Month: June 2025
-
Breaking News
പിടിച്ചു നില്‍ക്കാന്‍ കഴിയുമോ ഇറാന്? സൈനിക നേതൃത്വമില്ല; മിസൈലുകളുടെ എണ്ണം കുറയുന്നു; മുന്നില്‍ മൂന്നു വഴികള്‍; ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ അഞ്ചു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി; എണ്ണവില കുതിച്ചുയരും; തല്‍ക്കാലം നിര്‍ത്തി അമേരിക്ക
ടെഹ്‌റാന്‍: അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ കടുത്ത പ്രത്യാക്രമണം തുടങ്ങിയ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്നും പ്രഖ്യാപിച്ചു. ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള നീക്കമായി ഇതിനെ വിലയിരുത്താമെങ്കിലും ഇറാന് ഇതില്‍ എത്രത്തോളം സാധ്യതയെന്നത് അവ്യക്തമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ പറഞ്ഞു. എന്നാല്‍, സാമ്പത്തികമായും സൈനികമായും അശക്തരായ ഇറാന് അധികനാള്‍ യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അത്യാധുനിക സംവിധാനങ്ങളുമായാണ് അമേരിക്കയും ഇസ്രയേലും ഇറാനു മുകളില്‍ ശക്തമായ വ്യോമാക്രമണം തുടരുന്നത്. മൊസാദിന്റെ ചാരപ്രവര്‍ത്തനത്തിന്റെയും സാറ്റലൈറ്റുകള്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേലിന്റെ നീക്കങ്ങള്‍. അതേസമയം ഇറാന്‍ കൈയയച്ച് സഹായിച്ചിരുന്ന ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും ഹമാസിനും തിരിച്ചടിക്കാനുള്ള കാര്യമായ ശേഷിയില്ല. ഹൂതികള്‍ കപ്പലുകള്‍ ആക്രമിച്ചു തുടങ്ങിയതോടെ അമേരിക്ക ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കില്ലെന്ന കരാറിലെത്തിക്കാനും യുഎസിനു കഴിഞ്ഞു. അതേസമയം, ഇറാന്റെ തന്ത്രങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന മുന്‍നിര നേതൃത്വത്തെയെല്ലാം ഇസ്രയേല്‍ വധിച്ചു. ഒപ്പം ഇറാന്റെ കുന്തമുനയെന്നു പറയുന്ന മിസൈലുകളില്‍ ഭൂരിഭാഗവും…
Read More » -
Breaking News
‘ഞാന്‍ ധനികനാണ്, നീയല്ല’: വിവേക് ഒബ്‌റോയ്ക്ക് അച്ഛന്‍ പത്താം വയസില്‍ നല്‍കിയ നിര്‍ദേശം; നടനപ്പുറം കോടികളുടെ ആസ്തികളുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ; കൗമാരം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍; 23-ാം വയസില്‍ കമ്പനി വിറ്റു
ദുബായ്: മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടനാണു വിവേക് ഒബ്‌റോയ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം വില്ലനായും നായകനായുമൊക്കെ വിവേക് തിളങ്ങി. എന്നാല്‍ അതിലുമപ്പുറം 10-ാം വയസുമുതല്‍ ബിസിനസുമായി ബന്ധം പുലര്‍ത്തുകയും കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയും ചെയ്ത ഒരു വിവേക് ഒബ്‌റോയിയെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. ദുബായില്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ബിസിനസ് നേട്ടങ്ങളെക്കുറിച്ചും അച്ഛന്‍ നല്‍കിയ പ്രചോദനത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന വിവേകിന്റെ അച്ഛന്‍ സുരേഷ് ഒബ്‌റോയ് ഒരു കോടീശ്വരനായിരുന്നു. എന്നാല്‍ മകന്‍ സ്വന്തമായി അധ്വാനിച്ച് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് കാണാനാണ് ആ അച്ഛന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി അച്ഛന്‍ തന്നെ സഹായിച്ചിരുന്നില്ല. ‘ഞാന്‍ ധനികനാണ്, പക്ഷേ നീയല്ല, നിനക്കതിലേക്ക് എത്താന്‍ പറ്റും, പക്ഷേ നീ സ്വന്തം നിലയിലെത്തണം’ എന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞതെന്നും ജീവിതത്തില്‍ അത് വലിയ പാഠമായിരുന്നെന്നും വിവേക് ഒബറോയ് പറയുന്നു. പത്താം വയസില്‍ അച്ഛന്‍ വിവേകിനെ ബിസിനസ് പഠിപ്പിച്ചു തുടങ്ങിയതാണ്. കൗമാരക്കാലം മുഴുവന്‍…
Read More » -
Breaking News
മക്കളുടെ മുന്നിൽ നിന്നു ഭാര്യയെ മുറിയിലാക്കി, കയ്യിൽ കിട്ടിയ കത്രികകൊണ്ട് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തി, ഓടി രക്ഷപ്പെട്ട പ്രതി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കൊല്ലം: കുളത്തൂപ്പുഴയിൽ സംശയത്തിൻെറ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര, മനുഭവനിൽ സാനുക്കുട്ടനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യെമ്പോങ് ചതുപ്പിലെ വനത്തിനുളളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുൻപാണ് സാനുക്കുട്ടൻ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കഴുത്തിനു കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയോടുളള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. രേണുകയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം സാനു ഒളിവിലായിരുന്നു. സംശയം മൂലം വീട്ടിൽ കലഹം സ്ഥിരമായിരുന്നെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. കുട്ടികളുടെ മുന്നിൽ നിന്ന് രേണുകയെ മുറിയിലേക്ക് ഇയാൾ കൂട്ടികൊണ്ടു പോവുകയായിരുന്നു. മുറിയിലെത്തിയതിന് ശേഷം കത്രികയെടുത്ത് രേണുകയുടെ വയറ്റിലും കഴുത്തിലും ഇയാൾ ആഞ്ഞു കുത്തി. ഉടൻ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Breaking News
ഇറാൻ ലക്ഷ്യമിട്ടത് ബെൻ ഗുറിയോൺ വിമാനത്താവളം, നഗരമധ്യത്തിലെ പടുകൂറ്റൻ കെട്ടിടങ്ങൾ നിലംപൊത്തി, ചുറ്റും പുകയും പൊടിപടലങ്ങളും, ഇസ്രയേലിനെതിരെ ഇറാൻ നടത്തിയത് കനത്ത മിസൈലാക്രമണം, ദൃശ്യങ്ങൾ പുറത്ത്
ടെൽ അവീവ്: ഇസ്രയേലിനെതിരെ ഇറാൻ ഞായറാഴ്ച നടത്തിയത് കനത്ത ആക്രമണമെന്ന് റിപ്പോർട്ട്. തുടർന്ന് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ യുഎസും പങ്കാളിയായി. ഇറാൻ ടെൽ അവീവിലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ടെൽ അവീവിൽ ഒട്ടേറെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചതായി ദൃശ്യങ്ങളിൽ കാണാം. നഗരത്തിലാകമാനം പുകയും പൊടിപടലവും നിറഞ്ഞിരിക്കുകയാണ്. അതേപോലെ നഗരമധ്യത്തിലെ പടുകൂറ്റൻ കെട്ടിടം തകർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം കൂടി ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ പറഞ്ഞു. പതിനൊന്ന് പേർക്ക് പരുക്കേറ്റതായി ഇസ്രയേൽ വൃത്തങ്ങൾ വ്യക്തമാക്കി. ഇറാന്റെ വിവിധയിടങ്ങളിൽ കനത്ത ബോംബാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ▶️ Aftermath of Iran’s missile strikes in a neighborhood in Tel Aviv Follow: https://t.co/mLGcUTS2ei pic.twitter.com/F50EoI0M6a — Press TV (@PressTV) June…
Read More » -
Business
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി ഡൗൺലോഡ് വേഗത കാഴ്ചവെച്ച് ജിയോ
പാലക്കാട്: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റ് (IDT) ഫലങ്ങൾ അനുസരിച്ച്, റിലയൻസ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായി യുടെ പതിവ് ക്വാളിറ്റി ഓഫ് സർവീസ് (QoS) ഓഡിറ്റുകളുടെ ഭാഗമായി നടത്തുന്ന ഈ ഡ്രൈവ് ടെസ്റ്റുകൾ കേരളത്തിലെ പ്രധാന സേവന മേഖലകളിലെ (LSA) നഗരങ്ങളിലും ഹൈവേകളിലുമായി തത്സമയ നെറ്റ് വർക്ക് പ്രകടനം വിലയിരുത്തി. ഡാറ്റാ സേവനങ്ങളിൽ ജിയോ ഏറ്റവും ഉയർന്ന 249.54 എം ബി പി എസ് ശരാശരി ഡൗൺലോഡ് വേഗതയും 19.18 എം ബി പി എസ് അപ് ലോഡ് വേഗതയും രേഖപ്പെടുത്തി. തിരക്കേറിയ ഹോട്ട്സ്പോട്ടുകളിൽ പോലും, ജിയോയുടെ 5G ഡൗൺലോഡ് വേഗത 88.38 എം ബി പി എസ്-ൽ നിലനിർത്തി, ഇത് സ്ട്രീമിംഗ്, വീഡിയോ കോൺഫറൻസിംഗ്, തത്സമയ ആപ്ലിക്കേഷനുകൾ എന്നിവക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. അതിവേഗതയുള്ള കോൾ സെറ്റപ്പ് സമയത്തിൽ ജിയോ വേറിട്ടുനിന്നു, വെറും 0.60…
Read More » -
Breaking News
മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമെന്ന് ആരോപണം!! ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ കടത്തിയ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരൻ പിടിയിൽ. മോഷണത്തിനിടെ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ കടത്തുന്നതായി കണ്ടെത്തിയത്. അതേസമയം കഴിഞ്ഞമാസം ക്ഷേത്രത്തിൽ നിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ സ്വർണദണ്ഡ് കണ്ടെത്തി. ഇതിനുപിന്നാലെയാണ് പുതിയ മോഷണവും പുറത്തുവരുന്നത്. അതിനിടെ മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നതായും ആരോപണമുണ്ട്.
Read More » -
Breaking News
ബ്ലോക്ക്ബസ്റ്ററുകളെയെല്ലാം മറികടന്ന് അല്ലു അർജുൻ! രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി ‘പുഷ്പ2’
കൊച്ചി: പുഷ്പ രാജ് എന്ന തൻറെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ടകങ്ങളിലും ഒരു വികാരമായി ആളിപ്പടർന്നിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ഏവരുടേയും ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് അല്ലുവിൻറെ പുഷ്പരാജ് എന്ന കഥാപാത്രം. ബോക്സ് ഓഫീസിലെ മിന്നും പ്രകടനത്തിലൂടെ ലോകമെമ്പാടും നിന്നായി 1800 കോടിയുടെ കളക്ഷൻ നേടിയ ‘പുഷ്പ 2’-ൻറെ ഹിന്ദി പതിപ്പ് അടുത്തിടെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടത്തുകയുണ്ടായി. അതിന് പിന്നാലെ ബിഗ് സ്ക്രീനിന് പിന്നാലെ മിനി സ്ക്രീനിലും പുഷ്പരാജ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 5.1 ടിവിആർ റേറ്റിങ്ങുമായി 5.4 കോടി കാഴ്ചക്കാരെയാണ് രാജ്യമെമ്പാടും നിന്നായി ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിന് പുറമെ ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകർക്കിടയിൽ അല്ലു അർജുന് വലിയൊരു താരപദവിയുണ്ട്. അതിനാൽ തന്നെ ഈ നേട്ടം ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ചലച്ചിത്രമായി ‘പുഷ്പ 2’-നെ മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സ്ത്രീ 2, പത്താൻ, ആനിമൽ തുടങ്ങിയ നിരവധി ചിത്രങ്ങളെയും…
Read More » -
Crime
വ്യാജ ഐഡിയില്‍ ഡോക്ടറുടെ വീട്ടില്‍ ജോലിക്കെത്തി 30 ലക്ഷം കവര്‍ന്നു; എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് സ്ത്രീകള്‍ പിടിയില്‍
ന്യൂഡല്‍ഹി: വ്യാജ ഐഡിയില്‍ ഡോക്ടറുടെ വീട്ടില്‍ ജോലിക്കെത്തി 30 ലക്ഷം കവര്‍ന്ന കേസില്‍ മൂന്ന് യുവതികള്‍ അറസ്റ്റില്‍. നോര്‍ത്ത് ഡല്‍ഹിയിലെ മോഡല്‍ ടൗണിലാണ് സംഭവം. മീററ്റ് സ്വദേശികളായ ശില്‍പി (19 ), രജനി (27) സഹാറന്‍പൂര്‍ സ്വദേശിയായ നേഹ സമാല്‍റ്റി (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 306 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. യുപിയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 12 നാണ് മോഡല്‍ ടൗണിലെ താമസക്കാരനായ ഒരു ഡോക്ടറിന്റെ വീട്ടില്‍ നിന്നും തന്‍വീര്‍ കൗര്‍ എന്ന ജോലിക്കാരി 30 ലക്ഷം രൂപയും ഒരു ഐഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞതായി പൊലീസിന് പരാതി ലഭിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ രവി സൈനിയുടെ നേതൃത്വത്തിലുള്ള സംഘം വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ജോലിക്കാരിയെ കൂടാതെ മറ്റ് രണ്ട് യുവതികളും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് ജോലിക്കാരിയെ നിയമിച്ച…
Read More » -
Kerala
”രാത്രിയില്‍ വാതിലില്‍ മുട്ടരുത്, ‘കുറ്റവാളി പട്ടിക’യിലുള്ളവരുടെ വീടുകളില്‍ പൊലീസിന് അതിക്രമിച്ച് കയറാന്‍ അധികാരമില്ല”
കൊച്ചി: സംശയിക്കപ്പെടുന്ന വ്യക്തികളുടേയോ കുറ്റവാളികളുടെ പട്ടികയിലുള്ളവരുടേയോ വീടുകളില്‍ രാത്രിയില്‍ വാതിലില്‍ മുട്ടാനോ അതിക്രമിച്ച് കയറാനോ പൊലീസിന് അവകാശമില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ പെരുമാറിയ പൊലീസുകാരോട് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞതിന് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തടസം വരുത്തിയെന്ന് ആരോപിച്ച് കേസെടുത്തയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് വി.ജി അരുണ്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കേരള പൊലീസ് മാനുവല്‍ പ്രകാരം കുറ്റവാളികളെ അനൗപചാരികമായി സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മാത്രമേ അനുവാദമുള്ളൂ എന്ന് കോടതി പറഞ്ഞു. കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 39 പ്രകാരം എല്ലാ വ്യക്തികളും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നിയമപരമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കുറ്റവാളിയാണെന്ന സംശയത്തിന്റെ നിഴലിലുള്ളവരുടെ വാതിലില്‍ മുട്ടി വീടിന് പുറത്തേയ്ക്ക് വരാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ നിര്‍ദേശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരെ ജോലി ചെയ്യുന്നത് തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിന് ഹര്‍ജിക്കാരനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. കുറ്റവാളികളായവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലുണ്ടോയെന്ന് ഉറപ്പാക്കാന്‍…
Read More »
