Lead NewsSocial MediaTRENDING

കാവ്യയുടെ അച്ഛന്റെ ആഗ്രഹം, ദിലീപ് പച്ചക്കൊടി കാണിക്കണം; മഞ്ജുവിനോട് പറഞ്ഞത് കാവ്യയോടും

ജൂണ്‍ 16 നാണ് നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചത്. നിരവധി പേര്‍ ചെന്നൈയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. കാവ്യയെ സിനിമാ താരമാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ച ആളാണ് പി മാധവന്‍. മകള്‍ക്ക് കലാരംഗത്ത് ശോഭിക്കാനാകുമെന്ന് ഇദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞു. അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് കാവ്യ. 2017 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് അവസാന സിനിമ. 2017 ല്‍ നടി ദിലീപിനെ വിവാഹം ചെയ്തു. ഇതോടെയാണ് സിനിമാ രംഗത്ത് നിന്നും മാറി നിന്നത്. കാവ്യയുടെ പിതാവിനുണ്ടായിരുന്ന ആഗ്രഹത്തെക്കുറിച്ച് ഫില്‍മി പ്ലസില്‍ സംസാരിക്കുയാണ് സിനിമാ പത്രപ്രവര്‍ത്തകന്‍ പല്ലിശ്ശേരി.

മാധവേട്ടന് ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നു. കാവ്യയെക്കുറിച്ചാണത്. ആഗ്രഹവും ആശങ്കയുമുണ്ടായിരുന്നു. കാവ്യ നല്ല സമയത്ത് പാട്ട് നിര്‍ത്തുന്നത് പോലെ അഭിനയം നിര്‍ത്തിയതില്‍ ഒരു വേദന അദ്ദേഹത്തിനുണ്ട്. കാരണം കാവ്യ കുറേക്കാലം കൂടി അഭിനയിക്കേണ്ടതായിരുന്നു. അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ഒരൊറ്റ സിനിമയില്‍ അഭിനയിച്ച് ഒരു തിരിച്ച് വരവ് വേണ്ടിയിരുന്നെന്ന ആഗ്രഹം മാധവേട്ടനെപ്പോഴും മനസില്‍ സൂക്ഷിച്ചിരുന്നു. ഇപ്പഴാണെങ്കില്‍ കാവ്യക്ക് തടി കുറച്ച് സിനിമാ നടിക്ക് വേണ്ട ഭംഗിയുണ്ട്.

Signature-ad

ഈ ആഗ്രഹം പലപ്പോഴും പറയുമെങ്കിലും ആരും അതിന് ചെവി കൊടുത്തില്ല. അതേസമയം കാവ്യക്കും അഭിനയിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. പച്ചക്കൊടി കാണിക്കേണ്ടത് ദിലീപാണ്. മഞ്ജുവിനെ കല്യാണം കഴിച്ചപ്പോഴും ദിലീപ് അഭിനയം വേണ്ടെന്ന് പറഞ്ഞതാണ്. കാവ്യയെ കല്യാണം കഴിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. ദിലീപിന് ദിലീപിന്റേതായ കാരണങ്ങളുണ്ടായിരിക്കാം. രണ്ട് കുട്ടികളുണ്ട്. പക്ഷെ ഒരൊറ്റ സിനിമയില്‍ എന്റെ മകള്‍ അഭിനയിച്ച് അതില്‍ അസാധാരണ അഭിനയം കാഴ്ച വെച്ച് എന്റെ മകള്‍ അഭിനയം നിര്‍ത്തട്ടെ എന്നാണ് മാധവേട്ടന്‍ പറഞ്ഞത്.

നമ്മളല്ല തീരുമാനിക്കേണ്ടത്. പക്ഷെ കാവ്യയുടെ മനസില്‍ താന്‍ അഭിനയിക്കാന്‍ പോകുന്ന കഥാപാത്രം വരെ ഉണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. പക്ഷെ ദിലീപ് ഓക്കെ പറയണം. ദിലീപാണ് മാധവേട്ടന്റെ മരണ ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി എല്ലാ കാര്യത്തിനും ഓടി നടക്കുന്നത്. മകന്‍, മരുമകന്‍ എന്ന നിലയ്‌ക്കെല്ലാം. മാധവേട്ടനെ സ്‌നേഹിക്കുന്ന ദിലീപിന് മാധവേട്ടന്റെ ആഗ്രഹം സാധിച്ച് കൊടുക്കേണ്ടി വരില്ലേയെന്ന് പല്ലിശ്ശേരി ചോദിക്കുന്നു.

അഭിനയ രംഗം വിട്ട ശേഷം അഭിമുഖങ്ങളില്‍ പോലും കാവ്യ മാധവനെ കണ്ടിട്ടില്ല. കുറേക്കാലം ലൈം ലൈറ്റില്‍ നിന്നും പൂര്‍ണമായും മാറി നിന്ന കാവ്യ അടുത്ത കാലത്താണ് സോഷ്യല്‍ മീഡിയയിലേക്കും കടന്ന് വന്നത്. തുടക്കത്തില്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരുന്നു. കുറച്ച് നാളുകളായി ലൈം ലൈറ്റില്‍ കാവ്യ സാന്നിധ്യം അറിയിക്കുന്നുണ്ട്. അതേസമയം മകളുടെ കാര്യങ്ങള്‍ നോക്കുന്ന തിരക്കിലാണ് കാവ്യയെന്നാണ് ദിലീപ് പറയാറുള്ളത്.

ദിലീപിന്റെ എതിര്‍പ്പ് കാരണമാണ് മുന്‍ ഭാര്യ മഞ്ജു വാര്യര്‍ അഭിനയ രംഗത്ത് നിന്നും പതിനഞ്ച് വര്‍ഷത്തോളം മാറി നിന്നത്. ബന്ധം പിരിഞ്ഞ ശേഷമാണ് നടി സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതും. മഞ്ജുവിന്റെ കരിയര്‍ ഇല്ലാതാക്കി എന്ന വിമര്‍ശനം ദിലീപിന് അക്കാലത്ത് നേരിടേണ്ടി വന്നിരുന്നു. ഇന്ന് മഞ്ജു വാര്യര്‍ സിനിമാ ലോകത്ത് ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്നു. കാവ്യ മാധവന്റെ തിരിച്ച് വരവും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്.

Back to top button
error: