Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തവനൂരില്‍ ജലീല്‍, കുന്നംകുളത്ത് മൊയ്തീന്‍, തലശേരിയില്‍ കാരായി രാജന്‍; കരുത്തരെ ഇറക്കാന്‍ സിപിഎം; ചെന്നിത്തലയ്ക്ക് എതിരേ യുവനേതാവ്; പോരാട്ടം കടുക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്തരെ തന്നെ അണിനിരത്തി ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണി. മലപ്പുറത്തെ തവനൂര്‍ നിലനിര്‍ത്താന്‍ കെ.ടി. ജലീലിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. സമാനമായ രീതിയില്‍ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് എ.സി. മൊയ്തീനെ നാലാം തവണയും മത്സരരംഗത്തിറക്കാന്‍ സി.പി.എം ആലോചിക്കുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റില്‍ അന്തിമതീരുമാനം വന്നേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണായക ഇടതുമുന്നണിയോഗത്തില്‍ സീറ്റ് വിഭജനം അന്തിമമായേകും.

തവനൂരില്‍ കെ.ടി. ജലീലിന്റെ ജനസ്വാധീനം ഗുണകരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുന്നംകുളത്ത് വിജയസാധ്യത നിലനിര്‍ത്താന്‍ എ.സി. മൊയ്തീന്‍ അനിവാര്യമാണെന്ന നിലപാടിലേക്കാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയായേക്കാം എന്ന നിഗമനത്തിലാണ് ഈ തീരുമാനം.

Signature-ad

കെ.കെ. ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ ജനവിധി തേടിയേക്കും. നിലവില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശേരിയില്‍ കാരായി രാജനെയാണ് പരിഗണിക്കുന്നത്. കായംകുളത്ത് സിറ്റിംഗ് എം.എല്‍.എ യു. പ്രതിഭ തന്നെ വീണ്ടും മത്സരിച്ചേക്കും.

ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ നേരിടാന്‍ യുവനേതാവിനെ തന്നെ രംഗത്തിറക്കാനാണ് സി.പി.ഐയുടെ തീരുമാനം. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്. അന്തിമ ധാരണ ഇന്നത്തെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലുണ്ടായേക്കും.

നിര്‍ണായകമായ തൃശൂര്‍ ജില്ലയില്‍ എല്ലാ സീറ്റിലും സിറ്റിംഗ് എംഎല്‍എമാര്‍ മാത്രമായിരിക്കും സിപിഎമ്മിനായി മത്സരിക്കുക. തൃശൂര്‍, കയ്പമംഗലം എന്നിവ ഒഴിച്ചാല്‍ സിപിഐക്കും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മതിയെന്നാണു തീരുമാനം. തൃശൂരില്‍ പുതുമുഖങ്ങള്‍ വേണ്ടെന്നാണു സെക്രട്ടേറിയറ്റ് തീരുമാനം. അതുപോലെതന്നെയാണ് ജനകീയരും കരുത്തരുമായവരെ ഇറക്കി മൂന്നാംവട്ടം പിടിക്കാന്‍ നീക്കം നടക്കുന്നത്. ഇക്കുറി ടേം വ്യവസ്ഥകള്‍ പാലിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി നിലപാട്.

#KeralaElection2026, #LDF, #CPIM, #PinarayiVijayan, #KTJaleel, #ACMoideen, #RameshChennithala, #KeralaPolitics, #ElectionNews, #LDFCandidates, #Thavanur, #Kunnamkulam, #Haripad, #MalayalamNews, #കേരളം, #രാഷ്ട്രീയം, #നിയമസഭതിരഞ്ഞെടുപ്പ്, #സിപിഐഎം, #ഇടതുപക്ഷം, #വാർത്തകൾ

#KeralaAssemblyElection2026, #LDFCandidateList, #CPIMStateSecretariat, #KeralaPoliticalUpdate, #IncumbentMLAs, #KeralaElectionCampaign, #ThalasseryKarayiRajan, #HaripadConstituency, #TTJismon, #KKShailajaPeravoor, #UPratibhaKayamkulam, #KeralaNewsLive, #VoterTrendsKerala, #LDFvsUDF

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: