അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി; ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ ആരുമായും ചര്‍ച്ചയ്ക്കില്ല; രണ്ടാഴ്ചയ്ക്കുള്ളില ആക്രമത്തെക്കുറിച്ച് തീരുമാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ നിലപാട്; ഇസ്രായേലിന് ആരുടെയും സഹായം വേണ്ടെന്ന് നെതന്യാഹു

ടെഹ്‌റാന്‍: ആണവകരാറിന് അമേരിക്കയുടെ ഭാഗത്തുനിന്ന് ആവശ്യമുണ്ടായെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ നിരാകരിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
‘അമേരിക്കക്കാര്‍ ചര്‍ച്ചകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഞങ്ങളുടെ ഉത്തരം ഇല്ല എന്നാണ്’- എന്ന് അബ്ബാസ് പറഞ്ഞതായി എന്റക്ഹാബ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി സൈനിക നടപടികളെക്കുറിച്ചുള്ള ട്രംപിന്റെ ഭാഷ വാഷിംഗ്ടണ്‍ ഇതിനകം തന്നെ ഇസ്രായേലി ആക്രമണങ്ങളില്‍ പങ്കാളിയാണെന്ന് കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നിയമാനുസൃതമായ പ്രതിരോധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അത് തുടരും. ഇസ്രായേലില്‍നിന്ന് ആക്രമണങ്ങള്‍ തുടരുമ്പോള്‍ ഒരു ചര്‍ച്ചയ്ക്കും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനെതിരേ ആക്രമണം ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അമേരക്ക വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ സെക്രട്ടറി കലോളിന്‍ ലീവിറ്റാണു ട്രംപിന്റെ പ്രസ്താവന വായിച്ചത്. ‘സമീപഭാവിയില്‍ ഇറാനുമായി നടക്കാന്‍ സാധ്യതയുള്ളതോ അല്ലാത്തതോ ആയ ചര്‍ച്ചകള്‍ക്ക് ഗണ്യമായ സാധ്യതയുണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പോകണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നണ് ട്രംപ് പറഞ്ഞത്.
എ്ന്നാല്‍, ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടേയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവശക്തി നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന് ഒറ്റയ്ക്ക് സാധിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം ട്രംപ് തീരുമാനിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാനിലെ അധികാരക്കൈമാറ്റത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് ഇറാന്‍ ജനതയാണെന്നും നെതന്യാഹു പറഞ്ഞു.
നിലവില്‍, ഖത്തര്‍, ഒമാന്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സമാധാന നീക്കങ്ങള്‍ പുരോഗമിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ഇന്ന് യോഗം ചേരും. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.