Breaking NewsKeralaLead NewsNEWS

മൃതദേഹം ബന്ധുക്കള്‍ക്ക് പോലും വേണ്ട; പടിയൂര്‍ ഇരട്ട കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരില്ല; ഉത്തരാഖണ്ഡില്‍ തന്നെ സംസ്‌കരിക്കും

തൃശൂര്‍: പടിയൂര്‍ ഇരട്ട കൊലപാതക കേസ് പ്രതിയായ പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരേണ്ട ആവശ്യമില്ലെന്ന് കാട്ടൂര്‍ പോലീസ്. ഭാര്യ രേഖയെയും അമ്മ മണിയേയും കൊന്ന ശേഷം പ്രേംകുമാര്‍ ഉത്തരാഖണ്ഡിലേക്കാണ് പോയത്. ഇവിടെ വെച്ചാണ് മരണപ്പെടുന്നത്. മരിച്ചത് പ്രേംകുമാര്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കാട്ടൂര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനായി ഭാര്യ ബന്ധുക്കള്‍ക്കടക്കം മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കാട്ടിയിരുന്നു. മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. ഇതിനാല്‍ പ്രേംകുമാറിന്റെ മൃതദേഹം കേദാര്‍നാഥില്‍ത്തന്നെ സംസ്‌കരിക്കും. പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ പ്രേം കുമാറിന്റെ മരണ കാരണം വ്യക്തമാകുകയുള്ളു.

പ്രേംകുമാറിന് രണ്ട് മക്കളാണുള്ളത്. മകന്‍ പത്താം ക്ലാസ് കഴിഞ്ഞു. മകള്‍ ജര്‍മന്‍ ഭാഷ അധ്യാപികയാണെന്നാണ് വിവരം. മക്കള്‍ പോലും പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാന്‍ തായാറാട്ടില്ലെന്നാണ് സൂചന. ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വിശ്രമകേന്ദ്രത്തില്‍ മരിച്ചനിലയിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂണ്‍ നാലിന് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് പടിയൂരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പില്‍ വീട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരട്ടക്കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രേംകുമാറിനെ ഡല്‍ഹിയിലുള്ള സുഹൃത്തുക്കള്‍ സംരക്ഷിക്കുന്നതായും പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു.

Signature-ad

ഇതനുസരിച്ച് ഡല്‍ഹിയിലെത്തിയ അന്വേഷണസംഘം അവിടെ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് പ്രതിയെ കേദാര്‍നാഥില്‍ മരിച്ചനിലയില്‍ കണ്ടതായി വിവരം ലഭിച്ചത്. രേഖയെയും മണിയെയും കൊലപ്പെടുത്തിയത് പ്രേംകുമാറാണെന്ന് വ്യക്തമാണെങ്കിലും അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി അത് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്.

തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാള്‍ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ആദ്യ ഭാര്യയെ കൊന്ന ശേഷം പ്രേംകുമാറിനെ വീട്ടില്‍ കയറ്റാന്‍ പോലും അമ്മയ്ക്ക് താത്പര്യമില്ലെന്ന കാര്യം നേരത്തെ പുറത്ത് വന്നിരുന്നു. സംശയ രോഗത്തെ തുടര്‍ന്നാണ് പ്രേംകുമാര്‍ രേഖയെ കൊലപ്പെടുത്തിയത്. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്ന് രേഖ പോളിനോട് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രേംകുമാര്‍ കൊലപാതകങ്ങള്‍ നടത്തുന്നത്.

Back to top button
error: