Month: June 2025

  • Breaking News

    സർക്കാർ ശ്രമിക്കുന്നതു വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താൻ!! കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതിന് പൂർണ ഉത്തരവാദി സർക്കാരും സ്ഥലം എംഎൽഎയും: സി. കൃഷ്ണകുമാർ

    പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഞാറക്കോട് കുമാരൻ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിന്റെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ അലൻ എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ എംഎൽഎയും ജില്ലാ ഭരണകൂടവും വനംവകുപ്പും നൽകിയ ഉറപ്പ് പാലിച്ചിരുന്നെങ്കിൽ മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടുമായിരുന്നില്ല. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ റെയിൽ ഫെൻസിങ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനുപകരം വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുവാൻ സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ ജില്ലാഭരണ കൂടവും എംഎൽഎയും വനംവകുപ്പും ജനങ്ങൾക്ക് നൽകിയ ഉറപ്പ് സമയബന്ധിതമായി നടപ്പാക്കണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ജോലിയും, കേന്ദ്രസർക്കാർ നൽകുന്ന പത്ത്‌ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും ധനസഹായമായി നൽകണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

    Read More »
  • Breaking News

    ഖമനയിയെ ഇനി ജീവനോടെ തുടരാൻ അനുവദിക്കില്ല!! ഭീരുവായ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ആശുപത്രികളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്, ചെയ്യുന്നത് ​ഗുരുതര യുദ്ധക്കുറ്റം – ഇസ്രയേൽ കാറ്റ്സ്

    ടെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ ഇനി അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിനടുത്തുള്ള ആശുപത്രിയിൽ ഇറാന്റെ മിസൈൽ പതിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് ഖമനയിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും കാറ്റ്സ് എക്സിൽ കുറിച്ചു. കാറ്റ്സിന്റെ കുറിപ്പ് ഇങ്ങനെ ‘‘ഭീരുവായ ഇറാനിയൻ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ഇസ്രയേലിലെ ആശുപത്രികളിലേക്കും ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണ്. ഖമനയി തന്റെ കുറ്റകൃത്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും’’–. ഇറാനിയൻ നേതാവിനെ ഇല്ലാതാക്കാൻ ഇസ്രയേൽ പ്രതിരോധ സേന തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനു നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കാൻ ഇറാനെതിരെയുള്ള ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കും. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും താനും സൈന്യത്തിനു നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കഴിഞ്ഞ…

    Read More »
  • Breaking News

    അമേരിക്ക നടത്തുന്നത് ഇറാനെതിരായ യുദ്ധകാ​ഹളമോ? ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന് യുഎസ് സൈനിക വിമാനം ‘ഡൂംസ്ഡേ പ്ലെയിൻ’, നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം, ഒടുവിൽ ബേസ് ആൻഡ്രൂസിൽ ലാൻഡിങ്

    വാഷിങ്ടൺ: ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ ഇറാനെതിരെ സാധ്യമായ എല്ലാ നടപടികൾക്കും അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്. ഇതിനിടയിൽ ആശങ്ക വർദ്ധിപ്പിക്കാനായി ലൂസിയാനയിലെ ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന് യുഎസ് സൈനിക വിമാനമായ ‘ഡൂംസ്ഡേ പ്ലെയിൻ’. ആണവ ആക്രമണത്തെ അതിജീവിക്കാൻ കഴിയുന്ന E-4B നൈറ്റ് വാച്ച് എന്നറിയപ്പെടുന്ന വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയതിനുശേഷം മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ലാൻഡിങ് നടത്തി. അതേസമയം ഇസ്രയേൽ- ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിലുള്ള യുഎസ് നീക്കം വലിയ തോതിലുള്ള ഒരു ആക്രമണത്തിനുള്ള അമേരിക്കൻ തയ്യാറെടുപ്പിന്റെ കോപ്പുകൂട്ടലെന്ന് വിലയിരുത്തൽ. ‘ഫ്ലയിങ് പെന്റഗൺ’ എന്നും അറിയപ്പെടുന്ന E-4B നൈറ്റ് വാച്ച് ആണവ ആക്രമണ സമയത്ത് പ്രതിരോധത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുഎസിന്റെ നിർണായക വിമാനമാണ്. ‘ORDER6’ എന്ന പതിവ് കോൾസൈന് പകരം ‘ORDER01’ എന്ന പുതിയ കോൾസൈൻ ഉപയോഗിച്ചതും മിഡിലീസ്റ്റിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതുമാത്രമല്ല ഒരു ആണവ ആക്രമണം ഉണ്ടാവുകയാണെങ്കിൽ അമേരിക്കൻ സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ…

    Read More »
  • Breaking News

    സ്വരാജിനോട് വ്യക്തിപരമായി ഇഷ്ടം, ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടകം, തനിക്ക് കൂടുതൽ പറയാനുണ്ട്, ഇപ്പോൾ പ്രതികരിച്ച് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നില്ല- വേടൻ

    തൃശൂർ: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനോട് തനിക്ക് വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ. ഇന്ന ആളുകൾ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയിൽ നടക്കണം. തനിക്ക് കൂടുതൽ പറയാനുണ്ടെന്നും എന്നാൽ ഇപ്പോൾ അക്കാര്യങ്ങൾ പറഞ്ഞ് കൂടുതൽ പ്രശ്‌നത്തിലാകുന്നില്ലെന്നും വേടൻ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വലിയ രാഷ്ട്രീയ നാടകമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും വേടൻ പറഞ്ഞു. താൻ സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുകയും ആളുകൾക്ക് വേണ്ടി സംസാരിക്കുകയുമാണ് ലക്ഷ്യം. അത് തുടരാനാണ് തീരുമാനം. ഒരു കാലത്ത് താനും പിണറായി വിജയനെ പോലെയായാലോ എന്നും രാഷ്ട്രീയ പാർട്ടി തുടങ്ങി മുഖ്യമന്ത്രിയായാലോ എന്നും വേടൻ ചോദിച്ചു. അതേസമയം നേരത്തെതന്നെ തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവമില്ലെന്ന് വ്യക്തമാക്കി വേടൻ രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണെന്നായിരുന്നു വേടൻ പ്രതികരിച്ചത്. വേടൻ സ്വതന്ത്ര കലാകാരനാണെന്നും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കിൽ സ്വാതന്ത്ര്യം…

    Read More »
  • Breaking News

    ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും, അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല, അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ല- അമിത് ഷാ

    ഡൽഹി: ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുന്ന സാഹചര്യം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിൻറെ കേന്ദ്രമാണ്. വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ”ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും” – അമിത് ഷാ പറഞ്ഞു. അതുപോലെ ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കുന്നതിനായി രാജ്യത്തുടനീളം പുതിയൊരു ശ്രമം നടത്തണം. നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും ചരിത്രത്തെയും മതത്തെയും മനസിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും കഴിയില്ല. അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായുള്ള…

    Read More »
  • Breaking News

    തരൂർ പറഞ്ഞത് നുണ, കോൺ​ഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമത്തെ പേരുകാരൻ ശശി തരൂർ

    തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ പാർട്ടിയിൽ നിന്നു ആരും ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം ശരിയല്ലെന്ന് വ്യക്തമാക്കി കോൺ​ഗ്രസിന്റെ താര പ്രചാരകരുടെ പട്ടിക. കോൺ​ഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ 40 അം​ഗ പട്ടികയിൽ ശശി തരൂരും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയിൽ എട്ടാമതായാണ് തരൂരിന്റെ പേര് ഉൾപെടുത്തിയിരിക്കുന്നത്. പട്ടികയിൽകെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി, ദീപാദാസ് മുൻഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര് കൊടുത്തിരിക്കുന്നത്. കൊടിക്കുന്നേൽ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയിൽ പത്താമതുമാണ്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പേര് പതിനാലാമതാണ്. അതേസമയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ചില്ല എന്നായിരുന്നു തരൂർ പറഞ്ഞിരുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം തന്നെയാണ്. താൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരിൽ വരാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും…

    Read More »
  • Breaking News

    “എന്നെ വിശ്വസിച്ച് നിങ്ങൾക്ക് കുബേര” കാണാം”, നിറഞ്ഞ ആത്മവിശ്വാസത്തോടെ ധനുഷ്; ശേഖർ കമ്മുല ചിത്രം ആഗോള റിലീസ് നാളെ, കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ്

    കൊച്ചി: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”യുടെ ആഗോള റിലീസ് നാളെ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നായകൻ ധനുഷ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുബേര ഒരു സ്പെഷ്യൽ ചിത്രമാണ്, തമിഴിലും തെലുങ്കിലുമായി രണ്ട് ഭാഷകളിൽ എടുത്ത ചിത്രമാണ് എന്ന് ധനുഷ് പറഞ്ഞു. ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള ചിത്രമാണ് ഇതെന്നും നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും എന്ന് തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് എന്നും ധനുഷ് വേദിയിൽ വെച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. തന്നെ വിശ്വസിച്ച് സിനിമ കാണാം എന്നും അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു. ഇത് കൂടാതെ സംവിധായകൻ ശേഖർ കമ്മുലയെ കുറിച്ചും ധനുഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി. വെറുപ്പ് പടർന്നു പിടിക്കുന്ന ഈ…

    Read More »
  • Breaking News

    വോട്ടർമാരെ സ്വാധീനിക്കാൻ മണ്ഡലത്തിനു പുറത്തുനിന്ന് എൽഡിഎഫ് ആൾക്കാരെ ഇറക്കി? ചുങ്കത്തറ, കുറുമ്പലങ്ങോട് ബൂത്തുകളിൽ സംഘർഷം, മൂന്ന് എൽഡിഎഫ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

    നിലമ്പൂർ: നിലമ്പൂർ വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം പിന്നീട് ഉന്തും തള്ളിലേക്കും നീങ്ങി. പോലീസ് ഇടപ്പെട്ടാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പോ ലീസ് കസ്റ്റഡിയിലെടുത്ത് പോത്തുകല്ല് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്നു മണി വരെ 59.68% പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തിക്കൊണ്ടിരിക്കുകയാണ്. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കു കൂട്ടലിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.      

    Read More »
  • Breaking News

    വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു, കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി അറസ്റ്റിൽ

    തലശ്ശേരി: വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വച്ചും പിന്നീട് ലോഡ്ജ് മുറിയിലെത്തിച്ചു വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പാലയാട് ക്യാംപസ് ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പോലീസ് അറസ്റ്റ് ചെയ്തത്. ക്യാംപസിലെ വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അധ്യാപകൻ തന്റെ ചേംബറിലും തലശ്ശേരിയിലെ ഒരു ലോഡ്ജ് മുറിയിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Social Media

    ‘തീയാട്ട’ത്തിന്റെ കഥ മോഷ്ടിച്ചാണ് ‘തുടരും’: ഞാന്‍ പറയുമ്പോള്‍ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി അര്‍ഹിക്കാത്ത ജല്പനമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിഷ്‌കളങ്കമല്ല!

    മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമ തന്റെ നീയാട്ടം എന്ന സിനിമയില്‍ നിന്ന് മോഷ്ടിച്ച കഥയാണ് എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മഞ്ജുവാര്യരും ടോവിനോ തോമസും നിര്‍മാണ പങ്കാളികള്‍ ആയി വരുന്ന രീതിയില്‍ സെഞ്ച്വറി പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന സിനിമ ആയാണ് തീയാട്ടം പ്ലാന്‍ ചെയ്തിരുന്നത്. തുടരും സിനിമയില്‍ ഉള്ള മുപ്പതോളം പേര്‍ തന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട് എന്നും അവര്‍ക്ക് കാര്യം മനസിലാകും എന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു. മഞ്ജു വാര്യരുടെ മാനേജര്‍ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രന്‍ ഒരു ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും അയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും സനല്‍ കുമാര്‍ ഉന്നയിക്കുന്നുണ്ട്. തന്റെ കയറ്റം എന്ന സിനിമയെ തകര്‍ക്കാന്‍ പിന്നില്‍ നിന്നത് ഇയാളാണ് എന്നും അദ്ദേഹം പറയുന്നു. വൈറല്‍ കുറിപ്പ് വായിക്കാം തീയാട്ടത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് കടന്ന സമയത്താണ് മഞ്ജു വാര്യരുടെ മാനേജര്‍ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രന്‍…

    Read More »
Back to top button
error: