Breaking NewsKeralaLead NewsNEWSNewsthen Specialpolitics

7787 പുതിയ വോട്ടര്‍മാര്‍ ആര്‍ക്കു ചെയ്യും? ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സ് നിലപാടു മാറ്റി; ശക്തമായ മത- സാമുദായിക അടിയൊഴുക്കെന്നും പ്രവചനാതീതമെന്നും പുതിയ റിപ്പോര്‍ട്ട്; നിലമ്പൂരില്‍ മുള്‍മുനയില്‍ മുന്നണികള്‍

പുതിയ വോട്ടര്‍മാരും രാഷ്ട്രീയ സാഹചര്യവും ഏത് സ്ഥാനാര്‍ഥികള്‍ക്കൊപ്പമാകും നില്‍ക്കുകയെന്ന് തീര്‍ച്ചയില്ല. സമൂഹമാധ്യമങ്ങളില്‍ ഇടത്-വലത് സ്ഥാനാര്‍ഥികള്‍ക്കുമൊപ്പം അന്‍വറിനും ഏറെ ആരാധാകരുണ്ട്

നിലമ്പൂര്‍: പോളിംഗ് ബൂത്തിലേക്കു നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സ്ഥിതി പ്രവചനാതീതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സാണ് അവസാന ലാപ്പില്‍ ഒന്നും പറയാനാകില്ലെന്നു മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയത്. ആര്യാടന്‍ ഷൗക്കത്ത്, എം. സ്വരാജ് എന്നിവര്‍ക്കിടയിലാണു ശക്തമായ പോര്. എന്നാല്‍, പി.വി. അന്‍വറും ബിജെപി സ്ഥാനാര്‍ഥിയും പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. വ്യക്തികേന്ദ്രീകൃതമായും മത-സാമുദായികമായും അടിയൊഴുക്കുണ്ടെന്നാണു വിലയിരുത്തല്‍.

2,32 ലക്ഷം വോട്ടര്‍മാരുള്ളതില്‍ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍ സ്ജെന്‍ഡര്‍ വ്യക്തികളുമുണ്ട്. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. പുതിയ വോട്ടര്‍മാരും രാഷ്ട്രീയ സാഹചര്യവും ഏത് സ്ഥാനാര്‍ഥികള്‍ക്കൊപ്പമാകും നില്‍ക്കുകയെന്ന് തീര്‍ച്ചയില്ല. സമൂഹമാധ്യമങ്ങളില്‍ ഇടത്-വലത് സ്ഥാനാര്‍ഥികള്‍ക്കുമൊപ്പം അന്‍വറിനും ഏറെ ആരാധാകരുണ്ട്.

Signature-ad

ഇവരില്‍ ആരാണ് നിലമ്പൂരിന്റെ മനസിനെ സ്വീകാര്യമാകുക യെന്ന് വോട്ടെണ്ണലിലേ അറിയാനാകൂ. തെരഞ്ഞെടുപ്പുകളിലെല്ലാം സാധാരണയായി നടക്കുന്ന പ്രവര്‍ത്തനങ്ങളുണ്ട്. എന്നാല്‍ നിലമ്പൂര്‍ ഉപതെര ഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ യും ഇടതുമുന്നണിയുടെയും ശക്തമായ സംഘടനാ സംവിധാനത്തിലൂടെ മുമ്പ് നടത്തിയിട്ടില്ലാത്ത വിധം നടത്തിയതു മണ്ഡലം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തിലാണ്.

സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം അതും പാര്‍ട്ടി ചിഹ്നത്തില്‍ വഞ്ചനക്കുള്ള മറുപടിയായിട്ടാണ് സി.പി.എം തെരഞ്ഞെടുപ്പിനെ കാണുന്നത്. യു.ഡി.എഫ് പക്ഷത്ത് നിന്നുമാകട്ടെ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മേല്‍ക്കൈ നേടിയെങ്കിലും പി.വി അന്‍വറിന്റെ മുന്നണി പ്രവേശനമാണ് അനവസരമാ യി വലിച്ചു നീട്ടിയത്.

എങ്കിലും അതിവേഗത്തില്‍ അത് മറികടക്കാനായി. അവസാന മണിക്കൂറുകളിലും മലയോര ജനതയുടെ ജീവിത പ്രശ്നങ്ങളും ജമാ അത്തെ ഇസ്ലാമി ബന്ധവും പി.വി. അന്‍വര്‍ ഫാക്ടറും സജീവ ചര്‍ച്ച വിഷയമായി നിലനില്‍ ക്കുകയാണ്. എല്ലാ പഞ്ചായ ത്തുകളിലുമെത്തി മുഖ്യമന്ത്രി പൊതുയോഗങ്ങളെ അഭിസം ബോധന ചെയ്തു. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പഞ്ചായത്തുകളുടെയും ബൂത്തുകളുടെയും ചുമതലകള്‍ നല്‍കിയുള്ള പ്രവര്‍ത്തനം. പാലക്കാട് അനുഭവമാകും വിവാദങ്ങളില്‍ പെടാതിരിക്കാന്‍ സി.പി.എമ്മും എല്‍.ഡി.എഫും പ്രത്യേകം ശ്രദ്ധിച്ചതും നേട്ടമായി.

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ പൂര്‍ത്തിയായതോടെ യു.ഡി.എഫ് ക്യാംപില്‍ ആവേശം ഇരട്ടിയായിട്ടുണ്ട്. ജീവന്‍മരണ പോരാട്ടമാണെന്ന വിലയിരുത്തലിലാണ് യു.ഡി.എഫിന്റെയും പ്രത്യേകിച്ച് മുസ്‌ളീംലീഗിന്റെയും പ്രവര്‍ത്തനം. നൂറു കണക്കിന് പ്രവര്‍ ത്തകരെ അണി നിരത്തി മണി കൂറുകള്‍ നീണ്ട റോഡ് ഷോ നടത്തിയുള്ള അന്‍വറിന്റെ റോഡ് ഷോ ഇരുമുന്നണികള്‍ക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പി.വി. അന്‍വര്‍ ജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ലെന്ന് ഇരുമുന്നണികളും ആവര്‍ത്തി ക്കുന്നുണ്ടെങ്കിലും അന്‍വര്‍ പിടിക്കുന്ന വോട്ട് നിര്‍ണായകമാണ്.

മലയോര മേഖലയിലെ ജനങ്ങളുടെ വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കാനാണ് അവസാന ഘട്ടത്തില്‍ അന്‍വറിന്റെ ശ്രമം. ബി.ജെ.പി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും തെരഞ്ഞെടുപ്പ് പ്രചാര ണങ്ങളില്‍ സജീവമാണ്. മലയോ രമേഖലയിലെയും ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും ബി.ജെ.പി വോട്ടു ചോര്‍ത്തുമെന്നാണ് അവ കാശവാദം. പതിനായിരത്തോളം, വോട്ട് അന്‍വര്‍ പിടിച്ചാലും ജയി ക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. മല്‍സരം കടുത്തുവെന്നും എങ്കിലും സീറ്റ് നിലനിറുത്താനാവുമെന്നാ ണ് എല്‍.ഡി.എഫിന്റെ അവ സാന വിലയിരുത്തല്‍.

 

Back to top button
error: