Breaking NewsCrimeNEWS

മക്കളുടെ മുന്നിൽ നിന്നു ഭാര്യയെ മുറിയിലാക്കി, കയ്യിൽ കിട്ടിയ കത്രികകൊണ്ട് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തി, ഓടി രക്ഷപ്പെട്ട പ്രതി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ സംശയത്തിൻെറ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര, മനുഭവനിൽ സാനുക്കുട്ടനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യെമ്പോങ് ചതുപ്പിലെ വനത്തിനുളളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടുദിവസം മുൻപാണ് സാനുക്കുട്ടൻ ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കഴുത്തിനു കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയോടുളള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. രേണുകയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം സാനു ഒളിവിലായിരുന്നു. സംശയം മൂലം വീട്ടിൽ കലഹം സ്ഥിരമായിരുന്നെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.

Signature-ad

കുട്ടികളുടെ മുന്നിൽ നിന്ന് രേണുകയെ മുറിയിലേക്ക് ഇയാൾ കൂട്ടികൊണ്ടു പോവുകയായിരുന്നു. മുറിയിലെത്തിയതിന് ശേഷം കത്രികയെടുത്ത് രേണുകയുടെ വയറ്റിലും കഴുത്തിലും ഇയാൾ ആഞ്ഞു കുത്തി. ഉടൻ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: