Breaking NewsCrimeKeralaNEWS
മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമെന്ന് ആരോപണം!! ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ കടത്തിയ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരൻ പിടിയിൽ. മോഷണത്തിനിടെ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ കടത്തുന്നതായി കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞമാസം ക്ഷേത്രത്തിൽ നിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ സ്വർണദണ്ഡ് കണ്ടെത്തി. ഇതിനുപിന്നാലെയാണ് പുതിയ മോഷണവും പുറത്തുവരുന്നത്. അതിനിടെ മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നതായും ആരോപണമുണ്ട്.