Breaking NewsCrimeLead NewsNEWS
ക്രംപസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തേയ്ക്ക് കാറ്റടിപ്പിച്ചു; കുടല്‍ പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടി പ്ലൈവുഡ് കമ്പനിയില്‍ സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിപ്പിച്ചതിനെ തുടര്‍ന്ന് അതിഥിത്തൊഴിലാളി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരിക്കേറ്റത്. കുടല്‍ പൊട്ടിയ നിലയിലാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
18ന് ഓടക്കാലിയിലെ സ്മാര്‍ട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസര്‍ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. അതിനിടെയാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ(47), ബയാഗ് സിങ് (19) എന്നിവര്‍ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
