NEWS

കാരുണ്യസ്പർശം: റിയാദിൽ എ.സി പൊട്ടിത്തെറിച്ച് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ആജീവനാന്തം ശമ്പളം നൽകും, മകനെപ്പോലെ സ്നേഹിച്ച സിയാദിന്റെ വിയോഗത്തിൽ വിലപിച്ച് സ്പോൺസർ

 റിയാദിൽ എസി പൊട്ടിത്തെറിച്ച്  മരണപ്പെട്ട എറണാകുളം പറവൂർ സ്വദേശി  സിയാദിന്റെ മൃതദേഹം ഖബറിലേക്ക് ഇറക്കിവെക്കുമ്പോൾ നിയന്ത്രണം വിട്ട് കരയുന്ന സ്പോൺസറുടെ ദൃശ്യങ്ങൾ കണ്ടു നിന്നവരുടെ ഉള്ളുലച്ചു. മകനെപ്പോലെ സ്നേഹിച്ചിരുന്ന സിയാദ് ഓർമ്മയാകുന്നത് സ്പോൺസർക്ക് താങ്ങാനായില്ല. ഏറെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിന്റെ ദുഃഖം ആ മുഖത്തും മനസ്സിലും തളംകെട്ടി നിന്നു.

പറവൂർ മാഞ്ഞാലിയിൽ കണിയാംപറമ്പിൽ ബഷീറിന്റെ മകനായ സിയാദ് (36) കഴിഞ്ഞ ദിവസമായാണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഉച്ചയ്ക്ക് വിശ്രമിക്കുന്നതിനിടെ എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിക്കുകയും സിയാദിന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ഈ അപകടത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. തൊട്ടടുത്ത ദിവസം റിയാദിലെ ഹയ്യൂൽ സലാം മഖ്ബറയിൽ സിയാദിന്റെ മൃതദേഹം ഖബറടക്കി.

Signature-ad

ALSO READ    തരൂരിന്റെ മന്ത്രിപദവി വരെ തെറിപ്പിച്ച കൊച്ചി ടസ്‌കേഴ്‌സ്! ലളിത് മോദിയുടെ പ്രതികാര നടപടി; ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി; വിവാദങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചെത്തുമോ കൊമ്പന്മാര്‍? ഐപിഎല്‍ ഘടന പൊളിച്ചെഴുതേണ്ടി വരും

മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത സ്പോൺസർ വിങ്ങിപ്പൊട്ടി കരയുന്ന കാഴ്ച ഏവരെയും ദുഃഖത്തിലാഴ്ത്തി. സ്വന്തം പ്രായം പോലും വകവെക്കാതെ, അദ്ദേഹം സിയാദിന്റെ മയ്യിത്ത് ഖബറിലേക്ക് ഇറക്കിവെക്കാനും മറവുചെയ്യാനും സഹായിച്ചു.

ചടങ്ങുകൾക്ക് ശേഷം, അവിടെ കൂടിയവരെ സ്പോൺസർ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് അവരുമായി ദീർഘനേരം സംസാരിക്കുകയും ചെയ്തു. സിയാദിനോടുള്ള സ്നേഹം  എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹം തന്റെ വീടിന് പുറത്ത് ‘സിയാദിന്റെ അനുസ്മരണം നടക്കുന്നു’ എന്നൊരു ബോർഡും സ്ഥാപിച്ചു.

ഇതിനുപരിയായി, ജീവിച്ചിരിക്കുന്ന കാലത്തോളം സിയാദിന് താൻ നൽകിയിരുന്ന ശമ്പളം അദ്ദേഹത്തിന്റെ കുടുംബത്തിന് തുടർന്നും നൽകുമെന്ന അസാധാരണമായ പ്രഖ്യാപനവും സ്പോൺസർ നടത്തി. സിയാദിന്റെ ദുഃഖത്തിൽ ആശ്വാസമേകാനായി സൗദി പൗരന്മാരും മലയാളി പ്രവാസികളും ഉൾപ്പെടെ നിരവധി പേർ അവിടെയെത്തിയിരുന്നു. പ്രവാസലോകത്ത് ഉടലെടുത്ത മാനുഷിക ബന്ധങ്ങളുടെ ഊഷ്മളതയും സ്നേഹബന്ധങ്ങളുടെ ആഴവും ഈ സംഭവം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

Back to top button
error: