Breaking NewsKeralaLead NewsNEWS
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ മോഹന്‍ലാല്‍; ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി ‘കംപ്ലീറ്റ് ആക്ടര്‍’

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അതിഥിയായി മോഹന്‍ലാല്‍. താരത്തെ ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സഭ നടക്കുന്നതിനിടെ ശ്രീലങ്കന്‍ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹന്‍ലാലിനെ സ്വാഗതം ചെയ്യുന്നത് വിഡിയോയില്‍ കാണാം.

മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹന്‍ലാല്‍ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോള്‍ ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് മോഹന്‍ലാല്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അതിഥിയായെത്തിയ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം സിന്‍ഹളയിലും റീമെയ്ക്ക് ചെയ്തിരുന്നു. 2017ല്‍ ‘ധര്‍മ യുദ്ധ’ എന്ന പേരിലിറങ്ങിയ ചിത്രം ശ്രീലങ്കയിലും വലിയ ഹിറ്റായിരുന്നു.