
ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ചൈന, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഈ ചായ, ഇന്ന് ലോകമെമ്പാടും ജനപ്രിയമായിട്ടുണ്ട്. ഗ്രീന്‍ ടിയില്‍ ധാരാളം ആന്റിഒാോക്‌സിഡന്റുകള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ മനുഷ്യശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.ഒരു ദിവസം 2-3 കപ്പ് ഗ്രീന്‍ ടി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അമിതമായി കുടിക്കുന്നത് ഉറക്കക്കുറവ്, ആമശയപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഗ്രീന്‍ ടി കുടിക്കുന്നതിന് മുന്‍പ്‌ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
കരളിന്റെ പ്രവര്‍ത്തനം
ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അതുപോലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സാധിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകള്‍ കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫാറ്റി ലിവര്‍ രോഗം ഉള്ളവര്‍ക്ക് ഗ്രീന്‍ ടീ കുടിക്കുന്നത് വളരെ നല്ലതാണ്.
2013-ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മോളിക്യുലാര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ഉയര്‍ന്ന സാന്ദ്രതയുള്ള കാറ്റെച്ചിനുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) ഉള്ള രോഗികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു എന്ന് കണ്ടെത്തി.

ഹൃദയത്തിന്റെ ആരോഗ്യം
ഗ്രീന്‍ ടീ പതിവായി കുടിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതുപോലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സാധിക്കും. അതുപോലെ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുകയും അതുപോലെ കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, എല്‍-തീനൈന്‍ (L-theanine) തുടങ്ങിയ ഘടകങ്ങള്‍ മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ആല്‍സൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗസാധ്യത കുറയ്ക്കുന്നു.
ശരീരഭാരം
ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും അതുപോലെ ടൈപ്പ് 2 പ്രമേഹം ഉള്ള ആളുകള്‍ക്ക് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സാധിക്കും. ഗ്രീന്‍ ടിയിലെ പോഷകങ്ങള്‍ ഉപാപചയ വേഗത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് കത്തിച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച്, വയറുപ്രദേശത്തെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്.
ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള കാറ്റെച്ചിനുകള്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. 2020-ല്‍ നടത്തിയ 11 പഠനങ്ങളുടെ അവലോകനത്തില്‍ ഗ്രീന്‍ ടീ ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്‌സ് (BMI), ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ വയറിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി.ഗ്രീന്‍ ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് ടൈപ്പ്-2 ഡയബറ്റീസ് ഉള്ളവര്‍ക്ക് ഗുണം ചെയ്യും.
ആരോഗ്യത്തിന്
കാപ്പിയില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയിട്ടുണ്ട് എന്നാല്‍ ഗ്രീന്‍ ടീയില്‍ കുറഞ്ഞ അളവിലാണ് കഫീന്‍ അടങ്ങിയിരിക്കുന്നത്.ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുകയും അതുപോലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗ്രീന്‍ ടി ഒരു സൂപ്പര്‍ഡ്രിങ്ക് എന്ന് വിളിക്കാവുന്നത്ര ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ദീര്‍ഘായുസ്സ് നല്‍കുകയും ചെയ്യുന്നു.ഗ്രീന്‍ ടിയിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ വായിലെ ബാക്ടീരിയകളെ കൊല്ലുകയും ദന്തക്ഷയം, വായ്നാറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു.