Month: June 2025

  • Breaking News

    സംസ്ഥാനത്ത് പെരുമഴ: 11 ജില്ലകളിൽ മഞ്ഞ അലർട്ട്, കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

        കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്നലെ (ഞായർ) മുതൽ മഞ്ഞ അലർട്ടാണ്.  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് വിശേഷിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിലെ അലർട്ടുകൾ ജൂൺ 24 (ചൊവ്വ): മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്. ജൂൺ 25(ബുധൻ):…

    Read More »
  • Breaking News

    മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്, അവസാനിപ്പിക്കുന്നതാണ് നല്ലത്; ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത് നിറഞ്ഞ വിമര്‍ശനം. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്. ജയമോ തോല്‍വിയോ പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്ററില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെ പങ്കെടുത്ത ശില്‍പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുന്‍പായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എം.വി. ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു എന്നായിരുന്നു പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി എം.വി.ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് ആര്‍എസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താന്‍ പറഞ്ഞത് അന്‍പത് കൊല്ലം മുന്‍പത്തെ കാര്യമാണെന്നുമായിരുന്നു ഗോവിന്ദന്‍ വിശദീകരിച്ചത്. ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

    Read More »
  • Breaking News

    കണ്ടതൊന്നുമല്ല ‘മിഡ്നൈറ്റ് ഹാമറി’ല്‍ സംഭവിച്ചത്; ഓപ്പറേഷനില്‍ പങ്കെടുത്തത് ആരുമറിയാതെ 18 മണിക്കൂര്‍ പറന്ന ഏഴ് ബി-2 സ്‌റ്റെല്‍ത്ത് അടക്കം 125 വിമാനങ്ങള്‍; ഗുവാമിയിലേക്ക് പറന്നത് ശ്രദ്ധ തിരിക്കാന്‍; തൊടുത്തത് 14 ബങ്കര്‍ ബസ്റ്ററുകള്‍; മുന്‍കുട്ടി അറിഞ്ഞത് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ മാത്രം

    വാഷിംഗ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തിനു മുന്നോടിയായി ബി-2 വിമാനങ്ങള്‍ പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഇതൊന്നുമായിരുന്നില്ല അണിയറയില്‍ നടന്നതെന്നും ‘മിഡ് നൈറ്റ് ഹാമറി’ല്‍ പങ്കെടുത്തത് മറ്റുചില ബി2 ബോംബറുകളായിരുന്നെന്നും യുഎസ് മിലിട്ടറി. ശനിയാഴ്ച ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ഹാമര്‍’ ആരംഭിച്ചപ്പോള്‍, മിസോറിയിലെ അവരുടെ താവളത്തില്‍ നിന്ന് ബി-2 ബോംബര്‍ വിമാനങ്ങളുടെ ഒരു സംഘം പറന്നുയര്‍ന്ന് പസഫിക് ദ്വീപായ ഗുവാമിലേക്ക് നീങ്ങിയിരുന്നു. ഇറാനെ ആക്രമിക്കാനുള്ള ഏതൊരു യുഎസ് വിമാനത്തിന്റെയും മുന്‍കൂര്‍ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ കരുതി. എന്നാല്‍, എല്ലാവരെയും കബളിപ്പിക്കാനുള്ള നീക്കം മാത്രമായിരുന്നു ഇതെന്നും ഏഴ് ബാറ്റ് വിംഗ്ഡ് ബി2 സ്റ്റെല്‍ത്ത് വിമാനങ്ങളുടെ യഥാര്‍ഥ സംഘം ആരുമറിയാതെ 18 മണിക്കൂര്‍ പറന്നാണ് ആക്രമണം പൂര്‍ത്തിയാക്കിയതെന്നും സൈന്യം വ്യക്തമാക്കി. പറക്കലിനിടെ കമ്യൂണിക്കേഷനുകള്‍ പരമാവധി കുറച്ചു. ഇടയ്ക്കു വായുവില്‍ ഇന്ധനവും നിറച്ചു. ALSO READ    അമേരിക്കന്‍ ആക്രമണം: ഫോര്‍ദോ ആണവ നിലയത്തില്‍ ആറു വന്‍ ഗര്‍ത്തങ്ങളെന്ന് ഉപഗ്രഹ ചിത്രങ്ങള്‍; നീക്കം…

    Read More »
  • Breaking News

    കോച്ചാകാന്‍ തയാര്‍; അഭിമുഖത്തില്‍ ആഗ്രഹം തുറന്നു പറഞ്ഞ് സൗരവ് ഗാംഗുലി; ടെസ്റ്റില്‍ പാളിയാല്‍ ഗംഭീര്‍ തെറിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍; രണ്ടു പരമ്പരകള്‍ തോറ്റതിന്റെ ക്ഷീണം തീര്‍ക്കണം; കാത്തിരുന്നു കാണാമെന്നും ഗാംഗുലി

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചെന്ന നിലയില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തുന്ന ഗൗതം ഗംഭീറിനു ഭീഷണിയായി സൗരവ് ഗാംഗുലി. കോച്ചാകാന്‍ തയാറെന്നു തുറന്നു പറഞ്ഞതോടെ ഭാവിയില്‍ ഇന്ത്യന്‍ ടീമിനുണ്ടാകുന്ന പാളിച്ചകള്‍ ഗംഭീറിന്റെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു. കോച്ചെന്ന നിലയില്‍ ഗംഭീറിന് ഐസിസി ചാമ്പ്യനസ് ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു. പരിചയസമ്പന്നരില്ലാതെ, വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഇപ്പോള്‍ ഇന്ത്യ തരക്കേടില്ലാത്ത പ്രകടനമാണു പുറത്തെടുക്കുന്നത്. എന്നാല്‍, ടെസ്റ്റിലെ റെക്കോഡ് അത്ര മികച്ചതല്ല. അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ തോറ്റു. വേള്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് ഫൈനല്‍ യോഗ്യതയും നഷ്ടമായി. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര കോച്ചെന്ന നിലയില്‍ ഗംഭീറിനു ഏറെ നിര്‍ണായകമാണ്. ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടേക്കും. ഇതിനിടെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനു വെല്ലുവിളിയുമായി മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കു സൗരവ് ഗാംഗുലി…

    Read More »
  • Breaking News

    കാവ്യയ്ക്ക് ഷൂട്ടിംഗുണ്ടെന്ന് കരുതി, ദിലീപ് വരുന്നത് വരെ സസ്‌പെന്‍സ്; താരവിവാഹത്തെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

    മലയാള സിനിമയില്‍ ഏറ്റവും ചര്‍ച്ചാ വിഷയമായ ചടങ്ങായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം. 2016 നവംബര്‍ 25ന് കൊച്ചിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് പ്രശസ്ത നടന്‍ തന്റെ ഭാഗ്യ നായികയ്ക്ക് താലി ചാര്‍ത്തിയത്. വളരെ രഹസ്യമായി നടന്ന വിവാഹത്തിന് അതിഥികളെ ക്ഷണിച്ചത് പോലും തൊട്ടു മുന്‍പുള്ള ദിവസങ്ങളിലാണെന്ന് ദിലീപും കാവ്യയും വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി രഹസ്യമായി നടന്ന താര വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ, 2016 നവംബര്‍ 25ആം തിയതി കാലത്ത്, ഇന്ന് തന്റെ വിവാഹമാണ് എന്ന് ദിലീപ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയ പ്രേക്ഷകരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീട്, നടനും വധു കാവ്യ മാധവനും ഇരുവരുടെയും കുടുംബങ്ങളും മാത്രമാണ്, ഒരാഴ്ച മുന്‍പ് മാത്രം തീരുമാനിച്ച വിവാഹത്തെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിരുന്നു. പിന്നീട് ഒരു മലയാളം യൂട്യൂബ് ചാനലിന്…

    Read More »
  • Kerala

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 335 കോടികൂടി അനുവദിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് ധനകമ്മീഷന്‍ ശുപാര്‍ശയിലുള്ള ഗ്രാന്റാണ് അനുവദിച്ചത്. പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി 199 കോടി രൂപയുണ്ട്. അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ക്കായി 136 കോടി രൂപയും ലഭ്യമാക്കി. ഈ സാമ്പത്തിക ഇതിനകം 4386 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ രണ്ടു ഗഡുക്കള്‍ 427 കോടി രൂപയും നേരത്തെ നല്‍കിയിരുന്നു.

    Read More »
  • Local

    കര്‍ഷകസംഘം അമയന്നൂര്‍ മേഖലാ സമ്മേളനം

    കോട്ടയം: കര്‍ഷകസംഘം അമയന്നൂര്‍ മേഖലാ സമ്മേളനം അയര്‍ക്കുന്നം ഏരിയാ പ്രസിഡണ്ട് പി ആര്‍ അജയകുമാര്‍ ഉത്ഘാടനം ചെയ്തു. മേഖലാപ്രസിഡണ്ട് രാജ്‌മോഹന്‍ അദ്ധ്യക്ഷതവഹിച്ചു. പി.കെ.ബാബു രക്തസാക്ഷി പ്രമേയവും ജയിംസ് വറുഗീസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പി.ജെ.കുര്യന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കുരുവിള സി മാത്യു കണക്കും അവതരിപ്പിച്ചു. സിഐറ്റിയു ഏരിയാ ജോയിന്റ് സെക്രട്ടറി പി.പി പത്മനാഭന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. റ്റി.വി. മോഹന്‍കുമാര്‍ സ്വാഗതവും കുരുവിള സി.മാത്യു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.ജെ കുര്യന്‍(പ്രസിഡണ്ട്), കുരുവിള സി മാത്യു (സെക്രട്ടറി), രാജ്‌മോഹന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.  

    Read More »
  • Breaking News

    രക്തത്തിൽ കുതിർന്ന മുഷ്ടിയുമായി തീജ്വാലകൾക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകൻ… സ്വാഗും സ്റ്റൈലും ഒന്നും വേറെ ലെവൽ, പിറന്നാൾ ദിനത്തിൽ വിജയുടെ ‘ജനനായകൻ’ ടീസർ തരംഗമാകുന്നു

    “എൻ നെഞ്ചിൽ കുടിയിരിക്കും” ആരാധകർക്കും പ്രേക്ഷകർക്കും ജനനായകന്റെ പിറന്നാൾ ദിനത്തിൽ ഗംഭീര ദൃശ്യ വിരുന്നൊരുക്കി ജനനായകൻ ടീം. വിജയുടെ പോലീസ് കഥാപാത്രത്തിൽ സൂപ്പർ സ്റ്റൈലിൽ അതി ഗംഭീര സ്വാഗോടെ ദളപതി വിജയ് എത്തിയ ജനനായകന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. രക്തത്തിൽ കുതിർന്ന മുഷ്ടിയുമായി തീജ്വാലകൾക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകൻ ടീസറിൽ അനിരുദ്ധ് രവിചന്ദറിന്റെ ജ്വലിക്കുന്ന സംഗീത സംവിധാനം പ്രത്യേക ശ്രെദ്ധ നേടുന്നു. “ഒരു യഥാർത്ഥ നേതാവ് ഉദിക്കുന്നത് അധികാരത്തിനു വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ്” എന്ന വാചകത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് മൂന്നു മില്യണിൽ പരം റിയൽ വ്യൂവേഴ്‌സുമായി കുതിക്കുകയാണ് ജനനായകൻ ടീസർ. ലോകവ്യാപകമായി 2026 ജനുവരി 9ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം അനിരുദ്ധ് നിർവഹിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ…

    Read More »
  • Breaking News

    ഇസ്രയേലിനെതിരെ തൊടുത്തത് ഇറാന്റെ കൈവശമുള്ള ഏറ്റവും വലിയ മിസൈൽ ഖൊറംഷഹർ-4? ടെൽ അവീവിലെ ഒരു സിവിലിയൻ പ്രദേശം, ഷോപ്പിങ് സെന്റർ, ബാങ്ക്, സലൂൺ തുടങ്ങിയവ ഇറാൻ ആക്രമണത്തിൽ തകർന്നു

    ടെഹ്‌റാൻ: അമേരിക്കകൂടി ഇസ്രയേലിനൊപ്പം അണി ചേർന്നതോടെ ആക്രമണം കൂടുതൽ കടുപ്പിച്ച് ഇറാൻ. ഇസ്രയേലിനെതിരെ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. മാത്രമല്ല നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്. അതുപോലെ ഇറാൻെറ കൈവശമുള്ളതിൽ വച്ച് ഏറ്റവും വലിയ മിസൈലും ഖൊറംഷഹർ-4 ആണ്. ഇറാനിയൻ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലുള്ളതെന്നാണ് ഈ മിസൈൽ പ്രയോ​ഗിച്ചുവെന്നുള്ള സൂചന. ഞായറാഴ്ച നടത്തിയ ആക്രമണത്തിന് ഈ മിസൈൽ ഉപയോഗിച്ചതായി ഇറാൻ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരത്തിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നുണ്ട്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ്…

    Read More »
  • Breaking News

    ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍; ബഹ്‌റൈനില്‍ കടുത്ത നിയന്ത്രണങ്ങള്‍; പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നില്‍ വിലക്ക്; കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍; വര്‍ക്ക് ഫ്രം ഹോം; സൗദിയിലും ജാഗ്രത

    ബഹ്‌റൈന്‍: ഇറാനിലെ അമേരിക്കന്‍ ആക്രമണത്തോടെ ഗള്‍ഫ് രാജ്യങ്ങള്‍ അതീവജാഗ്രതയില്‍. ബഹ്‌റൈനില്‍ ആളുകള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികതാവളങ്ങളാണ് ആശങ്കയ്ക്ക് മുഖ്യ അടിസ്ഥാനം. ഇറാന്‍ പ്രത്യാക്രമണം യു.എസ് സൈനിക താവളങ്ങള്‍ക്കുനേരെയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ജനങ്ങള്‍ രാജ്യത്തെ പ്രധാനറോഡുകള്‍ ഉപയോഗിക്കുന്നതിന് ബഹ്‌റൈന്‍ നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരില്‍ എഴുപതുശതമാനത്തിന് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പെടുത്തി. രാജ്യത്തെ പ്രധാന കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സൗദി അറേബ്യയും ജാഗ്രതാനിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ആക്രമണത്തോടെ ഉണ്ടായ സാഹചര്യം ആശങ്കാജനകമെന്ന് യു.എ.ഇ. സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മേഖലയെ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇറാന്‍ ആക്രമണസാധ്യതയ്്ക്ക് പുറമെ ഇറാനില്‍ ആണവച്ചോര്‍ച്ചയ്ക്കുള്ള സാധ്യതയും ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമാണ്. യു.എസ്. ആക്രമണത്തിന് പിന്നാലെപശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും പ്രത്യാഘാതങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം യു.എസിനാണെന്നും ഇറാന്‍.…

    Read More »
Back to top button
error: