കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം. ഞായാറാഴ്ച വൈകിട്ടാണ് ഇയാളെ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ അപ്പുറം മണത്തണ അണുങ്ങോട് പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് കാണാതായ മറ്റൊരാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്തിനെ (28) കുറിച്ചാണ് വിവരമില്ലാത്തത്. ഒപ്പമെത്തിയവര്‍ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ പുഴയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.
