Month: June 2025
-
Breaking News
ഫോര്‍ദോ ആണവ കേന്ദ്രം നശിപ്പിക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇസ്രയേല്‍; യുഎസിന്റെ ബി-2 ബോംബര്‍ വിമാനങ്ങള്‍ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍നിന്ന് പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്; മിന്നല്‍ വേഗം; ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷി
വാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇത്. പസഫിക് സമുദ്രത്തിലെ താവളത്തിൽ ഇവ എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇറാൻ യുഎസ് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ എത്തുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ 30,000 പൗണ്ട് ബോംബുകൾ ആവശ്യമാണ്. ഇതിനായാണ് അത്യാധുനിക ബോംബർ വിമാനങ്ങൾ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ധനം നിറക്കാനുള്ള ടാങ്കറുകളും ഗുവാമിലെ സൈനിക താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽ നിന്ന് ഒന്നിലധികം ബി-2 വിമാനങ്ങൾ പറന്നുയർന്നതായും ഇവ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ആകാശത്ത് ഇന്ധം നിറയ്ക്കാന്‍ സഹായിക്കുന്ന നാലു…
Read More » -
Breaking News
വധിക്കപ്പെടുമെന്ന് ഉറപ്പിച്ചു; മരണ ഭീതിയെത്തുടര്‍ന്ന് ബങ്കറില്‍ കഴിയുന്ന അയൊത്തൊള്ള ഖമേനി അടിയന്തരമായി മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ്; ഒരാള്‍ മകന്‍; മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ അജ്ഞാതം; തീരുമാനം എടുത്തത് രണ്ടു വിശ്വസ്തര്‍ കൂടി വീണതോടെ
ടെല്‍അവീവ്: കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയില്‍ മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി. ഇസ്രയേല്‍ ഏറ്റവും ആദ്യം വധിക്കാന്‍ പദ്ധതിയിട്ടിരുന്നത് ഖമേനിയെയായിരുന്നു. എന്നാല്‍, അമേരിക്കയുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ നീക്കം വേണ്ടെന്നു വയ്്ക്കുകയായിരുന്നു. 86 വയസുള്ള ഖമേനി വസതിയില്‍നിന്ന് മാറി രഹസ്യമായി ബങ്കറിലാണു കഴിയുന്നതെങ്കിലും ഇസ്രയേല്‍ ചാരസംഘടയായ മൊസാദിനു കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നാണു കരുതുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖമേനി തന്റെ മരണത്തെ രക്തസാക്ഷിത്വമായിട്ടാണു കാണുന്നത്. യുദ്ധമാരംഭിച്ച് ആദ്യ ദിനത്തില്‍തന്നെ ഇറാന്‍ ഭൂഗര്‍ഭ കമാന്‍ഡ് സെന്ററില്‍ യോഗത്തിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണു ഐആര്‍ജിസിയുടെ വ്യോമസേനാ കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെയും മറ്റ് മുതിര്‍ന്ന വ്യോമസേനാ നേതാക്കളും കൊല്ലപ്പെട്ടത്. ഇതിനു സമാനമായ ആക്രമണമാണ് ഖമേനിയും പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച ആദ്യം ഇസ്രായേലിലെ ഒരു ആശുപത്രിയിലും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും ഇറാന്‍ നടത്തിയ ആക്രമണത്തിന് ശേഷം ഖമേനിയുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രസ്താവന ഇറക്കിയിരുന്നു. ഖമേനിയുടെ വ്യക്തിപരമായ ഉത്തരവില്ലാതെ ആക്രമണങ്ങള്‍…
Read More » -
Breaking News
ഇസ്രയേലിന്റെ ലക്ഷ്യം ഇറാൻ ആണവ കേന്ദ്രങ്ങൾ!! ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെ രണ്ടാംതവണയും വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാനും, ഹൈഫയിലും ബീർഷെബയിലും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു, 19 പേർക്ക് പരുക്ക്
ടെഹ്റാൻ: ഇസ്രയേൽ ഇറാൻ സംഘർഷം 9ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇറാനെതിരെയുള്ള വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ശനിയാഴ്ചയും വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ശനിയാഴ്ച ഇറാന്റെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇസ്ഫഹാൻ ആണവകേന്ദ്രം ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂൺ 13നായിരുന്നു ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആദ്യ ആക്രമണം നടത്തിയത്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഏകദേശം 50 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയിൽ നിർണായക സ്ഥാനമാണ് ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് ഉള്ളത്. യുറേനിയം സമ്പൂഷ്ടീകരണ സൗകര്യവും ആണവ ഇന്ധന നിർമാണ പ്ലാന്റും ഇവിടെയുണ്ട്. അതേസമയം ഇതുവരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ 657 പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.…
Read More » -
Breaking News
തലസ്ഥാനത്ത് അരുംകൊല; യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണന്തല മുക്കോലയിലാണ് നാടിനെ നടുക്കിയ സംഭവം. ഷെഫീനയുടെ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ് മര്‍ദ്ദിക്കുകയായിരുന്നു. പ്രതിക്കൊപ്പം വൈശാഖ് എന്നയാളുമുണ്ടായിരുന്നു. ഇയാളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
Breaking News
യുവതി വീടുവിട്ടുപോയെന്ന് അമ്മായിയച്ഛന്‍; പരിശോധനയില്‍ കുഴിയില്‍ മൃതദേഹം, ഭര്‍ത്താവടക്കം 4 പേര്‍ കസ്റ്റഡിയില്‍
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ അഴുകിയനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ സിക്കോഹാബാദ് സ്വദേശിനിയായ തനു സിങ്ങിന്റെ (24) മൃതദേഹമാണു കണ്ടെത്തിയത്. ഫരീദാബാദ് റോഷന്‍ നഗര്‍ സ്വദേശിയായ അരുണ്‍ സിങ്ങുമായി രണ്ടു രര്‍ഷം മുമ്പായിരുന്നു തനുവിന്റെ വിവാഹം. സംഭവത്തില്‍ തനുവിന്റെ ഭര്‍ത്താവ് അരുണ്‍, ഭര്‍തൃപിതാവ് ഭൂപ് സിങ്, ഭര്‍തൃമാതാവ് സോണിയ, ഭര്‍തൃ സഹോദരി കാജള്‍ എന്നിവരുള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണസമയവും കാരണവും കണ്ടെത്താനായി മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തനുവും ഭര്‍ത്താവും കുടുംബവും താമസിച്ചിരുന്ന വീടിനോടു ചേര്‍ന്നുള്ള പൊതുവഴിയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്ത കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസം മുന്‍പ് മലിനജലം ഒഴുക്കിവിടുന്നതിനുള്ള ഓട നിര്‍മിക്കാനായി ഇവിടെ കുഴിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. മലിനജലം ഒഴുകിപോകാന്‍ വീട്ടില്‍ ശരിയായ സംവിധാനമില്ലെന്ന് പറഞ്ഞാണ് തനുവിന്റെ ഭര്‍തൃപിതാവ് കുഴിയെടുത്തത്. കുഴി എടുത്ത ഉടന്‍ പെട്ടെന്ന് മൂടുകയും മുകളില്‍ സിമന്റ് സ്ലാബ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കുഴിയെടുക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നതായും പറയുന്നു. സംഭവത്തിനു ശേഷം…
Read More » -
Breaking News
ഭരിക്കുന്നവര്‍ തന്നെ ജഡ്ജിയും ജൂറിയും ആരാച്ചാരുമാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ഉത്തര്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്; ‘ഏകപക്ഷീയ നടപടികള്‍ നിയമവാഴ്ചയുടെ ലംഘനം’
ന്യൂഡൽഹി: ഭരിക്കുന്നവർ തന്നെ ജഡ്ജിയും ജൂറിയും ആരാച്ചാരുമാകുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. സ്വകാര്യ കെട്ടിടങ്ങൾ പൊളിക്കുന്ന സർക്കാരിന്റെ പ്രതികാര നടപടിക്കെതിരായ സുപ്രിം കോടതിയുടെ വിധിയെ ഉദ്ധരിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഇറ്റലിയിലെ മിലാനിൽ വെച്ച് നടന്ന ‘മിലാൻ കോർട്ട് ഓഫ് അപ്പീലി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റാരോപിതനായ വ്യക്തിയുടെ വീടും സ്വത്തുക്കളും പൊളിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ നടപടി കോടതി പരിശോധിച്ചു. കോടതി കുറ്റക്കാരനായി കണ്ടെത്തി നടപടിയെടുക്കുന്നതിന് മുമ്പേയുള്ള ഇത്തരം ഏകപക്ഷീയമായ നടപടികൾ നിയമവാഴ്ചയുടേയും ആർട്ടിക്കിൾ 21 പ്രകാരം അഭയം നൽകാനുള്ള മൗലികാവകാശത്തിന്റെയും ലംഘനമാണ്. ഭരണകർത്താക്കൾ തന്നെ ഒരേസമയം ജഡ്ജിയും ജൂറിയും ആരാച്ചാരുമാകരുതെന്നും ഗവായ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതു മാത്രമല്ല ഓരോ വ്യക്തിയുടേയും പ്രത്യേകിച്ച് ദുർബലരായവരുടെ സുരക്ഷയും ഭൗതിക ക്ഷേമവും അന്തസും ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘രാജ്യത്ത് സാമൂഹിക സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിൽ ഭരണഘടനയുടെ പങ്ക്; 75 വർഷത്തെ ഇന്ത്യൻ ഭരണഘടനയുടെ പ്രതിഫലനങ്ങൾ’ എന്ന…
Read More » -
Breaking News
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്ണുവച്ച് ആഗോള ഭീമന്‍മാരും; അരഡസന്‍ കമ്പനികള്‍ വന്‍ നിക്ഷേപത്തിന്; എന്‍ജിനീയറിംഗ്, സാമ്പത്തിക രംഗങ്ങളിലെ മിടുക്കന്‍മാര്‍ക്ക് അവസരങ്ങള്‍; മൂന്നു വര്‍ഷത്തിനിടെ പ്രതിഫലം മൂന്നിരട്ടിയായി; വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയതോടെ ഏപ്രിലില്‍ മാത്രം നടന്നത് 7.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരം
മുംബൈ: സിറ്റാഡല്‍ സെക്യൂരിറ്റീസ്, ഐഎംസി ട്രേഡിംഗ് മുതല്‍ മില്ലേനിയം, ഒപ്റ്റിവര്‍ വരെയുള്ള അരഡസന്‍ ആഗോള വ്യാപാര ഭീമന്മാര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. കുതിച്ചുയരുന്ന ഇന്ത്യന്‍ ഓഹരി വിപണികളില്‍ ട്രേഡിംഗ് കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണു വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. മിടുക്കന്‍മാരായ യുവാക്കള്‍ക്കു വന്‍ തൊഴില്‍ സാധ്യതയാണ് ഇതു തുറക്കുന്നത്. നിയമനങ്ങള്‍ കുതിച്ചുയരുന്നതിനൊപ്പം സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്നതിനും ഓഹരി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇതു പ്രചോദനമാകും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ മൂലമുണ്ടായ ആഗോള പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ആഭ്യന്തര ഉപഭോക്തൃ- നിക്ഷേപ അടിത്തറകള്‍ സഹായിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കമ്പനികള്‍ വന്‍ തോതില്‍ നിയമന നടപടികള്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ഏപ്രിലില്‍ മാത്രം ഇന്ത്യയില്‍ 7.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇത് ആഗോള ശരാശരിയുടെ അറുപതു ശതമാനത്തോളംവരും. മാര്‍ച്ചിനുശേഷം വിറ്റുവരവ് 48 മടങ്ങ് വര്‍ധിച്ചെന്നു സെബി വൃത്തങ്ങളും പറയുന്നു. പാശ്ചാത്യ സ്ഥാപനങ്ങളെ സംബന്ധിച്ചടത്തോളം സ്വര്‍ണത്തിന്റെ നിരക്കുയര്‍ന്നതും വന്‍ നേട്ടമായി. അമേരിക്കന്‍ ട്രേഡിംഗ്…
Read More » -
ഏജൻസി ചതിച്ചു, അമ്മ ഒന്നരമാസമായി കുവൈത്ത് ജയിലിൽ, വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു
ഇടുക്കി: ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച പതിനെട്ടുകാരൻ ഷാനറ്റ് ഷൈജുവിൻറെ സംസ്കാരം വിദേശത്തുള്ള അമ്മയെത്താത്തതിനാൽ പ്രതിസന്ധിയിൽ. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താൻ കഴിയാത്തതിനാലാണ് സംസ്കാരം വൈകുന്നത്. ജോലിക്കു കൊണ്ടുപോയ ഏജൻസി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അണക്കര സ്വദേശി ഷാനറ്റ് ഷൈജുവും സുഹൃത്ത് അലനും ബൈക്കപകടത്തിൽ മരിച്ചത്. ഷാനറ്റിൻറെ അമ്മ ജിനുവിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടര മാസം മുൻപാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. മാത്രമല്ല വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്നു രക്ഷപെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം തടങ്കലിലാണിപ്പോൾ ജിനു. താൽക്കാലിക പാസ്സ്പോർട്ട് ലഭിച്ചതിനെ…
Read More » -
Breaking News
‘റസീന ഭര്‍ത്താവുമായി അടുപ്പത്തിലായിരുന്നില്ല, അത് മുതലെടുത്തു; മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചു’
കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മന്‍സിലില്‍ റസീന (40) ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. മകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മകള്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആണ്‍സുഹൃത്തുമായി സംസാരിക്കുന്നത് ചിലര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റസീന ആത്മഹത്യ ചെയ്തത്. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീഡിയോയും ഫോട്ടോയും തിരിച്ചു കിട്ടുന്നതുവരെ ആണ്‍സുഹൃത്തിനെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന് മകള്‍ പറഞ്ഞെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താന്‍ വീട്ടില്‍ പറഞ്ഞില്ലെന്നും ഉമ്മ പരാതിയില്‍ പറയുന്നു. റസീനയും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. അത് മുതലെടുത്താണ് ആണ്‍സുഹൃത്ത് വിവാഹവാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയത്. വിഡിയോകള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി…
Read More »
