ചൊവ്വാഴ്ചത്തെ സംഭവത്തിന്റെ വിവരം ആശുപത്രി അധികൃതര്‍ ചെങ്ങന്നൂര്‍ പോലീസിന് കൈമാറി. സംഭവംനടന്ന സ്ഥലം ഇലവുംതിട്ടയായതിനാല്‍ അവിടുത്തെ എസ്എച്ച്ഒയെ അറിയിച്ചു. ഇലവുംതിട്ട പോലീസ്, യുവതി പറഞ്ഞ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നു. യുവതി…
Read More » -
Breaking News
ഖമനേയി വീഴുമോ? പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വഴിത്തിരിവ് ഉടന്‍! ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇറാനെതിരായ പോരാട്ടത്തില്‍ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍. ഇസ്രായേലിന്റെ ചാനല്‍ 12 ആണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഉപദേഷ്ടാക്കളുമായി പ്രസിഡന്‍്‌റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രയേലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും സൈന്യം വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവും ചൊവ്വാഴ്ച ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേഖലയിലെ സമീപകാല സൈനിക വിന്യാസം മൂലമുണ്ടായ അഭ്യൂഹങ്ങള്‍ക്കിടെ, ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു. അതിനിടെ, യുഎസ് സുരക്ഷാ കൗണ്‍സില്‍ യോഗം അവസാനിച്ചു. ട്രംപ് പങ്കെടുത്ത…
Read More » -
Kerala
കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു, 56 പേരെ കടിച്ച നായ ചത്തനിലയില്‍
കണ്ണൂര്‍: നഗരത്തില്‍ ഭീതി പടര്‍ത്തി വീണ്ടും തെരുവ് നായ ആക്രമണം. പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. രാവിലെ ആറ് മണിയോടെ ആയിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബാങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളില്‍ ആയിരുന്നു ചൊവാഴ്ച തെരുവ് നായ ആളുകളെ ആക്രമിച്ചത്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വഴി യാത്രക്കാര്‍ക്കാണ് കടിയേറ്റത്. വിദ്യാര്‍ഥിനിയെ നായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഈ നായയെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും നായയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More » -
Breaking News
ജന്മദിനം ആഘോഷിക്കാന്‍ പണം വേണം; കര്‍ഷകനെ കൊലപ്പെടുത്തി ഫോണ്‍ കവര്‍ന്നു; 7പേര്‍ പിടിയില്‍
മുംബൈ: ജന്മദിനം ആഘോഷിക്കാനുള്ള പണത്തിനായി കര്‍ഷകനെ കൊലപ്പെടുത്തി, ഫോണ്‍ കവര്‍ന്ന കേസില്‍ 6 കൗമാരക്കാരും 22 വയസ്സുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്. കോപര്‍ഗാവ് ചന്‍സാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ 8നു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോണ്‍ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു കരിമ്പുപാടത്ത് നിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണസംഘം ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്തപ്പോള്‍ സകോറിയിലെ ഒരാള്‍ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു 7 അംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ 6 പേര്‍ 1417 വയസ്സുള്ളവരാണെന്നു പൊലീസ് അറിയിച്ചു.
Read More » -
Breaking News
വിശ്വസ്തര്‍ ഒന്നൊന്നായി വീണു; അധികാരത്തിന്റെ അകളത്തളത്തില്‍ ഒറ്റപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ്; ഖൊമേനിയുടെ ആന്തരിക വൃത്തങ്ങളിലെ വിടവ് രൂക്ഷം; മകന്റെ തീരുമാനങ്ങള്‍ നിര്‍ണായകം; ഇസ്രയേല്‍ ആക്രമണത്തില്‍ ഉലഞ്ഞ് ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; തീരുമാനങ്ങളില്‍ പിഴവുണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും മുന്നറിയിപ്പ്
ദുബായ്/ലണ്ടന്‍ (റോയിട്ടേഴ്സ്): വിശ്വസ്തരെ ഒന്നൊന്നായി ഇസ്രായേല്‍ ഇല്ലാതാക്കിയതിനു പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി ചരിത്രത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത ഏകാന്തതയിലെന്നു വിശ്വസ്തരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. വെള്ളയാഴ്ച ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു. എണ്‍പത്താറുകാരനായ ഖൊമേനിയുടെ ആന്തരിക വൃത്തങ്ങളിലുണ്ടാക്കിയ വിടവ് രൂക്ഷമാണെന്നും നയതന്ത്രപരമായി പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണെന്നും ഖൊമേനിയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊരാള്‍ ഖൊമേനിയുമായി പതിവു കൂടിക്കാഴ്ചകള്‍ നടത്തുന്നയാളാണെന്നും വാര്‍ത്താ ഏജന്‍സി അവകാശപ്പെടുന്നു. പ്രതിരോധം, ആഭ്യന്തര സ്ഥിരത എന്നീ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വലിയ പിഴവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. ഇറാന്റെ പരമോന്നത സൈന്യമായ റവല്യൂഷനറി ഗാര്‍ഡ്‌സിലെ ഖൊമേനിയുടെ വിശ്വസ്തരാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇല്ലാതായത്. നയതന്ത്ര വിഷയങ്ങളില്‍ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്ന വിശ്വസ്തരും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഗാര്‍ഡ്‌സിന്റെ പരമോന്നത…
Read More » -
Breaking News
‘ഇടനെഞ്ചിലെ മോഹ’വുമായി ധ്യാൻ ശ്രീനിവാസൻ!! ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
കൊച്ചി: കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിലെ “ഇടനെഞ്ചിലെ മോഹം” എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ സരിഗമ മ്യൂസിക്ക് പുറത്തിറക്കി. മലയാളികൾ ഏറ്റുപാടാറുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൊണ്ട് വിസ്മയം സൃഷ്ടിച്ച ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും അദ്ദേഹത്തിൻ്റെ മകൻ ടാൻസനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്ന ഗാനമാണ് ഇത്. ഇന്ത്യൻ സിനിമയിൽ അച്ഛനും മകനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിലെ ഗാനങ്ങൾക്ക് ഉണ്ട്. ഹരികാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിൻ്റെ രചന ഹസീന എസ് കാനം ആണ്. യുവ ഗായക നിരയിൽ ശ്രദ്ധേയനായ കെ എസ് ഹരിശങ്കറിൻ്റെ മാസ്മരിക ശബ്ദത്തോടൊപ്പം ശ്രീജാ ദിനേശ് എന്ന ഗായികയും പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക മനസിൽ ഇടം പിടിക്കുന്ന ഗാന രംഗത്തിൽ ധ്യാനിൻ്റെ നായികയായി എത്തുന്നത്…
Read More » -
Breaking News
ഒടുവില്‍ മൗനം വെടിഞ്ഞ് ദസോ സിഇഒ; റഫാല്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവച്ചിട്ടെന്ന ആരോപണം തെറ്റ്; യുദ്ധരംഗത്ത് റഫാലിനെ വെല്ലാന്‍ ചൈനയ്ക്കാവില്ല; ഏക്‌സ്‌ക്ലൂസീവ് അഭിമുഖം പുറത്തുവിട്ട് ഫ്രഞ്ച് മാസിക; നിരവധി ദൗത്യങ്ങള്‍ ഒറ്റയടിക്ക് ഏറ്റെടുക്കാന്‍ റഫാല്‍ മാത്രം
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച ഇന്ത്യയുടെ മൂന്നു റഫാല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ദസോ കമ്പനി സിഇഒ. ഫ്രഞ്ച് മാസികയായ ചലഞ്ചസിനു നല്‍കിയ അഭിമുഖത്തിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം എറിക് ട്രാപ്പിയര്‍ നിഷേധിച്ചത്. പാരീസ് എയര്‍ ഷോയ്ക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്. യുദ്ധ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും വിമാനങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന ആധുനിക വിമാനക്കമ്പനിയാണ് ദസോ. ഇവരുടെ ഏറ്റവും അഭിമാനകരമായ വിമാനമാണ് റഫാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍. പാകിസ്താന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്നും യുദ്ധരംഗത്തു റഫാലിനെ വെല്ലാന്‍ വിമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ രംഗത്തു വിജയമെന്നത് ഏതെങ്കിലും വിമാനങ്ങള്‍ വീഴ്ത്തുന്നതു മാത്രമല്ല. അത് നമ്മള്‍ ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നുള്ളതാണ്. ആ അര്‍ഥത്തില്‍ പാകിസ്താന്റെ വാദം ശരിയല്ല. റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന ഔദേ്യാഗിക വിവരം ഇന്ത്യ കൈമാറിയിട്ടില്ല. ഞങ്ങളുടെ അറിവില്‍ അത്തരമൊന്നു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ജെ-10 സി വിമാനവും അതിലുപയോഗിക്കുന്ന…
Read More »

