
തൃശൂര്‍: ചാലക്കുടി വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടര്‍ന്ന് അധികൃതര്‍. ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വാല്‍പ്പാറ ടൗണിനോടു ചേര്‍ന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്.
തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പൊലീസിന് നല്കിയ മൊഴി. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. വലിയ രീതിയില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തില്‍ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പല സംഘങ്ങളായി തിരിഞ്ഞാണ് കുട്ടിക്കായുള്ള തെരച്ചില്‍ നടത്തുന്നത്.
മാതാപിതാക്കള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജാര്‍ഖണ്ഡില്‍നിന്നും വാല്‍പ്പാറയില്‍ ജോലിക്കെത്തിയത്.






