സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പത്തുപേര്‍ പിടിയില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരം സന്ദര്‍ശിക്കാനെത്തിയ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ടായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
ഗഞ്ചാം ജില്ലയില്‍ ഗേപാല്‍പുര്‍ കടല്‍ത്തീരത്ത് നടക്കുന്ന രാജ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു യുവതിയും സുഹൃത്തും. ഞായറാഴ്ച്ച വൈകീട്ട് ബീച്ചിലെ ഒഴിഞ്ഞ ഒരു സ്ഥലത്തിരിക്കുമ്പോള്‍ മൂന്ന് ബൈക്കുകളിലായി പത്തോളം ആളുകള്‍ വരികയും ഇവരുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ സുഹൃത്തിനെ ആക്രമിച്ച് കെട്ടിയിടുകയും യുവതിയെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേയ്ക്ക് കൊണ്ടുപോയി വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയും സുഹൃത്തും പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.